വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങള്‍ തങ്ങളുടെ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ധരിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കാവി പാര്‍ട്ടിയെ അനുകൂലിക്കുന്ന ഒരു ഗവര്‍ണറെ അയച്ച് അതിലൂടെ സമാന്തര സര്‍ക്കാരിനെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ തുറന്നടിച്ചു. ……………………………………… സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍. കോടതി കേസ് തീർപ്പാകാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണര്‍ സ്റ്റാന്റിംഗ് കൗൺസിലിനോട്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

റിസോർട്ട് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഭാര്യക്കും മകനും നിക്ഷേപമുണ്ട്, അത് അനധികൃതമല്ല. ഇരുവർക്കും പാർട്ടിയിൽ ഔദ്യോഗിക പദവിയില്ലാത്തതിനാൽ പാർട്ടിയെ അറിയിച്ചില്ല. 12 വർഷം ബിസിനസ് ചെയ്ത വരുമാനമാണ് മകൻ നിക്ഷേപിച്ചത്. മകൻറെ നിർബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാർട്ടിക്ക് നൽകിയിട്ടുണ്ടെന്നും ഇ പി വിശദീകരിച്ചു. ………………………………………… ബിജെപി ബിഹാർ സംസ്ഥാന…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ………………………………………… മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ രാജിവയ്ക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് സോളാര്‍ പീഡന കേസില്‍ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ ഉമ്മൻചാണ്ടിയുടെ ആദ്യ പ്രതികരണം. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് തനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ……………………………………. പീഡനാരോപണത്തിൽ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് സോളാർ പീഡനകേസ് പരാതിക്കാരി. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള ആറ് പേർക്കെതിരെയും ഹർജി നൽകുമെന്ന് പരാതിക്കാരി അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റിയതെന്നും…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി, ബുധനാഴ്ച വരെ ഡൽഹിയിലുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. ………………………………………. ഇ.പി. ജയരാജനെതിരെ പി. ജയരാജൻ ആരോപണം ഉന്നയിച്ചെന്ന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും അമ്പരപ്പിക്കുന്ന മൗനമാണ്…

Read More

പിഎൻബി അക്കൗണ്ട് തട്ടിപ്പ്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ ബഹളം, കൗൺസിലർമാർക്ക് സസ്‌പെൻഷൻ

പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മേയർ ഇത് തള്ളി. ഇതിനു ശേഷവും പ്രതിഷേധം തുടർന്ന 13 യുഡിഎഫ് കൗൺസിലർമാരെ മേയർ ബീന ഫിലിപ്പ് സസ്‌പെൻഡ് ചെയ്തു. തുടർന്ന് കൗൺസിൽ യോഗം പിരിഞ്ഞു,  ഇന്നത്തെ കോർപ്പറേഷൻ കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് അംഗം മൊയ്തീൻ കോയ, ബിജെപി അംഗം റിനീഷ്…

Read More

ബി.ജെ.പി.യെ താഴെയിറക്കും, വാക്കുകൾ കുറിച്ചുവെച്ചോളൂ ; രാഹുൽ ഗാന്ധി

കോൺഗ്രസിന്റെ കഥകഴിഞ്ഞിട്ടില്ലെന്നും ബി.ജെ.പി.യെ കേന്ദ്രത്തിൽനിന്ന്  താഴെയിറക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു. ജയ്പുരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ. ബി.ജെ.പി.യുടെ ഫാസിസത്തെ എതിരിടാൻ ധൈര്യമുള്ളവർമാത്രം പാർട്ടിയിൽ നിന്നാൽമതി. അല്ലാത്തവർക്ക് വിട്ടുപോകാം. അവർക്ക് ആശംസകൾ നേരുന്നതായും രാഹുൽ പറഞ്ഞു. ജനലക്ഷങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസിന്റേത്. തനിക്കെതിരേയും പാർട്ടിക്കെതിരേയും ആസൂത്രിതമായ അപവാദപ്രചാരണം നടക്കുന്നുണ്ട്. ബി.ജെ.പി.യുടെ ഈ കുപ്രചാരണങ്ങളിൽ മാധ്യമങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് രാഹുൽ അറിയിച്ചു.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

എരുമേലി കണ്ണിമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്.16 പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ………………………………….. കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ‌ ബിജെപി വനിത കൗൺസിലർമാർ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയർ ഡയസിലെത്തി. പോലീസും എൽഡിഎഫ് വനിതാ കൌൺസിലർമാരും ചേർന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒൻപത് വനിതാ ബിജെപി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ……………………………… വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്‌കെ വേദിയിൽ പിന്തുണ. ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. …………………………… മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യത്തിലൂന്നിയ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. …………………………… മുഖ്യമന്ത്രി സ്ഥാനത്തിനായി…

Read More