
കാണാനെന്തു പാവം; ഉഗ്രവിഷം ഉള്ളിലൊളിപ്പിച്ചിരിക്കുന്ന പഫർ ഫിഷ്; തീന്മേശയിലെ താരം
സമുദ്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇത്തിരികുഞ്ഞൻ പഫർ ഫിഷ്. കാണാൻ ക്യൂട്ടാണെങ്കിലും ഇവർ നിസാരക്കാരല്ല. ശത്രുക്കൾ അടുത്തെത്തുമ്പോൾ ചുറ്റുമുള്ള വെള്ളമോ അല്ലെങ്കിൽ വായുവോ അകത്തേക്ക് വലിച്ച് ശരീരം ബോൾ പോലെയാക്കി രക്ഷപ്പെടുന്ന പഫർ ഫിഷ് 30 മനുഷ്യരെ കൊല്ലാനുള്ള വിഷമാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവില്ലാത്ത പഫര്‍ ഫിഷിന് പ്രകൃതി നല്കിയ പ്രതിരോധത്തിന്റെ ഭാഗമാണ് ടെട്രോഡോടോക്സിൻ എന്ന വിഷം. എന്നാൽ ഈ ഉഗ്രവിഷമുള്ള മീനും തീന്മേശയിൽ ഇടമുണ്ടെന്നതാണ് രസം. ജപ്പാന്റെ വിശിഷ്ട വിഭവമായ ഫുഗു ഉണ്ടാക്കുന്നത് പഫർ…