കളമശേരി സ്ഫോടനക്കേസ് ; മാർട്ടിൻ ഏക പ്രതി , കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

കളമശ്ശേരി സ്‌ഫോടനക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് ഏക പ്രതി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 ഒക്ടോബർ 29നാണ് കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന് മണിക്കൂറുകൾക്കകം താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. സ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഡൊമനിക് മാർട്ടിനെതിരെ യു.എ.പി.എ ചുമത്തിയാണ്…

Read More

പാനൂർ സ്ഫോടന കേസ് ; കസ്റ്റഡിയിലുള്ള രണ്ട് പേരെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കണ്ണൂർ പാനൂർ സ്ഫോടന കേസിൽ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. സ്ഫോടനം നടക്കുന്ന സമയത്ത് അമൽ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് പറയുന്നു. അതിനിടെ, പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന നടന്നുവരികയാണ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്….

Read More

അനുമതി ഇല്ലാതെ വെടിക്കെട്ട്: തെക്കുംപുറം കരയോഗ ഭാരവാഹികൾ കസ്റ്റഡിയിൽ

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയെന്ന് കേസിൽ തെക്കുപുറം കരയോഗത്തിലെ ഭാരവാഹികളെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തെക്കുപുറം കരയോഗം പ്രസിഡന്റ് അനിൽകുമാർ പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് ഒ.പി. ബാലചന്ദ്രൻ, സെക്രട്ടറി സന്തോഷ് ചാലിയത്ത്, കൃഷ്ണൻകുട്ടി നായർ രേവതി, അരുൺ കല്ലാത്ത് തുടങ്ങി 9 പേരാണ് കസ്റ്റഡിയിൽ ഉള്ളത്. അതേ സമയം ചൂരക്കാട് ഉണ്ടായ സ്‌ഫോടനത്തിൽ തങ്ങൾക്ക് പങ്കില്ല എന്നു ഇവർ പറഞ്ഞു. ക്ഷേത്രത്തിൽ…

Read More

തൃപ്പൂണിത്തുറ സ്‌ഫോടനം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം

തൃപ്പൂണിത്തുറ പുതിയകാവ് സ്‌ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു എറണാകുളം ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം സബ് കളക്ടർ അന്വേഷിക്കും. സ്‌ഫോടനത്തിൽ പൊലീസ് അന്വേഷണവും ഊർജിതമാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 4 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്‌ഫോടക വസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. അതിനിടെ, കരാറുകാർക്കെതിരെ പോത്തൻകോട് പൊലീസും കേസെടുത്തു. അനധികൃതമായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസെടുത്തത്. ആദർശിന്റെ സഹോദരൻ…

Read More