
വാർത്തകൾ ഒറ്റനോട്ടത്തിൽ
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ്സിന് ഒരു പങ്കുമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചരിത്രത്തെ കുറിച്ച് താൻ മനസ്സിലാക്കിയത് ആർഎസ്എസ്സ് ബ്രിട്ടിഷുകാരെ സഹായിക്കുകയായിരുന്നുവെന്നാണെന്നും, വി.ഡി. സവർക്കർ ബ്രിട്ടിഷുകാരിൽനിന്നു സ്റ്റൈപൻഡും കൈപ്പറ്റിയിരുന്നുവെന്നും രാഹുൽ പറഞ്ഞു. അന്നു ബിജെപി ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, സ്വാതന്ത്ര്യസമരത്തിൽ അവർക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ആർഎസ്എസ്സിനെതിരെയും വി.ഡി സവർക്കർക്കെതിരെയും രാഹുലിന്റെ പരാമർശം. ……………….. സഹകരണ മന്ത്രി വി എന്‍ വാസവന്‍ സി പി എം ഓഫീസിൽ നടത്തിയ…