
യൗവ്വനം നിലനിര്‍ത്തണം; മകന്‍റെ രക്തം സ്വീകരിക്കാനൊരുങ്ങി 47കാരിയായ അമ്മ
യൗവനം എങ്ങനെ നിലനിര്‍ത്താമെന്ന അന്വേഷണത്തിലാണ് ചിലർ. ഇതിനായി എന്ത് പരീക്ഷണത്തിനും അവർ റെഡിയാണ്. ഇത്തരത്തിൽ ശരീര സൗന്ദര്യം നിലനിര്‍ത്താൻ സ്വന്തം മകന്‍റെ രക്തം സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഈ 47കാരി. ലൊസ് ആഞ്ചല്‍സ് സ്വദേശിയായ മാര്‍സല ല്ഗ്ലെസിയയാണ് ഈ വിചിത്രമായ പരീക്ഷണത്തിന് ഒരുങ്ങുന്നത്. 23 -കാരനായ തന്‍റെ മകന് തനിക്ക് യൗവ്വനം തരുന്നതില്‍ പൂര്‍ണ സന്തോഷമാണെന്നും തനിക്ക് മാത്രമല്ല, തന്‍റെ അമ്മയ്ക്കും ചെറുപ്പം വീണ്ടെടുക്കാന്‍ സഹായിക്കാമെന്ന് മകന്‍ വാഗ്ദാനം ചെയ്തെന്നും മാര്‍സല പറയുന്നു. ബാര്‍ബിയെന്നാണ് മാര്‍സല സ്വയം വിശേഷിപ്പിക്കുന്നത്….