ശത്രുത കോൺഗ്രസിനോട് ; ബി ജെ പിയോട് അയിത്തമില്ല, ജെ ഡി എസ്

കർണാടക നിയമസഭയിൽ ഇനി ജെഡിഎസ് ബിജെപിയെ പിന്തുണയ്ക്കും. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കുമെന്നാണ് ജെഡിഎസ്സിന്റെ പ്രഖ്യാപനം. അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി സഖ്യം വേണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. ഇപ്പോൾ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. ഇന്നലെ ജെഡിഎസ് എംഎൽഎമാരുടെ യോഗം എച്ച് ഡി ദേവഗൗഡയുടെ വസതിയിൽ…

Read More

പ്രതിപക്ഷത്തിന്റെ ഇന്ത്യയിൽ കേരളം ഇല്ല; പരിഹാസവുമായി കെ. സുരേന്ദ്രൻ

കേരളത്തിൽ പ്രതിപക്ഷ സഹകരണമില്ലെന്ന കെ സി വേണു ഗോപാലിന്റെയും സീതാറാം യെച്ചൂരിയുടേയും പ്രസ്താവന തട്ടിപ്പ് തന്ത്രം മാത്രമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷത്തിന്റെ ഇന്ത്യയിൽ കേരളമില്ലേയെന്നും കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. ബി ജെ പി ജയിക്കാതിരിക്കാൻ കേരളത്തിൽ നേരത്തെയുള്ള യു ഡി എഫ് – എൽ ഡി എഫ് ധാരണ 2024 ലും ഉണ്ടാകുമെന്നുറപ്പാണ്. തിരുവനന്തപുരത്തും മഞ്ചേശ്വരത്തും പാലക്കാടുമൊക്കെ ഈ അവിശുദ്ധ സഖ്യം കേരളം കണ്ടതാണ്. ഇതിനെ അണികൾ…

Read More

പ്രധാനമന്ത്രി വിളിച്ച എൻ.ഡി.എ യോഗം; ആരൊക്കെ വരുമെന്ന് നാളെ അറിയാമെന്ന് ജെ.പി നദ്ദ

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിളിച്ചിരിക്കുന്ന എൻ.ഡി.എ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കും. വികസന അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജെ പി നദ്ദ പറഞ്ഞു. അജണ്ട അംഗീകരിക്കുന്ന പാർട്ടികൾക്ക് യോഗത്തിൽ പങ്കെടുക്കാം. അതേസമയം പ്രതിപക്ഷത്തിന്റേത് വെറും ഫോട്ടോ ഓപ്പർച്യുനിറ്റിയെന്നും പരിഹാസം. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും നദ്ദ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ…

Read More

പ്രവർത്തിക്കാത്ത നേതാക്കൾ വേണ്ടെന്ന് ബി.ജെ.പി ദേശീയ നേതൃത്വം

കേരളത്തിൽ ബി.ജെ.പി. കുതിപ്പിൽനിന്ന് കിതപ്പിലേക്ക് നീങ്ങുന്നതിൽ സംഘടനാപരമായ ദൗർബല്യങ്ങളും പ്രധാനമെന്ന നിഗമനത്തിൽ ദേശീയ നേതൃത്വം. ചിലർ ഭാരവാഹിപദവികൾ അലങ്കാരമായി കൊണ്ടുനടക്കുന്നതല്ലാതെ സംഘടനാപ്രവർത്തനം നടത്തുന്നില്ലെന്നാണ് വിലയിരുത്തൽ. പ്രവർത്തിക്കാത്ത നേതാക്കളുടെ പട്ടിക ദേശീയനേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരെ ഒഴിവാക്കാനാണ് നിർദേശം. പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലെ ചുമതലകൾ നിർവഹിക്കാത്ത ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി. ജില്ലാ പ്രസിഡന്റുമാർ 18-നകം പട്ടിക കൈമാറും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുൾപ്പെടെ സംഘടനാ പ്രവർത്തനം വേണ്ടരീതിയിൽ നടത്താത്തവരെ പാർട്ടിച്ചുമതലകളിൽനിന്ന് ഒഴിവാക്കും. അടുത്ത തിരഞ്ഞെടുപ്പിൽ ഇവരെ പരിഗണിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്….

Read More

അതിവേഗ റെയിൽ; കെ.സുരേന്ദ്രന്റെ പ്രതികരണം വ്യക്തിപരം, ശോഭാ സുരേന്ദ്രൻ

അതിവേ​ഗ റെയിൽ പാത വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനറെ നിലപാട് തള്ളി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇ ശ്രീധരൻ നിർദേശിച്ച പദ്ധതിയെ പിന്തുണയ്ക്കും എന്ന കെ സുരേന്ദ്രന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. എന്നാൽ പാർട്ടി ഒറ്റയാൾ പട്ടാളമല്ലെന്നും പാർട്ടി തീരുമാനം സംസ്ഥാന കമ്മിറ്റി ചേർന്ന ശേഷം മാത്രമേ അറിയിക്കുകയുള്ളൂ എന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വികസനത്തിന് തങ്ങൾ എതിരല്ല. എന്നാൽ…

