മതസംഘടനകൾ നടത്തുന്ന മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഇന്ത്യയിൽ ന്യൂനപക്ഷം ഭൂരിപക്ഷമാകും: അലഹബാദ് ഹൈക്കോടതി

മതസംഘടനകൾ നടത്തുന്ന മതപരിവർത്തനം ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുകയായിരുന്നു കോടതി. ജാമ്യാപേക്ഷ കോടതി തള്ളി. ജഡ്ജി രോഹിത് രഞ്ജൻ അ​ഗർവാളാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്രം നൽകുന്നുണ്ടെങ്കിലും മതപരിവർത്തനത്തിന് നൽകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിൽ വ്യാപകമായി മതപരിവർത്തനം നടക്കുകയാണെന്നും…

Read More

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ തീപിടുത്തം; രേഖകൾ കത്തി നശിച്ചു

ഡല്‍ഹിയില്‍ കേന്ദ്ര ധനകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ തീപിടിത്തം. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. മിനിറ്റുകള്‍ക്കകം തന്നെ തീ നിയന്ത്രണ വിധേയമാക്കി. എസി യൂണിറ്റില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. ഈ ഭാഗത്തെ കംപ്യൂട്ടറുകളും രേഖകളും അടക്കം കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. തീപിടിത്തമുണ്ടായത് എങ്ങനെയാണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് വിവരം.

Read More

ഹൈവേ തടഞ്ഞ് ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍; അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ്

ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍. മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, ബാഗ്പത്, ഹാപൂർ, അംറോഹ എന്നിവിടങ്ങളിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായിട്ടാണ് ട്രാക്ടറുകൾ പാര്‍ക്ക് ചെയ്ത് ഹൈവേ തടഞ്ഞത്. ഇതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് നാലുമണി വരെയാണ് സമരം. ഭാരതിയ കിസാന്‍ യൂണിയനും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്നാണ്‌ ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നത്‌. യമുന എക്‌സ്പ്രസ് വേ, ലുഹാർലി ടോൾ പ്ലാസ, മഹാമായ ഫ്‌ളൈഓവർ എന്നിവിടങ്ങളിലും കര്‍ഷകരുടെ ട്രാക്ടറുകള്‍ നിറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും…

Read More

ക്രമസമാധാനപ്രശ്‌നം; തിരുവനന്തപുരത്ത് തട്ടുകടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്‌

ക്രമസമാധാന പ്രശ്‌നങ്ങളും ഗതാഗതക്കരുക്കും ഒഴിവാക്കാന്‍ തട്ടുകടകളുടെയും ജ്യൂസ് പാര്‍ലറുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്. നേരത്തെയുണ്ടായിരുന്ന സമയ നിയന്ത്രണം വീണ്ടും കര്‍ശനമാക്കാനാണ് പോലീസിന്റെ ഒരുക്കം. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയില്‍ ജ്യൂസ് കടയ്ക്ക് മുന്നിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ക്രമസമാധാനപ്രശ്‌നം ഒഴിവാക്കാനെന്ന പേരില്‍ തട്ടുകടകളുടെ സമയം രാത്രി പതിനൊന്നുവരെയാക്കണമെന്ന നിര്‍ദ്ദേശം ശരിയല്ലെന്ന വാദവുമുയര്‍ന്നിട്ടുണ്ട്. രാത്രി തട്ടുകടകളും മറ്റ് ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പട്രോളിങ് ശക്തമാക്കുന്നതിന് പകരം കടകള്‍ അടപ്പിക്കുന്നത് ശരിയല്ലെന്നാണ് വാദം. രാത്രി വൈകിയും തുറന്നിരിക്കുന്ന കടകള്‍ ഗുണ്ടകളുടെയും…

Read More