
കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; രണ്ട് പേർ കസ്റ്റഡിയിൽ
കേന്ദ്ര ജല, ഭക്ഷ്യ സംസ്‌കരണ, വ്യവസായ വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ വീഡിയോ കോൾ വിളിച്ച് ബ്ലാക് മെയിൽ ചെയ്യുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിൽ നിന്നാണ് പ്രതികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ കോൾ വരുമ്പോൾ മറുവശത്ത് നഗ്ന വീഡിയോ ഉൾപെടുത്തി ഭീഷണിപ്പെടുത്താനാണ് ശ്രമം നടന്നത്. സംഭവത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിലാണ് ദില്ലി പൊലീസ് നടപടി. മറ്റൊരു ബിജെപി എംപി ജി.എം സിദ്ദേശ്വരയ്ക്കും സമാനമായ…