രാജ്യാന്തര അവയവക്കടത്ത് ; ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

രാജ്യാന്തര അവയവക്കടത്തിൽ അന്വേഷണം കൂടുതൽ മേഖലയിലേക്ക്. ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി. ഈ പ്രതിയെ തിരികെയെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കും. ഇതിനായി നടപടികൾ തുടങ്ങി. മറ്റൊരു ഹൈദരാബാദ് സ്വദേശിക്കുമായി അന്വേഷണം ഊർജ്ജിതമാണ്. ഓരോ ഇടപാടിലും പ്രതികൾ 20 മുതൽ 30 ലക്ഷം വരെ ലാഭമുണ്ടാക്കിയെന്ന് വിലയിരുത്തൽ. 5 വർഷം നടത്തിയ ഇടപാടിൽ പ്രതികൾ 4 മുതൽ 6 കോടി രൂപ വരെ നേടിയിരിക്കാമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികൾ നാല് പേരാണ്….

Read More

വ്യാജ സർട്ടിഫിക്കറ്റ് കേസ്: അബിൻ സി രാജിനെ നാട്ടിലെത്തിക്കാൻ ബ്ലൂ കോർണർ നോട്ടീസിറക്കും

നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനായി കേരളാ പൊലീസ് ഇന്റർപോളിന്റെ സഹായം തേടും. അബിൻ സി രാജിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. മാലിദ്വീപിൽ ജോലി ചെയ്യുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണിത്. അബിൻ സി രാജാണ് ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിക്കാൻ സഹായിച്ചതെന്നാണ് നിഖിൽ തോമസിന്റെ മൊഴി. പൊലീസ് കസ്റ്റഡിയിലുള്ള നിഖിൽ തന്റെ ഒളിത്താവളങ്ങൾ വെളിപ്പെടുത്താൻ ഇതുവരെ തയ്യാറായിട്ടില്ല. ബസ് സ്റ്റാന്റിലും റെയിൽവെ സ്റ്റേഷനിലും കഴിഞ്ഞുവെന്ന…

Read More