‘യുവ്‌രാജിന്റെ കരിയർ നശിപ്പിച്ചു’; ധോണിയോട് ഒരിക്കലും പൊറുക്കില്ലെന്ന് യുവിയുടെ പിതാവ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിക്കെതിരേ കടുത്ത വിമർശനവുമായി യുവ്രാജ് സിങ്ങിന്റെ പിതാവും മുൻ ടീം അംഗവുമായ യോഗ്രാജ് സിങ്. യുവ്രാജിന്റെ കരിയർ തകർത്തത് ധോനിയാണെന്ന് തുറന്നടിച്ച അദ്ദേഹം ഇതിന് ഒരിക്കലും ധോനിയോട് പൊറുക്കില്ലെന്നും കൂട്ടിച്ചേർത്തു. സീ സ്വിച്ച് എന്ന യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെയാണ് യോഗ്രാജ് വീണ്ടും ധോനിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ‘ഞാൻ ധോനിയോട് ഒരിക്കലും ക്ഷമിക്കില്ല. ധോനി കണ്ണാടിയിൽ അദ്ദേഹത്തിന്റെ മുഖം നോക്കണം. അദ്ദേഹം വലിയ താരമാണ്, എന്നാൽ എന്താണ് എന്റെ മകനോട് അദ്ദേഹം ചെയ്തത്….

Read More

‘ എസ്എഫ്‌ഐക്കാർ മർദിച്ച് കെട്ടിത്തൂക്കി കൊന്നു’; സിദ്ധാർഥന്റെ മരണത്തിൽ വി.ഡി.സതീശൻ

ടി.പി.ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിൻപൂക്കുല പോലെ ചിതറിക്കും എന്ന് പ്രസ്താവിച്ച സിപിഎം നേതാക്കളുടെ അതേ വഴിയിലാണ് എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.  ‘സിദ്ധാർഥന്റെ മരണത്തിൽ കേരളത്തിന്റെ മനഃസാക്ഷി സ്തംഭിച്ചിരിക്കുകയാണ്. എസ്എഫ്‌ഐക്കാർ മർദിച്ച് കെട്ടിത്തൂക്കി കൊന്നു എന്നാണ് മാതാപിതാക്കൾ തന്നെ പറയുന്നത്. ഒരു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞ് മറ്റൊരു വധശിക്ഷയും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മരിച്ചു പോയ സിദ്ധാർഥനെ വീണ്ടും അപമാനിക്കാനായി ആരോപണം ഉന്നയിച്ച് ക്രൂരമായി വീണ്ടും അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പരാതി ഉണ്ടാക്കുക, ആ പരാതി മരിച്ചതിനു ശേഷം കൊടുക്കുക,…

Read More