Read More

ബംഗാളിൽ തൃണമൂലിന്റെ തേരോട്ടം; നിലംതൊടാനാകാതെ പ്രതിപക്ഷ പാർട്ടികൾ

പശ്ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്ത് വരുമ്പോൾ മറ്റ് പാർട്ടികളെ ബഹുദൂരം പിന്നിലാക്കി തൃണമൂല്‍ കോണ്‍ഗ്രസ് കുതിക്കുകയാണ്. ഇതുവരെ വോട്ടുകൾ എണ്ണിക്കഴിഞ്ഞ  ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 75 ശതമാനത്തിൽ അധികവും തൃണമൂല്‍ കോണ്‍ഗ്രസാണ് സ്വന്തമാക്കിയിരിക്കുന്നത്. പഞ്ചായത്ത് സമിതി സീറ്റുകളില്‍ 98 ശതമാനവും തൃണമൂലിനാണ് മേല്‍ക്കൈ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . നിലവിൽ പുറത്ത് വരുന്ന കണക്കുകളുടെ പശ്ചാത്തലത്തില്‍ ഗ്രാമീണ മേഖലകളില്‍ തൃണമൂലിന്റെ ആധിപത്യത്തിന് വെല്ലുവിളിയില്ല എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കിഴക്കന്‍ മിഡ്നാപൂര്‍,…

Read More

കേന്ദ്ര സർക്കാരിന് തിരിച്ചടി; എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി സുപ്രിം കോടതി റദ്ദാക്കി

എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നൽകിയ നടപടിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. 15 ദിവസത്തിനുള്ളിൽ പുതിയ ഡയറക്ടറെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. ജൂലൈ 31 വരെ നിലവിലെ ഡയറക്ടറായ സഞ്ജയ് കുമാർ മിശ്രയ്ക്ക് തൽസ്ഥാനത്ത് തുടരാമെന്നും കോടതി പറഞ്ഞു. രണ്ട് വർഷത്തെ കാലാവധിയിൽ 2018 ലാണ് സഞ്ജയ് കുമാറിനെ ഇഡി ഡയറക്ടറായി നിയമിച്ചത്. എന്നാൽ ഇതിന് ശേഷം പലതവണ കാലാവധി നീട്ടി നൽകിയിരുന്നു. 2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടി നൽകാൻ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു….

Read More

കുടുംബത്തിന്റെ എതിർപ്പ് മറികടന്നാണ് മിഷനറി ആയതെന്ന് ഫ്രാങ്കോ മുളക്കല്‍

യാത്രയയപ്പിന്‍റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെ എല്ലാവർക്കും ഒരു ലക്ഷ്യം ഉണ്ടാവണം എന്നഅബ്ദുൾ കലാമിന്റെ വാചകം എടുത്തു പറഞ്ഞ ഫ്രാങ്കോ മുളക്കൽ മിഷനറി ആകണം എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് പറഞ്ഞു. കുടുംബത്തിന്റെ എതിർപ്പ് മറി കടന്നും താന്‍ മിഷനറി ആയിയെന്നും ഫ്രാങ്കോ മുളക്കല്‍ പറഞ്ഞു. തന്നെ ദൈവമാണ് ജലന്ധറിലേക്ക് അയച്ചത്. വൈദികനും ബിഷപ്പുമായി നിരവധി പദവികളാണ് വഹിക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണമെന്നും ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗമധ്യേ പറയുകയുണ്ടായി. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കണം. കോൺഗ്രസിനെയോ,…

Read More

നിയമസഭയ്ക്കുള്ളിൽ ബിജെപി എംഎൽഎ അശ്ലീല ദൃശ്യം കണ്ട സംഭവം; ത്രിപുര നിയമസഭയിൽ കയ്യാങ്കളി, ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

ബിജെപി എംഎൽഎ നിയമസഭയ്ക്കുള്ളിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ട സംഭവത്തിൽ പ്രതിപക്ഷ എംഎൽഎമാർ ചോദ്യം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തർക്കം ഏറ്റുമുട്ടലിലേക്കും കയ്യാങ്കാളിയിലേക്കും നീണ്ടതോടെ സ്പീക്കർ സഭ നടപടികൾ നിർത്തി വച്ചു. പ്രതിപക്ഷത്ത് നിന്നുള്ള തിപ്രമോദ ,കോൺഗ്രസ്, സിപിഐഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലാണ് സംഘട്ടനം ഉണ്ടായത് . സഭാ നടപടികൾക്ക് തടസം സൃഷ്ടിച്ചതിന് അഞ്ച് പ്രതിപക്ഷ എംഎൽഎമാർരെ സസ്പെൻഡ് ചെയ്തു. സുദീപ് റോയ് ബർമൻ (കോൺഗ്രസ്) ബിർഷകേതു ദേബർമ, രഞ്ജിത് രദേബര്‍മ, നന്ദിത റിയാങ് (മൂന്ന്…

Read More

നടൻ ഭീമൻ രഘു എകെജി സെന്ററിലെത്തി, എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി, സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കും

നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. ബിജെപി പ്രവർത്തകനായിരുന്ന അദ്ദേഹം ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പമാണ് ഭീമൻ രഘു എകെജി സെന്ററിൽ എത്തിയത്. ചുവന്ന പൊന്നാട തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററാണ് അണിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വി അബ്ദുറഹ്മാനും ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു. ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ…

Read More