കളമശ്ശേരി സ്‌ഫോടനം; ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാൻ കേന്ദ്ര നിർദ്ദേശം

കളമശ്ശേരിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് വിവരങ്ങൾ തേടി കേന്ദ്ര സർക്കാരും. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സർക്കാർ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.  കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെൻററിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്.  സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ…

Read More

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മൊബൈൽ ഫോണിൽ കുട്ടി വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് കയ്യിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചത്. ഇതിൽ കുട്ടിയുടെ കൈയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെ മരിച്ചു. മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ കുട്ടിയുടെ മൃതദേഹം…

Read More

‘എന്റെ സുഹൃത്ത് സുരക്ഷിതനാണെന്നതിൽ ആശ്വാസം’: കിഷിദയ്‌ക്കെതിരായ ആക്രമണത്തിൽ  പ്രതികരിച്ച് മോദി

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ”എന്റെ സുഹൃത്ത് ഫുമിയോ കിഷിദ പങ്കെടുത്ത ജപ്പാനിലെ വാകയാമയിലെ പൊതുയോഗത്തിലുണ്ടായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്നതിൽ ആശ്വാസം. അദ്ദേഹത്തിന്റെ ആരോഗ്യം മികച്ചരീതിയിൽ തുടരട്ടെയെന്ന് പ്രാർഥിക്കുന്നു. എല്ലാത്തരത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു” – മോദി ട്വീറ്റ് ചെയ്തു. ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

Read More

നടി സണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിക്കു സമീപം സ്ഫോടനം

ബോളിവുഡ് നടി സണ്ണി ലിയോണി ഞായറാഴ്ച പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ഇന്ന് രാവിലെയാണ് സംഭവം. ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിയിൽനിന്നു വെറും നൂറു മീറ്റർ മാത്രം അകലെയാണ് സ്ഫോടനം. ആർക്കും പരുക്കേറ്റിട്ടില്ല. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമെന്നാണ് നിഗമനം. ഇതു സംബന്ധിച്ചു സ്ഥിരീകരണമില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Read More

തുർക്കിയിലെ കൽക്കരി ഖനിയിൽ സ്ഫോടനം, 25 മരണം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

വടക്കൻ തുർക്കിയിലെ കർക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 25 പേർ മരിച്ചു. 12-ലധികം പേർ ഖനിയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനത്തിൽ 11 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി തുർക്കി ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. മരണസംഖ്യ സ്ഥിരീകരിച്ചുകൊണ്ടുള്ള ട്വീറ്റിൽ രക്ഷപ്പെടുത്തിയ 11 പേർ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. ‘ഞങ്ങൾ വളരെ ദുഃഖകരമായ അവസ്ഥയിലാണ്’ ആഭ്യന്തരമന്ത്രി അറിയിച്ചു. 110 തൊഴിലാളികളാണ് അപകട സമയത്ത് ഖനിയിൽ ജോലി ചെയ്തിരുന്നത്. രണ്ട് സ്ഥലത്തായി 985 – 1150 അടി താഴെ ഖനിത്തൊഴിലാളികൾ…

Read More