‘കള്ളപ്പണത്തിന് മുകളിലിരിക്കുന്ന താപസനാണ് കെ.സുരേന്ദ്രൻ’ ; കണ്ടകശനി പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കൊട്ടിക്കലാശം ആയപ്പോഴേക്കും യുഡിഎഫ് ആവേശക്കൊടുമുടിയിലാണെന്നും ഇതുവരെ കണ്ടതിലും മികച്ച ടീം വര്‍ക്ക് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും പാലക്കാട് രാഹുലിന്‍റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെ സുരേന്ദ്രന്‍റെ കണ്ടകശനി പരാമര്‍ശത്തിനും വിഡി സതീശൻ മറുപടി നൽകി.കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചതെന്നും വിഡി സതീശൻ പറ‍ഞ്ഞു. വിഡി സതീശൻ കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പരിഹാസം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതുമായി…

Read More

പാലക്കാട്ടെ കള്ളപ്പണ ആരോപണം ; സിപിഐഎമ്മിൻ്റെ പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് പാലക്കാട് എസ്പി

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഐഎമ്മിൻ്റെ പരാതിയിൽ കേസെടുത്തില്ലെന്ന് പാലക്കാട് എസ്‌പി ആനന്ദ്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എസ്‌പി വ്യക്തമാക്കി. എന്നാൽ താൻ നൽകിയ പരാതിയിൽ പ്രത്യേക എഫ്ഐആർ രജിസ്റ്റ‍ർ ചെയ്യേണ്ടതില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നിലപാടെടുത്തു. പാലക്കാട് ഹോട്ടൽ കേന്ദ്രീകരിച്ച കള്ളപ്പണ പരിശോധന, സംഘർഷം സംബന്ധിച്ച് കളക്ടർ കൈമാറിയ പരാതിയും, സിപിഐഎം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുമെല്ലാം ഒരുമിച്ചാണ് പരിശോധിക്കുന്നതെന്നും…

Read More

പാലക്കാട് കോൺഗ്രസുകാരുടെ വാദങ്ങള്‍ പൊളിയുന്നുവെന്ന് എം വി ഗോവിന്ദൻ

പാലക്കാട് നടന്ന റെയ്ഡിൽ കോൺഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് കളമാണെന്നും രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തവ്യക്തമായെന്നും ​ഗോവിന്ദൻ പറഞ്ഞു. ബിജെപിയും കോൺഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ സമ​ഗ്ര അന്വേഷണം നടത്തണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ ഇനി ശുക്രൻ ആണെന്നാണ് പറഞ്ഞത്. കൂടോത്രത്തെപ്പറ്റി നല്ല ധാരണയുള്ള…

Read More

കായംകുളത്ത് വൻ കുഴൽപ്പണ വേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ

ബെം​ഗളൂരുവിൽ നിന്ന് കായംകുളം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കരുനാഗപ്പള്ളിക്കാരായ മൂന്ന് യുവാക്കളിൽ നിന്ന് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. കരുനാഗപ്പള്ളി കട്ടപ്പന മൻസിലിൽ നസീം (42), പുലിയൂർ റജീന മൻസിലിൽ നിസാർ (44), റിയാസ് മൻസിലിൽ റമീസ് അഹമ്മദ് (47) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് പിടികൂടിയത്. 1,01,01,150 രൂപയുടെ കള്ളപ്പണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

Read More

യുഎഇയിൽ കള്ളപ്പണം വെളുപ്പിച്ചു; വൻ തുക പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം രാജ്യത്തെ ഒരു ബാങ്കിന് 5.8 ദശലക്ഷം ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിക്കുക, തീവ്രവാദത്തിന് ധനസഹായം നൽകുക, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബാങ്കിന് എഎംഎൽ/സിഎഫ്ടി നയങ്ങളിലും നടപടിക്രമങ്ങളിലും പോരായ്മകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. ബാങ്കിൻ്റെ പേര് സെൻട്രൽ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.

Read More

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തൃശൂർ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നോട്ടീസുകൾ നൽകിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാമെന്ന് വർഗീസ് ഇ.ഡിയെ അറിയിക്കുകയിരുന്നു. ഏരിയ കമ്മറ്റികൾ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ അടക്കം സി.പി.എമ്മിന്‍റെ പേരിലുള്ള രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്‍റെ അറിവോടെയെന്നാണ് ഇ.ഡി ആരോപണം….

Read More

ഇലക്ടറൽ ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തണമായിരുന്നു, കള്ളപ്പണം തിരികെ വരുമെന്ന ആശങ്കയുണ്ട്; അമിത് ഷാ

ഇലക്ടറൽ ബോണ്ടിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇലക്ടറൽ ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തണമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. അഭിപ്രായം വ്യക്തിപരമാണെന്നും അമിത് ഷാ വ്യക്തമാക്കി. രാഷ്ട്രീയത്തിലെ കള്ളപ്പണത്തിന്റെ മേധാവിത്വം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നതെന്നും സുപ്രിംകോടതി വിധിയോട് പ്രതികരിച്ച് അമിത് ഷാ പറഞ്ഞു. ‘ഇന്ത്യ ടുഡേ’ കോൺക്ലേവിലാണ് അമിത് ഷായുടെ പ്രതികരണം. ”സുപ്രിംകോടതി വിധിയെ എല്ലാവരും മാനിക്കേണ്ടതുണ്ട്. ഞാനും പൂർണമായി അതിനെ ആദരിക്കുന്നു. എന്നാൽ, ഇലക്ടറൽ ബോണ്ടിനെ പൂർണമായി എടുത്തുകളയുന്നതിനു പകരം അതിനെ…

Read More

രേഖകളില്ലാത്ത പണം ബസിൽ കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന നാൽപ്പത് ലക്ഷത്തിലധികം രൂപയുമായി യുവാവ് വാളയാർ പൊലീസിന്റെ പിടിയിലായി . ചാലക്കുടി സ്വദേശി ബിജീഷിനെയാണ് എക്സൈസ് സംഘം വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. സ്വർണ കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടിനുള്ള പണമാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കുള്ള സ്വകാര്യ ബസിലായിരുന്നു ബിജീഷിന്റ യാത്ര. തൃശൂരിൽ ഇറങ്ങി കാത്തു നിൽക്കുന്നയാളിന് പണം കൈമാറുകയായിരുന്നു ലക്ഷ്യം. എന്നാൽ ബസ് വാളയാറിലെത്തിയപ്പോൾ എക്സൈസിന്റെ പതിവ് പരിശോധനക്കിടെ യുവാവ് പിടിക്കപ്പെടുകയായിരുന്നു. ജോലി ആവശ്യത്തിനായി കോയമ്പത്തൂരിൽ പോയി മടങ്ങുന്നുവെന്നായിരുന്നു ബിജീഷിന്റെ പ്രതികരണം.കയ്യിലുള്ള…

Read More