വഞ്ചിയൂരിൽ വഴിയടച്ച സിപിഎം സമ്മേളനം; അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ട്: ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി

വഞ്ചിയൂരിൽ വഴിയടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി. പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ‍ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വഞ്ചിയൂർ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ മാർ​ഗതടസം സൃഷ്ടിച്ച സിപിഐ സമരത്തിനെതിരെയും കേസെടുത്തിരുന്നു. കൂടുതൽ നടപടിക്ക് നിർദേശം നൽകി പുതിയ സർക്കുലർ ഇറക്കുമെന്നും ഡിജിപി അറിയിച്ചു.   

Read More

അശ്ലീല ഉള്ളടക്കം; 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്രം

രാജ്യത്ത് യെസ്മ അടക്കം 18ഓളം ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്ര സർക്കാർ. അശ്ലീല ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്സൈറ്റുകളും 10 ആപ്പുകളും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും തടഞ്ഞിട്ടുണ്ട്. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അദ്ദ, ട്രൈ ഫ്‌ളിക്ക്‌സ്, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്ട്രാമൂഡ്, ന്യൂഫ്‌ളിക്‌സ്, മൂഡ്എക്‌സ്, മോജ്ഫ്‌ളിക്‌സ്, ഹോട്ട്ഷോട്ട്‌സ്, ഐപി, ഫുഗി, ചിക്കൂഫ്‌ളിക്‌സ്, പ്രൈംപ്ലേ എന്നീ…

Read More

മഹാദേവ് അടക്കം 22 ആപ്പുകള്‍ ബ്ലോക്ക് ചെയ്തു കേന്ദ്രം

വിവാദമായ മഹാദേവ് വാതുവയ്പ്പ് ആപ്പ് അടക്കം 22 ആപ്പുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐടിമന്ത്രാലയം നടപടി സ്വീകരിച്ചത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച വെബ്‌സൈറ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായും ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ‘അനധികൃത വാതുവയ്പ്പ് ആപ്പ് സിന്‍ഡിക്കേറ്റിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണങ്ങളും ഛത്തീസ്ഗഡിലെ മഹാദേവ് ബുക്കില്‍ നടത്തിയ റെയ്ഡുകളും ആപ്പിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി,’- സര്‍ക്കാര്‍ അറിയിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തന്നോട് യുഎഇയിലേക്ക് പോകാന്‍…

Read More

കോർപ്പറേഷൻ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകുന്നത് തടഞ്ഞു; പ്രതിഷേധം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോർപ്പറേഷൻ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നതെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ. കൊച്ചി കോർപ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കിൽ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. കൊച്ചി കോർപ്പറേഷൻ്റെ മാത്രം മാലിന്യം കൊണ്ടുപോകാനാണ് തീരുമാനമെങ്കിൽ മാലിന്യവണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു.

Read More

മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല, വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ

വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ചാണ് പാക്കിസ്ഥാൻ ഗവണ്മെന്റ് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത്.  ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ്  പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്. നേരത്തെ വിക്കിപീഡിയയുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തരം താഴ്ത്തിയിരുന്നു. നാല്‍പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്കായിരുന്നു ഇത്. ഈ സമയത്തിനുള്ളില്‍ പരാമര്‍ശം നീക്കണമെന്നായിരുന്നു പാകിസ്ഥാന്‍ ടെലികോം അതോറിറ്റി വിക്കി പീഡിയയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ വിക്കി പീഡിയ…

Read More