
സ്റ്റാലിന്‍റെ കോട്ടയിൽ തകര്‍ന്നടിഞ്ഞ് ബിജെപി
ദക്ഷിണേന്ത്യയിൽ കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചപ്പോഴും തമിഴ്നാട്ടില്‍ അടിപതറി ബിജെപി. ഡിഎംകെയ്ക്കൊപ്പം കോണ്‍ഗ്രസും സിപിഎമ്മും സിപിഐയുമെല്ലാം ചേര്‍ന്ന ഇന്ത്യ സഖ്യം മിന്നുന്ന വിജയത്തിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ നിലവില്‍ വോട്ട് വിഹിതത്തില്‍ ബിജെപി നാലാം സ്ഥാനത്താണ്. എം കെ സ്റ്റാലിന്‍റെ പടയോട്ടം തന്നെയാണ് തമിഴകത്ത്. ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും മുന്നിലാണ്. സിപിഎമ്മും സിപിഐയും മത്സരിച്ച രണ്ട് വീതം സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നുണ്ട്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നത്…