
അമേരിക്കയെ കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി ഷേഖ് ഹസീനയുടെ മകന്‍
ഷേഖ് ഹസീനയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പ്രസ്താവനകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് മകന്‍ സജീബ് വാസെദ് ജോയ്. തന്റെ രാജിക്ക് പിന്നില്‍ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് ഷേഖ് ഹസീന പറഞ്ഞുവെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സജീബ് വാസെദ് നിഷേധിച്ചു. എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ ഷേഖ് ഹസീന പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും, കെട്ടിച്ചമച്ചതാണെന്നും സജീബ് വ്യക്തമാക്കി. രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദി അമേരിക്കയാണെന്ന് ഹസീന രാജി പ്രസ്താവനയില്‍ ആരോപിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘അടുത്തിടെ…