നീല ടിക്ക്  പുനഃസ്ഥാപിച്ചു; മസ്‌കിനോട് നന്ദി പറഞ്ഞ് താരം അമിതാഭ് ബച്ചൻ

തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലെ വെരിഫിക്കേഷന്‍ മാര്‍ക്കായ നീല ടിക്ക്  പുനഃസ്ഥാപിച്ചതിന് ട്വിറ്റർ മേധാവി എലോൺ മസ്‌കിനോട് നന്ദി പറഞ്ഞ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഹിന്ദിയില്‍ എഴുതിയ വളരെ രസകരമായ പോസ്റ്റിലുടെയാണ് ബിഗ് ബി മസ്കിന് നന്ദി പറഞ്ഞത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ പണമടച്ചുള്ള ബ്ലൂ സേവനം നല്‍കുന്നതിന്‍റെ ഭാഗമായി പ്രമുഖരുടെ അക്കൌണ്ടില്‍ നിന്ന് പോലും ബ്ലൂ ടിക്കുകൾ നീക്കം ചെയ്തിരുന്നു. ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, രാഹുല്‍ ഗാന്ധി തുടങ്ങി…

Read More