പ്രതിഫലം നൽകാതെ പറ്റിച്ചു,​ തൊണ്ട പൊട്ടി പ്രസംഗിച്ച് പാർട്ടിയെ വളർത്താന്‍ ശ്രമിച്ചിട്ടുണ്ട്; ബി ജെ പി നേതാവ് സന്ദീപ് വാചസ്പതിക്കെതിരെ നടി ലക്ഷ്മിപ്രിയ

ബിജെപി നേതാവ് സന്ദീപ് വാചസ്‌പതി ആവശ്യപ്പെട്ടിട്ട് ഓണാഘോഷവുമായി ബന്ധപ്പെട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്ന പരാതിയുമായി നടി ലക്ഷ്‌മിപ്രിയ. സ്വന്തം കൈയിൽ നിന്നും ഡീസൽ അടിച്ച്, തൊണ്ട പോട്ടി പ്രസംഗിച്ച് പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ആർഎസ്എസ് പരിപാടികൾക്കും ബിജെപി പ്രചരണത്തിനും പോയിട്ടുണ്ടെന്നും എന്നിങ്ങനെയുള്ള കാര്യങ്ങളും ലക്ഷ്‌മിപ്രിയ പോസ്റ്റിൽ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27ന് നേരിട്ട അനുഭവമാണ് താരം വെളിപ്പെടുത്തിയത്. സന്ദീപ് വാചസ്‌പതി കൂടി ഉൾപ്പെട്ട എൻഎസ്എസ് കരയോഗ മന്ദിരത്തിൽ, സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് എത്തിയതെന്നും…

Read More

തനിക്ക് പ്രതിബദ്ധത പ്രധാനമന്ത്രിയോടും ബിജെപിയോടും; സോണിയ ഗാന്ധിയെ കണ്ടെന്ന പ്രചരണങ്ങൾ തള്ളി അമരീന്ദർ സിംഗ്

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചെന്ന വാർത്തകൾ നിഷേധിച്ച് അമരീന്ദർ സിംഗ്. അടിസ്ഥാന രഹിതമായ പ്രചാരണം മാത്രമാണ് ഇതെന്നായിരുന്നു അമരീന്ദറിന്റെ പ്രതികരണം. ഒരു വർഷം മുൻപാണ് മുൻ കോൺഗ്രസ് നേതാവായിരുന്ന അമരീന്ദർ പാർട്ടി വിട്ടത്. തനിക്ക് ഭാരതീയ ജനതാ പാർട്ടിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയോടുമാണ് പ്രതിബദ്ധതയെന്ന് അമരീന്ദര്‍ പറഞ്ഞു- “ഞാൻ എന്നന്നേക്കുമായി മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു, എപ്പോഴും ബിജെപിയോട് പ്രതിജ്ഞാബദ്ധനായിരിക്കും. ആ ഘട്ടത്തിൽ നിങ്ങൾ തിരിഞ്ഞുനോക്കില്ല….

Read More

‘പേര് ഭാരതം എന്നാക്കും, താല്‍പര്യമില്ലാത്തവര്‍ക്ക് ഇന്ത്യ വിട്ടുപോകാം’: ബിജെപി നേതാവ്

ഇന്ത്യയുടെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും പേരുമാറ്റത്തില്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും ബിജെപി നേതാവ്. പശ്ചിമബംഗാളിലെ മേദിനിപുരില്‍ നിന്നുള്ള പാര്‍ലമെന്റംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ദിലീപ് ഘോഷാണ് വിവാദ പ്രസ്താവന നടത്തിയത്. പശ്ചിമബംഗാളിൽ അധികാരത്തിൽ വന്നാൽ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ പ്രതിമകള്‍ നീക്കംചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഖരഗ്പുരില്‍ ഞായറാഴ്ച നടന്ന ‘ചായ് പെ ചര്‍ച്ച’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ബിജെപിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഘോഷിന്റെ പ്രസ്താവന. “പശ്ചിമബംഗാളില്‍ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍…

Read More

പുതുപ്പള്ളി പോര്; അതിവേഗം ബഹുദൂരം ചാണ്ടി ഉമ്മൻ; അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്നു; ലീഡ് 6301 കടന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെതുടർത്ത് പ്രഖ്യാപിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു. 7337 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത്.16161 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഇതുവരെ നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി 8824വോട്ടുകളും ബിജെപി സ്ഥാനാർത്ഥി ലിജിൻലാൽ 703 വോട്ടുകളുമാണ് ഇതുവരെ നേടിയത്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് 580 വോട്ടിന്റെ ലീഡായിരുന്നു. 1210 വോട്ടാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി…

Read More

സനാധന ധർമവുമായി ബന്ധപ്പെട്ട പരാമർശം; ഇന്ത്യ മുന്നണിക്കുള്ളിലും വിഷയം ചർച്ചയാകുന്നു

ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ചർച്ചയാകുന്നു. ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു. അതേസമയം ഉദയനിധിയുടെ സനാതന ധർമ്മ പരാമർശത്തിനെതിരെ വിമർശനം കടുപ്പിക്കുയാണ് ബി ജെ പി. സനാതന ധർമ്മത്തെ…

Read More

മധ്യപ്രദേശ് ബിജെപിയിലെ കൊഴിഞ്ഞ് പോക്ക്; ജോതിരാദിത്യ സിന്ധ്യക്ക് വിമർശനം

മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിലെ നേതാക്കളാണ് ബിജെപി വിട്ടത്. ജ്യോതിരാദിത്യ സിന്ധ്യയയെയാണ് ബിജെപിക്ക് പുറത്തുപോയവര്‍ കുറ്റപ്പെടുത്തുന്നത്. ഈ ആഴ്ച രണ്ട് പ്രധാനപ്പെട്ട നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. രണ്ട് തവണ എംഎൽഎയായ ഗിരിജ ശങ്കർ ശർമ വെള്ളിയാഴ്ചയാണ് ബിജെപി വിട്ടത്. പതിറ്റാണ്ടുകളായി ഗിരിജ ശങ്കർ ശർമയുടെ കുടുംബത്തിന് ബിജെപിയുമായി ബന്ധമുണ്ട്. ഇറ്റാർസി എന്നറിയപ്പെട്ടിരുന്ന ഹൊസംഗബാദ് നിയമസഭാ…

Read More

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് ; കളം മുറുകുന്നു, പ്രചാരണം സജീവം, നേതാക്കൾ പുതുപ്പള്ളിയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് കളം മുറുകുകയാണ്. പരസ്യ പ്രചാരണം അവസാനിക്കാൻ 3 മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും നേതാക്കളും. പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്തുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ എം.പി.തുടങ്ങിയ നേതാക്കളും മണ്ഡലത്തിൽ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയിൽ എത്തും….

Read More

വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാൻ ഹിന്ദുത്വ വർഗീയതയുടെ ശ്രമം: മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ മഹത്തായ മാതൃകയിൽനിന്ന് വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയും ഫാസിസവും മനുഷ്യനിൽനിന്ന് സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചുകളയുമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന വാർത്തയാണ് മുസഫർ നഗറിൽനിന്ന് വന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളെയും ദലിത് ജനവിഭാഗങ്ങളെയും അമാനവീകരിച്ച് മൃഗങ്ങളെക്കാൾ മോശമായ സാമൂഹ്യപദവിയിൽ ഒതുക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: വർഗീയതയും ഫാസിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുമെന്ന്…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പളളിക്കത്തോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് നൂറുകണക്കിന് പ്രവർത്തകരുമായി കാൽനടയായി എത്തിയായിരുന്നു പത്രികാസമർപ്പണം. തുടർന്ന് നേതാക്കൾക്കൊപ്പം അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറും, പാമ്പാടി ബി ഡി ഒ.യുമായ , ദിൽഷാദ്.ഇയ്ക്ക് മുൻപാകെ പത്രിക സമർപ്പിക്കുകയായിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധമോഹൻ അഗർവാൾ എം.പി, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്,…

Read More

സച്ചിൻ പൈലറ്റിന്റെ പിതാവിനെതിരായ ബിജെപി വാദം; എതിർത്ത് അശോക് ഗെ‌ഹ്ലോട്ട്

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ പിതാവിനെതിരെ ബിജെപി ഉയർത്തിയ ആരോപണങ്ങളെ എതിർത്ത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് കോൺഗ്രസ് നേതാവും സച്ചിൻ പൈലറ്റിന്റെ പിതാവുമായ രാജേഷ് പൈലറ്റിനെതിരായ ബിജെപി വാദത്തെ എതിർത്ത് അശോക് ഗെലോട്ട് പ്രതികരിച്ചത്. സച്ചിനു പിന്തുണയും പ്രഖ്യാപിച്ചു ”കോൺഗ്രസ് നേതാവായ രാജേഷ് പൈലറ്റ് ഇന്ത്യൻ എയർഫോഴ്സിലെ ധീരനായ പൈലറ്റായിരുന്നു. അവരെ അപമാനിക്കുന്നതിലൂടെ ബിജെപി ഇന്ത്യൻ എയർഫോഴ്സിന്റെ ത്യാഗങ്ങളെ അപമാനിക്കുകയാണ്. രാജ്യം മുഴുവൻ ഇതിനെ എതിർക്കണം”– അശോക് ഗെലോട്ട് കുറിച്ചു. സച്ചിൻ…

Read More