
പഠന സമ്മർദം കുറയും; 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ രണ്ട് തവണ എഴുതാം
2025-26 അധ്യയന വർഷം മുതൽ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ എഴുതാനാവുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലുള്ള ശുപാർശ പ്രകാരമുള്ള മാറ്റമാണിത്. വിദ്യാർഥികളുടെ പഠന സമ്മർദം കുറയ്ക്കാനാണ് മാറ്റം കൊണ്ടുവരുന്നതെന്നും ഛത്തീസ്ഗഡിൽ പിഎം ശ്രീ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ കരിക്കുലം ഫ്രെയിംവർക്കിലാണ് വർഷത്തിൽ രണ്ടു തവണ ബോർഡ് പരീക്ഷ നടത്താൻ നിർദേശമുള്ളത്. വിദ്യാർഥികൾക്ക് പരീക്ഷയ്ക്കായുള്ള…