എക്സ് പോയാ പോട്ടെ, ബ്ലൂസ്കൈയ്യിലേക്ക് ചേക്കേറി ഉപഭോക്താക്കള്‍
എക്സ് ബ്രസീലിൽ നിരോധിച്ചതിന് പിന്നാലെ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കേറുകയാണ് എക്സിന്റെ ഉപഭോക്താക്കള്‍. എക്സ് പോയതോടെ ലാഭമുണ്ടായിരിക്കുന്നത് മറ്റൊരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ബ്ലൂസ്കൈയ്ക്കാണ്. ബ്ലൂസ്കൈയ്ക്ക് 20 ലക്ഷത്തിലേറെ ഉപഭോക്താക്കളെയാണ് ലഭിച്ചത്. അതില്‍ 85 ശതമാനവും ബ്രസീലിയന്‍ ഉപഭോക്താക്കളാണ്. ഉപഭോക്താക്കള്‍ ഈ ഇരച്ചുകേറ്റത്തേതുടർന്ന് ബ്ലൂസ്കൈ സേവനം ഇടക്ക് തടസപ്പെടുന്ന സ്ഥിതിവരെയുണ്ടായി. എക്സിന് സമാനമായ മെറ്റയുടെ ത്രെഡ്സിനെ തഴഞ്ഞാണ് ബ്രസീലിയന്‍ ഉപഭോക്താക്കൾ ബ്ലൂസ്കൈയിലേക്ക് ചേക്കേറുന്നത്. ബ്ലൂസ്കൈ പ്ലാറ്റ്ഫോമിന്റെ വികേന്ദ്രീകൃത സ്വഭാവമാണ് അതിനുള്ള പ്രധാനകാരണം. ബ്രസീലിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് എക്സിന്റെ നിരോധനത്തിന്…