
കെഎസ്ആർടിസി ജീവനക്കാർ ഊതണമെന്ന് നിർദേശം; മന്ത്രിക്കെതിരെ തൊഴിലാളിസംഘടനകള്‍ രംഗത്ത്
കെഎസ്ആർടിസിയിലെ എല്ലാ പുരുഷ ജീവനക്കാർക്കിടയിൽ ബ്രത്ത്അനലൈസർ പരിശോധന നിർബന്ധമാക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിൻ്റെ തീരുമാനത്തിനെതിരെ തൊഴിലാളിസംഘടനകള്‍ രംഗത്ത്. ജീവനക്കാർ മദ്യപിച്ച് ജോലിക്കെത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. എന്നാൽ എല്ലാവരെയും പരിശോധിക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കും. യാത്രക്കാരോട് മോശമായി പെരുമാറുന്നതും ഡ്യൂട്ടിക്കിടയില്‍ മദ്യപിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും തൊഴിലാളി സംഘടന വ്യക്തമാക്കി. ജീവനക്കാരില്‍ ചെറിയവിഭാഗം മാത്രമാണ് ക്രമക്കേട് കാണിക്കുന്നത്. ഒന്നടങ്കം പരിശോധിക്കുന്നതും ആക്ഷേപിക്കുന്നതും ശരിയല്ലെന്ന് കെഎസ്ആര്‍ടിസി എപ്ലോയീസ് അസോസിയേഷന്‍ സിഐടിയു ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രന്‍ പറഞ്ഞു. എല്ലാ ജീവനക്കാരിലും…