മുംബൈയിൽ 40 അടിയിൽ കൂടുതൽ വലുപ്പത്തിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യണം; നിർദേശവുമായി ബിഎംസി

മുംബൈയിൽ 40 അടിയിൽ കൂടുതൽ വലുപ്പത്തിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ ബിഎംസി നിർദേശം നൽകി. ഘാട്‌കോപ്പറിലെ അപകടത്തിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് മുംബൈ ഘാട്ട്‌കോപ്പറിലെ പെട്രോൾ പമ്പിന് മുകളിലേക്ക് 120 അടിയിലധികം വലുപ്പത്തിലുളള ബോർഡ് വീണ് 16 പേർ കൊല്ലപ്പെട്ടത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. നിരവധിപ്പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ ബിഎംസി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ കോർപ്പറേഷൻ കേസ് എടുത്തിരുന്നു. പരസ്യ കമ്പനി ഉടമയ്‌ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി…

Read More