കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം ; ഒരു മരണം , ഒരാളെ കാണാനില്ല

കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.പരപ്പനങ്ങാടി സ്വദേശി കോയമോൻ ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന മറ്റു 34 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട്…

Read More

വേമ്പനാട് കായലിൽ വള്ളം മറിഞ്ഞ് അപകടം ; മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി മരിച്ചു

വൈക്കം വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്. വള്ളം മറിഞ്ഞാണ് അപകടം നടന്നത്. വൈകീട്ട് 5 മണിയോടെയാണ് അപകടം. മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ആൾ മരിച്ചു; അപകടത്തിൽ പെട്ട അഞ്ച് പേർ രക്ഷപ്പെട്ടു

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണിയാണ് മരിച്ചത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. വള്ളത്തിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു. പുലര്‍ച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു. കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്. കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ വളളം മറിഞ്ഞിരുന്നു. കടലിലേക്ക് വീണ മൂന്ന് തൊഴിലാളികൾ നീന്തിക്കയറി. തിങ്കളാഴ്ചയും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞിരുന്നു. രണ്ട്…

Read More

ജമ്മുകശ്മീരിലെ ബോട്ട് അപകടം ; മരിച്ചവരുടെ എണ്ണം 6 ആയി , കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് കുട്ടികളടക്കം ആറുപേർ മരിച്ചു. 10 പേരെ കാണാനില്ല. 20 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽ ഉണ്ടായിരുന്നിവരിൽ കൂടുതലും കുട്ടികളായിരുന്നുവെന്നാണ് വിവരം. മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി പൊലീസിന്റെയും ദുരന്തനിവാരണ സേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേ തിങ്കളാഴ്ച അടച്ചിരുന്നു….

Read More

മൊസാംബിക്കിൽ വള്ളം മറിഞ്ഞ് അപകടം ; 94 പേർ മുങ്ങി മരിച്ചു, 26 പേരെ കാണാനില്ല

മൊസാംബിക്കിന്റെ വടക്കൻ തീരത്ത് കടത്തുവള്ളം മുങ്ങി 94 പേർ മരിച്ചു. 26 പേരെ കാണാനില്ല. 130 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും ആളുകള്‍ കയറിയതും ബോട്ട് നിർമാണത്തിലെ അശാസ്ത്രീയതയുമാണ് അപകട കാരണം. കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെ നിന്നും രക്ഷപ്പെടാൻ ബോട്ടിൽ കയറിയവരാണ് മരിച്ചത്. മരിച്ചവരിൽ നിരവധി കുട്ടികളുണ്ടെന്ന് നാമ്പുല പ്രവിശ്യയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. അഞ്ച് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം എളുപ്പമല്ല. നാമ്പുലയിൽ നിന്ന് ഐലന്‍റ്…

Read More

ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ട് അപകടം; മരണ സംഖ്യ 15 ആയി

ഗുജറാത്തിലെ ബോട്ട് അപകടത്തിൽ മരണം 15 ആയി. മരിച്ചവരിൽ 12 കുട്ടികളും മൂന്ന് അധ്യാപകരും ഉൾപ്പെടുന്നുണ്ട്. വഡോദരയ്ക്ക് സമീപമുള്ള ഹരണി തടാകത്തിലായിരുന്നു അപകടം. ബോട്ടിൽ ആകെ ഉണ്ടായിരുന്നത് 27 പേരാണ്. തടാകത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി വഡോദരയിലെ ഹരണി തടാകത്തിൽ ബോട്ട് സവാരി നടത്തിയ സ്വകാര്യ സ്കൂളിലെ 27 പേർ അടങ്ങുന്ന സംഘമാണ് ഉച്ചയോടെ അപകടത്തിൽ പെട്ടത്. ഇതിൽ 23 പേർ കുട്ടികളും നാലുപേർ അധ്യാപകരുമാണ്. അപകടസമയത്ത് ബോട്ടിൽ ഉണ്ടായിരുന്നവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ…

Read More

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം. അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു.38 വയസുകാരനായ പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് നൗഫലിന് പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറൈൻ എൻഫോഴ്‌സ്മെൻ്റ് ആണ് അപകടം സംബന്ധിച്ച വിവരം നൽകിയത്. കടലിലെ തിരയടിയിൽ പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിലേക്ക് വീണാണ് നൗഫലിന് ഗുരുതരമായി പരുക്കേറ്റത്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരുന്ന പുതുക്കുറിച്ചി സ്വദേശി ഷാജഹാൻ്റെ ഉടമസ്ഥതയിലുള്ള വള്ളം ശക്തമായ തിരയടിയിൽപ്പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി…

Read More

കുമരകം ബോട്ട് ദുരന്തത്തിന് 21 വയസ്

വേമ്പനാട്ട് കായലിലുണ്ടായ കുമരകം ബോട്ട് ദുരന്തത്തിന് 21 വയസ്. 2002 ജൂലൈ 27ന് മുഹമ്മ–കുമരകം ഫെറിയില്‍ സര്‍വീസ് നടത്തിയ ജലഗതാഗത വകുപ്പിന്റെ എ 53- നമ്പര്‍ ബോട്ട് വേമ്പനാട്ട് കായലില്‍ മുങ്ങി പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനാണ് പൊലിഞ്ഞത്. മുഹമ്മയില്‍ നിന്നും പുലര്‍ച്ചെ കുമരകത്തേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് കുമരകത്തിനടുത്ത് മണല്‍തിട്ടയില്‍ ഇടിച്ചു മുങ്ങുകയായിരുന്നു. പി എസ് സി പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികളായിരുന്നു കൂടുതല്‍ പേരും. മീന്‍ വില്‍ക്കാന്‍ പോയ മത്സ്യത്തൊഴിലാളി സ്ത്രീകളടക്കമുള്ളവരായിരുന്നു മറ്റു…

Read More

കുമരകം ബോട്ട് ദുരന്തത്തിന് 21 വയസ്

വേമ്പനാട്ട് കായലിലുണ്ടായ കുമരകം ബോട്ട് ദുരന്തത്തിന് 21 വയസ്. 2002 ജൂലൈ 27ന് മുഹമ്മ–കുമരകം ഫെറിയില്‍ സര്‍വീസ് നടത്തിയ ജലഗതാഗത വകുപ്പിന്റെ എ 53- നമ്പര്‍ ബോട്ട് വേമ്പനാട്ട് കായലില്‍ മുങ്ങി പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനാണ് പൊലിഞ്ഞത്. മുഹമ്മയില്‍ നിന്നും പുലര്‍ച്ചെ കുമരകത്തേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് കുമരകത്തിനടുത്ത് മണല്‍തിട്ടയില്‍ ഇടിച്ചു മുങ്ങുകയായിരുന്നു. പി എസ് സി പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികളായിരുന്നു കൂടുതല്‍ പേരും. മീന്‍ വില്‍ക്കാന്‍ പോയ മത്സ്യത്തൊഴിലാളി സ്ത്രീകളടക്കമുള്ളവരായിരുന്നു മറ്റു…

Read More

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു

ശക്തമായ കാറ്റിലും തിരയിലും പെട്ട് മുതലപ്പൊഴിയിൽ വച്ച് ബോട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ബിജു എന്ന സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം ടെട്രാപോടുകൾക്ക് ഇടയിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ബിജുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും അതേസമയം മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും പലതവണ പരിശോധന നടത്തിയ പ്രദേശത്താണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത് . ഇത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്…

Read More