പൂരം അലങ്കോലപ്പെടുത്തിയ സംഭവം: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി തിരുവമ്പാടി ദേവസ്വം: ഹൈക്കോടതിയിൽ സത്യവാങ്മൂലം

പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് ആവർത്തിച്ച് തിരുവമ്പാടി ദേവസ്വം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പൊലീസിന്റെ ഇടപെടലും വീഴ്ചകളും തിരുവമ്പാടി ദേവസ്വം ഉന്നയിച്ചു. പൂരം എഴുന്നള്ളിപ്പില്‍ പൊലീസ് ഇടപെട്ടുവെന്നും സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തുവെന്നും പൊതുജനത്തിന് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും വിമർശനമുണ്ട്. പൊലീസിന്റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് മാത്രമായി ചുരുക്കി, നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി, പൂരം നടത്തിപ്പില്‍ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടത്, പൊലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും…

Read More

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയിൽ പൊട്ടിത്തെറി; തോല്‍വിയുടെ ഉത്തരവാദി കെ സുരേന്ദ്രനെന്ന് എന്‍ ശിവരാജൻ

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെതിരേയും വിമർശനവുമായി ദേശീയ കൗൺസിൽ അം​ഗം എൻ ശിവരാജൻ രം​ഗത്തെത്തി. തോൽവിയിൽ നേതൃത്വത്തിന്റെ വിലയിരുത്തലുകൾ തള്ളിയാണ് ശിവരാജൻ്റെ വിമർശനം. തോൽവിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. അത് കൗൺസിലർമാരുടെ തലയിൽ കെട്ടി വെക്കേണ്ട. പ്രഭാരി രഘു നാഥ് എസി മുറിയിൽ കഴിയുക ആയിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണം എന്ന് 6 മാസം മുൻപ് ആവശ്യപ്പെട്ടിരുന്നു….

Read More

‘പ്രതിപക്ഷം ഭീരുക്കളെന്ന് മന്ത്രി രാജേഷ്; സ്പീക്കറെ പ്രതിപക്ഷ നേതാവ് അധിക്ഷേപിച്ചെന്ന് പി രാജീവ്

നിയമസഭ ബഹളത്തെ തുടർന്ന് ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാർ പ്രതിപക്ഷമാണെന്ന് മന്ത്രിമാർ. സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രിമാർ പ്രതിപക്ഷത്തെ വിമർശിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം സ്പീക്കറെ അധിക്ഷേപിച്ചെന്ന് മന്ത്രി രാജീവ് കുറ്റപ്പെടുത്തി. അടിയന്തര പ്രമേയം ചർച്ചക്ക് എടുത്തതോടെ പ്രതിപക്ഷം പരിഭ്രാന്തരായി. വിഷയം ചർച്ച ചെയ്താൽ…

Read More

മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ സിപിഎം-ബിജെപി ബന്ധത്തിന് തെളിവ്; സർക്കാരിനെ വിമർശിച്ച് വിഡി സതീശൻ

മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ ഹർജിയിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തുടനീളമുള്ള സിപിഎം – ബിജെപി ബാന്ധവത്തിന്റെ ഭാഗമാണ് കെ സുരേന്ദ്രനെതിരായ കേസിലെ വിധി. കേസിൽ സർക്കാർ ആവിശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്റെ നിലപാട് എന്തായിരുന്നുവെന്നും ചോദിച്ച അദ്ദേഹം കേസ് തള്ളിയതിൽ സർക്കാരിനെ പഴിച്ചു. സംഘപരിവാർ – സി പി എം കൂട്ടുകെട്ട് ഇതിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ കേരളത്തെക്കുറിച്ച് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയിലൂടെ നടപ്പിലാക്കുകയാണെന്ന്…

Read More

‘ചോർച്ചയല്ല, പണി തീരാത്തതു കൊണ്ട്, ശ്രീകോവിനകത്തേക്ക് വെള്ളം കയറിയിട്ടില്ല’; അയോധ്യ ക്ഷേത്ര ട്രസ്റ്റ്

രാമക്ഷേത്രത്തിൽ പണി പൂർത്തിയാകാത്തതു കൊണ്ടാണ് മഴ വെള്ളം ഒലിച്ചതെന്ന് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. രാമവിഗ്രഹം സ്ഥാപിച്ച ശ്രീകോവിനകത്തേക്ക് ഒരു തുള്ളി വെള്ളം കയറിയിട്ടില്ലെന്നും ട്രസ്റ്റ് അവകാശപ്പെട്ടു. ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസിന്റെ പ്രതികരണത്തിലാണ് ട്രസ്റ്റിന്റെ വിശദീകരണം. ഇതിനു പിന്നാലെ ട്രസ്റ്റ് ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. നിർമാണത്തിൽ അപാകമില്ലെന്നും ഇലക്ട്രിക് വയറുകൾക്കായി സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് മഴവെള്ളം അകത്തെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടാം നിലയുടെ നിർമാണം നടന്നു…

