
തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് നേരെ കെഎസ്‌യു കരിങ്കൊടി; 5 മിനിറ്റോളം മന്ത്രി റോഡിൽ
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കെഎസ്യു പ്രതിഷേധം. ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു മുന്നിൽ കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. അപ്രതീക്ഷിതമായാണ് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവർത്തകർ കാറിനു മുന്നിലേക്ക് ചാടി വീണത്. കാറിനു മുന്നിൽ കരിങ്കൊടി കാട്ടി. പൊലീസ് കരിങ്കൊടി മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ സമ്മതിച്ചില്ല. അഞ്ച് മിനിറ്റോളം മന്ത്രി റോഡിൽ കിടന്നു. പ്രവർത്തകർ തന്നെ സ്വയം മാറി…