ഗവർണർക്ക് വീണ്ടും തിരിച്ചടി; മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി

ഗവർണർക്ക് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്. ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്. 

Read More

മഴക്കാല ഒരുക്ക നടപടികൾ സ്വീകരിക്കാനായി യോഗം വിളിച്ച് മാത്യു കുഴൽനാടൻ; എംഎൽഎ പങ്കെടുക്കുന്നത് തടഞ്ഞ് ആർഡിഒ

മൂവാറ്റുപുഴ മഴക്കാലഒരുക്ക നടപടികൾ സ്വീകരിക്കാനായി ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ പങ്കെടുക്കുന്നത് തടഞ്ഞ് ആർഡിഒ. എംഎൽഎയുടെ തന്നെ നിർദേശപ്രകാരം വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നാണ് അവസാന ദിവസം എംഎൽഎയെ ആർഡിഒ തടഞ്ഞത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണു യോഗത്തിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് ആർഡിഒ രേഖാമൂലം കത്തു നൽകിയത്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാലവർഷത്തിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രതിരോധിക്കുന്നതിനു മുന്നോടിയായി മാത്യു കുഴൽനാടൻ ഇടപെട്ടാണ് ഇന്നലെ യോഗം വിളിച്ചു ചേർത്തത്. ഇതിന് ആർഡിഒയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ…

Read More

ഇന്ത്യയിൽ 14 ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു

14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 14 ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ പാക്കിസ്ഥാനിൽനിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരർ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല. ഇതോടെ ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈൽ…

Read More

രാജ്യസുരക്ഷയ്ക്ക് ഭീഷണി: 104 യുട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം

രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയതിനും തെറ്റായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനും 104 യുട്യൂബ് ചാനലുകളുള്‍പ്പെടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. 45 വീഡിയോകള്‍, നാല് ഫെയ്സ് ബുക്ക് അക്കൗണ്ട്, മൂന്ന് ഇന്‍സ്റ്റഗ്രാം, അഞ്ച് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ആറ് വെബ്സൈറ്റുകള്‍ എന്നിവയ്ക്കാണ് നിരോധനം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 69 എ. വകുപ്പ് പ്രകാരം ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ കണക്കിലെടുത്ത് സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് രാജ്യസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

Read More