ഓസ്കർ പ്രചാരണങ്ങൾക്ക് വൻ ചെലവ്, ഒരു ഷോയുടെ ചെലവ് 40 ലക്ഷം; ബ്ലെസി

ആടുജീവിതം തൊണ്ണൂറ്റി ഏഴാമത് ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാപട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദത്തിലാണ് മലയാളികൾ. സാധാരണയായി വിദേശ സിനിമ വിഭാഗത്തിലാണ് ഏഷ്യയില്‍ നിന്നടക്കമുള്ള സിനിമകള്‍ പരിഗണിക്കാറ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഒരു മലയാളചിത്രം ജനറല്‍ എന്‍ട്രിയിലേക്ക് പരി​ഗണിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ, മലയാളം പോലെയൊരു പ്രാദേശിക ഭാഷയിൽ നിന്ന് ഒരു സിനിമ ഓസ്കറിനെത്തിക്കാനുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് സംവിധായകൻ ബ്ലെസി തന്നെ സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ‘ക്ലബ് എഫ്.എമ്മിന്റെ ​ഗെയിംചേഞ്ചേഴ്സ് ഓഫ് 2024 എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ഓസ്‌കറിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍…

Read More

ലോഹിയേട്ടനെ കാണിക്കാൻ കൊണ്ട് പോകണം, മീര ജാസ്മിന്റെ അച്ഛനോട് പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു; ബ്ലെസി പറയുന്നു

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ തുടരെ ലഭിച്ച മീര ജാസ്മിൻ തമിഴിലും തെലുങ്കിലും ശ്രദ്ധിക്കപ്പെട്ടു. സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ലോഹിതദാസ് ഒരുക്കിയ ചിത്രത്തിൽ ദിലീപായിരുന്നു നായകൻ. സൂത്രധാരനിൽ സംഹസംവിധായകനായിരുന്നു സംവിധായകൻ ബ്ലെസി. മീര സിനിമാ രംഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ബ്ലെസി. സഫാരി ടിവിയിലാണ് സംവിധായകൻ ഓർമകൾ പങ്കുവെച്ചത്. ഒരിക്കൽ ഡെന്റൽ ക്ലിനിക്കിൽ ഞാനും ഭാര്യയും കൂടി പോയപ്പോൾ അവിടെ നമ്മുടെ ചർച്ചിൽ…

Read More

‘ആടുജീവിത’ത്തിന്‍റെ വ്യാജ പതിപ്പ്; പരാതി നൽകി സംവിധായകൻ ബ്ലെസി

പൃഥ്വിരാജിന്‍റെ സൂപ്പർ ഹിറ്റ് സിനിമ ‘ആടുജീവിത’ത്തിന്‍റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി സംവിധായകൻ ബ്ലെസി. സൈബർ സെല്ലിനാണ് രേഖാമൂലം പരാതി നൽകിയത്. വ്യാജൻ പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്നയാളുടെ ഓഡിയോ ക്ലിപ്പും മൊബൈൽ സ്ക്രീൻ ഷോട്ടുകളും ബ്ലസി സൈബർ സെല്ലിന് കൈമാറി. കൂടാതെ, വാട്ട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴി സിനിമയുടെ പ്രിന്‍റും ലിങ്കും ഷെയർ ചെയ്തവരുടെ പേരുവിവരവും സ്ക്രീൻ ഷോട്ടും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ആടുജീവിതത്തെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ ബ്ലസി പ്രതികരിച്ചു. നവമാധ്യമങ്ങളിൽ…

Read More

സിനിമാരംഗത്തുനിന്നു മാറിയാലോ എന്നു പോലും ചിന്തിച്ചിരുന്നു: ബ്ലെസി 

കാഴ്ച എന്ന സിനിമയിലൂടെ മലയാളിപ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ ബ്ലെസിയുടെ ചലച്ചിത്രജീവിതം അത്ര സുഖകരമായിരുന്നില്ല. ജയങ്ങളോടൊപ്പം പരാജയത്തിന്റെ കയ്പ്പും ബ്ലെസിയുടെ സിനിമകൾ ഏറ്റുവാങ്ങി. വിരസമായ സിനിമയിലൂടെ പ്രേക്ഷകർക്കും ചില സിനിമകളോടു താത്പര്യക്കുറവും തോന്നി. ബ്ലെസിയുടെ കരിയർ അങ്ങനെയാണ്, കയറ്റങ്ങളുമിറക്കങ്ങളും ഇഴചേർന്നത്.  ഒരു നല്ല ചിത്രത്തിന്റെ സംവിധായകനാവുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നു ബ്ലെസി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കലാപരമായും സാമ്പത്തികമായും വിജയിക്കുന്ന സിനിമ. സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന കാലംതൊട്ടേ ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള തീവ്രപരിശ്രമമാണ് നടത്തിയത്. എന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ വഴികൾ അത്ര…

Read More