
വീശിയടിച്ച് കാറ്റ് ; ഖത്തറിൽ ലഭിച്ചത് ഒറ്റപ്പെട്ട മഴ
അയൽരാജ്യങ്ങളായ ഒമാനിലും യു.എ.ഇയിലും ബഹ്റൈനിലും മഴ തകർത്തു പെയ്ത് ദുരിതം വിതക്കുമ്പോൾ ഖത്തറിൽ ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ വിവിധ മന്ത്രാലയങ്ങൾ ഉണർന്നുപ്രവർത്തിച്ച് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. സ്കൂളുകളിൽ വിദ്യാർഥികൾക്ക് അവധി നൽകി, പഠനം ഓൺലൈനിലേക്ക് മാറ്റുകയും സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ ജീവനക്കാർക്ക് വർക് ഫ്രം ഹോം സൗകര്യം ഒരുക്കുകയും ചെയ്തതോടെ അവധി മൂഡിലായി മഴ മുന്നറിയിപ്പുള്ള ദിനം. സ്വദേശികളും താമസക്കാരും അധികൃതരുടെ നിർദേശങ്ങൾ…