Read More

യുവജനോത്സവത്തിൽ കോഴ ആരോപണം; ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്‌ഐ; അധ്യാപകനെ തല്ലിയെന്ന് കെ.സുധാകരൻ

കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം ഉയർന്നതിനു പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശി പി.എൻ. ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്‌ഐ ആണെന്ന് കെ.സുധാകരൻ. എസ്എഫ്‌ഐ ആവശ്യപ്പെട്ട ആളുകൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകാത്തതിന് അവർ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് കാരണം. അധ്യാപകനെ അവർ തല്ലിയെന്നും സുധാകരൻ ആരോപിച്ചു. ഷാജിയുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് സുധാകരന്റെ ആരോപണം. ‘ഈ പാവം മനുഷ്യന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്‌ഐ ആണ്. യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ അവർ…

Read More

ബിജെപിയെ തോൽപ്പിക്കാൻ ഒന്നിച്ച് നിൽക്കണം, കോൺഗ്രസ് അത് ചെയ്തില്ല; മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ മൂന്നിടത്തും തോൽവിയിലേക്ക് പോകുന്ന കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം കൂട്ടാൻ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമർശിച്ചു. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല.  എല്ലാവരും ഒന്നിച്ച് നിന്നാൽ ബിജെപി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Read More

പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ച സംഭവം; സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയെന്ന് ചെന്നിത്തല

കോഴിക്കോട് ഡിസിസി നടത്തുന്ന പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് രമേശ് ചെന്നിത്തല. തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിന്. കോൺഗ്രസ് അവിടെ തന്നെ റാലി നടത്തും. പലസ്തീൻ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസാണ്. ഈ വിഷയത്തിൽ ആശയകുഴപ്പമുള്ളത് സിപിഎമ്മിനാണ്. പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കണോയെന്ന് കെപിസിസി തീരുമാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിച്ചാൽ പാട്ടുംപാടി ജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റാലിക്ക് വേദി നിഷേധിച്ചതിൽ പ്രതിഷേധം കടുപ്പിക്കാനാണ്…

Read More

എഐ ക്യാമറ വിവാദത്തിൽ കെൽട്രോണിനെ പഴിചാരി മുൻ‌ ഗതാഗത മന്ത്രി

എഐ ക്യാമറ വിവാദത്തിൽ കെൽട്രോണിനെ പഴിചാരി മുൻ‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഗതാഗത വകുപ്പിൽ ക്രമക്കേട് നടന്നെന്ന് പരാതിയില്ല. കെൽട്രോണിനെതിരെയാണ് പരാതിയുള്ളതെന്നും അന്വേഷണം നടക്കട്ടെ എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.  കെൽട്രോണിനെയാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല ഏൽപ്പിച്ചത്. സ്വകാര്യ കമ്പനികൾക്ക് പ്രവർത്തി കൈമാറിയത് കെൽട്രോണാണ്. കെൽട്രോൺ പദ്ധതി കൈകാര്യം ചെയ്തത് സംബന്ധിച്ചാണ് പരാതി. ഗതാഗത വകുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ഇത് വരെ പരാതിയില്ല. അന്വേഷണം നടക്കട്ടെയെന്നും അതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും എ കെ…

Read More

സ്പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ജനാധിപത്യ വിരുദ്ധം: എംവി ഗോവിന്ദൻ

കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയർന്നുവരുന്ന ആക്ഷേപം മറക്കാനാണ് നിയമസഭയ്ക്ക് മുന്നിൽ പ്രതിപക്ഷം സംഘർഷം ഉണ്ടാക്കിയതെന്ന് എംവി ഗോവിന്ദൻ. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. സ്പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ജനാധിപത്യവിരുദ്ധ നിലപാടാണ്. ജനാധിപത്യ പ്രക്രിയയിലുള്ള യുഡിഎഫിന്റെ അസഹിഷ്ണുതയാണ് വെളിവാക്കുന്നത്. പ്രതിപക്ഷ നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയരണം.  ബ്രഹ്‌മപുരം മാലിന്യ പ്ലാൻറ് വിഷയത്തിൽ മൂന്നുതരം അന്വേഷണമാണ് നടത്തുന്നത്. തീ അണച്ചതിനെ കോടതി പോലും പ്രശംസിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിയമസഭയിലെ പ്രതിപക്ഷ…

Read More