തിരുവനന്തപുരത്തും ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം ; ഗവർണർക്ക് കനത്ത സുരക്ഷ

കൊല്ലത്തെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ തലസ്ഥാനത്തും ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രതിഷേധം. വിവരാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ എത്തിയ ഗവർണർക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ഈ വലയം ഭേദിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. ഗവർണർ എത്തുന്നതിന് മുമ്പ് എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചിരുന്നു. സംഭാര സമരവുമായി എത്തിയ പ്രവർത്തകരെ ഗവർണർ എത്തുന്നതിന് മുമ്പ് അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു….

Read More

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർകരെ ബലപ്രയോഗത്തിലൂടെ നീക്കി

മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്. ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം. പതിനൊന്നോളം പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹത്തിന് മുന്നിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Read More

എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രിക്കെതിരെ ആരോപണം ആവർത്തിച്ച് ഗവർണർ

എസ്എഫ്ഐ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് തനിക്കെതിരെയുള്ള അഞ്ചാമത് ആക്രമണം.ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഗവർണർ വ്യക്തമാക്കി. പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും തിരിച്ച് കൊണ്ടു പോയതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. കേരളത്തിൽ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും ഗവര്‍ണര്‍ ഡൽഹിയില്‍ പറഞ്ഞു.പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും…

Read More