‘സംഘർഷ സാധ്യത’; പാനൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

പാനൂരിലെ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഫോടനത്തിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പൊലീസ്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നൽകിയാൽ സംഘർഷ സാധ്യതയുണ്ടെന്നും മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായ പ്രദേശത്ത് വീണ്ടും പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പിന്നിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള തർക്കമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പൊലീസ് ആവര്‍ത്തിക്കുന്നത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ…

Read More

ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട് സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍

പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി. ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് ഷെറിലിന്‍റെ വീട്ടിലെത്തിയത്. ഷെറിലിന്‍റെ സംസ്കാരച്ചടങ്ങില്‍ കെപി മോഹനൻ എംഎല്‍എയും പങ്കെടുത്തു. ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നാണ് നേതൃത്വം നേരത്തെ വിശദീകരണം നല്‍കിയിരുന്നത്. ഇപ്പോഴും ഇതുതന്നെയാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്. ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണെന്നാണ് സിപിഎം നേതാവ് പി ജയരാജൻ പറയുന്നത്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ്…

Read More

പാനൂർ സ്ഫോടനം: 3 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പാനൂർ സ്ഫോടനത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ബോംബ് നിർമിച്ച സംഘത്തിലുണ്ടായിരുന്നവരാണ് പിടിയിലായത്. കുന്നോത്തുപറമ്പിലെ സിപിഎം പ്രവർത്തകരായ അതുൽ, അരുൺ, ഷബിൻ ലാൽ എന്നിവരാണ് അറസ്റ്റിലായത്. സായൂജ് എന്നയാളും കസ്റ്റഡിയിലുണ്ട്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വച്ചാണ് ഇയാൾ പിടിയിലായത്. നാല് പേരും ബോംബ് സ്ഫോടനം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ്. രാത്രി സ്ഥലത്തുണ്ടായിരുന്നവരിൽ മരിച്ച ഷെറിൽ, ഗുരുതര പരിക്കേറ്റ വിനീഷ്, വിനോദ്, അശ്വന്ത് എന്നിവരുൾപ്പെടെ എട്ട് പേരെയാണ് തിരിച്ചറിഞ്ഞത്. എല്ലാവരും സിപിഎം അനുഭാവികളാണ്. നിരവധി ക്രിമിനൽ കേസുകളും ഇവർക്കെതിരെയുണ്ട്….

Read More

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; രൂക്ഷ വിമർശനവുമായി കെ.കെ രമ

കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ രമ.  കൊലപാതക ഫാക്ടറികളാവുന്ന പാർട്ടി ഗ്രാമത്തിൽ ഒരു ജീവൻ കൂടെ പൊലിഞ്ഞിരിക്കുകയാണ്. ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സിപിഎം മുക്തമാവുകയെന്ന് രമ ചോദിക്കിന്നു. പാനൂർ മുളിയതോടിൽ ബോംബ് നിർമാണത്തിനിടെയുള്ള സ്ഫോടനത്തിൽ  പരിക്കേറ്റ രണ്ട് സിപിഎം ക്രിമിനലുകളിൽ ഒരാൾ മരണപ്പെട്ടിരിക്കുന്നു എന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോൾ  വടകര…

Read More

കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകന്‍ മരിച്ചു

കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഒരാൾ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന്‍റെ നില ഗുരുതരമായി തുടരുകയാണ്. സ്ഫോടനത്തില്‍ വിനീഷിന്റെ കൈപ്പത്തി അറ്റുപോയി. ഇവരുവരും സിപിഎം അനുഭാവികളാണ്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് നിഗമനം. അതിനിടെ, സ്ഥലത്തെത്തിയ കോൺഗ്രസ്‌ നേതാക്കളെ പൊലീസ് തടഞ്ഞു. ബോംബ് നിർമ്മിക്കുന്നുവെന്ന്…

Read More

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരു സ്ത്രീയ്ക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ദേവ്റിയ ജില്ലയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വീട്ടിൽ തീപിടിത്തമുണ്ടായി. അപകടത്തിന് ശേഷം അഗ്നിശമന ഉദ്യോഗസ്ഥർ അണച്ചതായി ദേവ്റിയ പൊലീസ് സൂപ്രണ്ട് (എസ്പി) സങ്കൽപ് ശർമ്മ പറഞ്ഞു. ദേവ്റിയയിലെ ദുമ്രി ഗ്രാമത്തിലാണ് ശനിയാഴ്ച ദാരുണ സംഭവമുണ്ടായത്. രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്താണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നും യുവതിയും കുട്ടികളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും എസ്പി പറ‍ഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. പൊലീസും ഫോറൻസിക്…

Read More

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; മുഖ്യപ്രതി കസ്റ്റഡിയിൽ

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന് വൃത്തങ്ങൾ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എൻഐഎ സ്വീകരിക്കും. മാർച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയിൽ സ്‌ഫോടനം ഉണ്ടായത്. ഐഇഡി സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് എൻഐഎയ്ക്ക് വിടുകയായിരുന്നു….

Read More

രാമേശ്വരം കഫെ സ്‌ഫോടനം: പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു രാമേശ്വരം കഫെയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ ഉള്ളയാൾക്ക് 30 വയസ്സോളം പ്രായം തോന്നിക്കും. ഇയാൾ സ്‌ഫോടനം നടന്ന ഹോട്ടലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് ബസ്സിറങ്ങി നടന്നു വരുന്ന ദൃശ്യവും ലഭിച്ചു. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.  ഇന്നലെ തന്നെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞിരുന്നു. തൊപ്പി…

Read More

ഉത്തർപ്രദേശിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് പേർ മരിച്ചു, അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ

ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇപ്പോൾ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് സ്‌ഫോടനം നടന്നത്. ജനവാസ മേഖലയിൽ നിന്ന് വളരെ അകലെയാണ് പൊട്ടിത്തെറിയുണ്ടായ ഫാക്ടറി. പരിക്കേറ്റവരെയും മരിച്ചവരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Read More

തൃപ്പൂണിത്തുറ സ്‌ഫോടനം: കരാറുകാരന്റെ തിരുവനന്തപുരത്തെ ഗോഡൗണില്‍ പൊലീസ് പരിശോധന

തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം ശാസ്തവട്ടം മടവൂർപ്പാറയിലെ രണ്ടു ഗോഡൗണുകളില്‍ പോത്തൻകോട് പോലീസ് പരിശോധന നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പോത്തൻകോട് എസ്.എച്ച്‌.ഒ. രാജേന്ദ്രൻനായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. ഗോഡൗണുകളായി രണ്ടു വീടുകളാണ് വാടകയ്ക്കെടുത്ത് ഉപയോഗിച്ചിരുന്നത്. രണ്ടു വീടുകള്‍ക്കുമായി പതിനായിരത്തോളം രൂപയാണ് വാടക നല്‍കുന്നത്. വീടിന്റെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലും പടക്കനിർമാണം നടത്തിയിരുന്ന വീട്ടിലും വലിയ ഗുണ്ടുകളും വെടിമരുന്നും തിരിയും ചെറിയ പടക്കങ്ങളും മറ്റു നിർമാണവസ്തുക്കളും തിരച്ചിലില്‍ കണ്ടെത്തി….

Read More