
റെക്കോർഡ് സന്ദർശകരുമായി ഖത്തർ ബോട്ട് ഷോ കൊടിയിറങ്ങി
നാലു ദിവസങ്ങളിലായി ദോഹ ഓൾഡ് പോർട്ടിലെ കടൽപരപ്പിൽ അതിശയക്കാഴ്ചയൊരുക്കി പ്രഥമ ഖത്തർ ബോട്ട് ഷോ സമാപിച്ചു. ബുധനാഴ്ച തുടങ്ങിയ ബോട്ട് ഷോ റെക്കോഡ് സന്ദർശകരുടെ സാന്നിധ്യത്താൽ വൻവിജയമായാണ് കൊടിയിറങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഡംബര ബോട്ടുകളുടെയും മറ്റും ഏറ്റവും വലിയ ഒത്തുചേരലിനുള്ള വേദിയൊരുക്കിയാണ് ഷോ സമാപിച്ചത്. നാലു ദിവസങ്ങളിലായി 20,000ത്തോളം സന്ദർശകർ എത്തിയതായി ഷോ സംഘാടകസമിതി ചെയർമാനും ദോഹ ഓൾഡ് പോർട്ട് സി.ഇ.ഒയുമായ മുഹമ്മദ് അബ്ദുല്ല അൽ മുല്ല അറിയിച്ചു. ഇതോടൊപ്പം വിവിധ മേഖലകളിലെ കരാറുകൾക്കും,…