
അജിത് പവാർ മുഖ്യമന്ത്രിയായാൽ ആദ്യം ഹാരം ഞാൻ അണിയിക്കും; പരിഹാസിച്ച് സുപ്രിയ സുളെ
അജിത് പവാർ മുഖ്യമന്ത്രിയായാൽ ആദ്യം ഹാരം താൻ അണിയിക്കുമെന്ന് പരിഹാസിച്ച് സുപ്രിയ സുളെ എംപി. ”അജിത് പവാറിനെ മുഖ്യമന്ത്രിയാക്കുമെന്നാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതൊന്നു കാണണം. അങ്ങനെ സംഭവിച്ചാൽ ആദ്യം ഞാൻ ഹാരമണിയിക്കും. അദ്ദേഹം എന്റെ സഹോദരനാണല്ലോ” സുപ്രിയ പറഞ്ഞു. അധികാരം പിടിച്ചെടുക്കാനായി ബിജെപി പറത്തിവിടുന്ന ബലൂണുകളാണ് മുഖ്യമന്ത്രിസ്ഥാന വാഗ്ദാനം പോലുള്ളവയെന്നും സുപ്രിയ പരിഹസിച്ചു. എൻസിപിയിൽ ശരദ് – അജിത് വിഭാഗങ്ങൾ തമ്മിൽ പോരു ശക്തമാകുന്നതിനിടെ എൻസിപി വനിതാവിഭാഗം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു സുപ്രിയ….