ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി

ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി. കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു. അതേസമയം, ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ പ്രതിരോധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം. മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ​ഗ്രേഷിയസ്, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ്…

Read More

പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി സി രഘുനാഥ് ബിജെപിയിലേക്ക്; ജെ പി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിക്കും

കോൺഗ്രസ്‌ വിട്ട കണ്ണൂരിലെ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേരും. ഇന്ന് വൈകിട്ട് ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും. ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സി രഘുനാഥ്. കഴിഞ്ഞ ദിവസമാണ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് സി രഘുനാഥ് കോൺഗ്രസ് വിട്ടത്. ഏറെ കാലമായി പാർട്ടി എന്നെ അവഗണിക്കുകയാണ്. പല കാര്യങ്ങളും പാർട്ടിക്കുള്ളിൽ പറയുന്നുണ്ട്, പക്ഷേ ഒറ്റപ്പെടുത്തുകയും തഴയപ്പെടുകയും ചെയ്തു. നേതൃത്വത്തിന്‍റെ അവഗണനയിൽ മനംമടുത്താണ് രാജി…

Read More

പ്രധാനമന്ത്രി ആകണമെങ്കിൽ മോദിക്കെതിരെ മത്സരിക്കൂ: മമതാ ബാനർജിയെ വെല്ലുവിളിച്ച് ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് അഗ്‌നിമിത്ര പോൾ. അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നും അഗ്‌നിമിത്ര പോൾ ആവശ്യപ്പെട്ടു. ‘‘എന്തുകൊണ്ടാണ് മമതാ ബാനർജി വാരാണസിയിൽനിന്ന് മത്സരിക്കാത്തത്? കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കു പകരം മത്സരിക്കാൻ ധൈര്യമുണ്ടെങ്കിൽ മമത അതു ചെയ്തു കാണിക്കണം. നിങ്ങൾക്ക് പ്രധാനമന്ത്രിയാകണമെങ്കിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കണം.’’ – അഗ്‌നിമിത്ര പോൾ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കണമെന്ന് ‘ഇന്ത്യ’…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത് ബിജെപിക്കും ആർ എസ് എസിനും വേണ്ടി; ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർ പ്രവര്‍ത്തിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. ഗവർണർ പ്രവർത്തിക്കുന്നത് ഭരണഘടന വിരുദ്ധമായാണ്. വായിൽ തോന്നിയത് വിളിച്ച് പറയുന്ന നിലയാണ്. ഇരിക്കുന്ന പദവിയുടെ വലുപ്പം ഗവര്‍ണര്‍ മനസിലാക്കണം. ആർഎസ്എസ് അജണ്ട നടപ്പാക്കും വിധം ഗവര്‍ണര്‍ അധഃപതിച്ചു. ഗവര്‍ണര്‍ സ്ഥാനത്ത് കാലാവധി അവസാനിക്കാൻ പോകുന്നതിന് മുൻപ് അടുത്തതെന്ത് എന്ന് അന്വേഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. അത്ര ഗൗരവമേ കാണുന്നുള്ളൂ. ഭീഷണിക്ക് വഴങ്ങില്ലെന്നും…

Read More

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടൻ ദേവൻ

സിനിമാ സീരിയൻ നടൻ ദേവനെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേക്ക് എത്തിയത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടി സംസ്ഥാന…

Read More

ഭജന്‍ലാല്‍ ശര്‍മ്മ രാജസ്ഥാന്‍ മുഖ്യമന്ത്രി

രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മയെ തെരഞ്ഞെടുത്തു.കേന്ദ്രമന്ത്രി രാജ്നാഥ് സിങാണ് പ്രഖ്യാപനം നടത്തിയത്.സംഘനേർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഭജൻ ലാൽ ശർമ്മ.ദീർഘകാലമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. വസുദേവ് ദേവ്‌നാനി രാജസ്ഥാൻ നിയമസഭാ സ്പീക്കറാകും. മറ്റു രണ്ടു സംസ്ഥാനങ്ങളിലും പുതുമുഖങ്ങൾക്ക് അവസരം നൽകിയതോടെ രാജസ്ഥാനിലും പുതുമുഖം മുഖ്യമന്ത്രി പദവിയിലേക്ക് എത്തുമെന്നുള്ള സൂചന കേന്ദ്രനേതൃത്വം നേരത്തെ നൽകിയിരുന്നു. നിരീക്ഷകരായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, രാജ്യസഭാ എം.പി സരോജ്…

Read More

കേരളത്തിൽ സോഷ്യൽമീഡിയ പ്രചാരണത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം

സാമൂഹിക മാധ്യമ പ്രചാരണത്തിൽ കേരളത്തിൽ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. കൂടുതൽ പ്രൊഫഷണലായ സംഘത്തെ ചുമതലയേൽപിച്ചേക്കും. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അ​ഗർവാൾ പരസ്യമായി വിമർശിച്ചിരുന്നു. കേരളത്തിൽ വർഷത്തിൽ നൂറുകണക്കിന് യോ​ഗങ്ങളിൽ പങ്കെടുക്കുന്ന ഞാൻ തമിഴ്നാട്ടിൽ ഒറ്റത്തവണ പോയപ്പോൾ തമിഴ്നാട് ബിജെപിയുടെ പ്രവർത്തനങ്ങളിലും സമൂഹമാധ്യമ പ്രചാരണത്തിലും വ്യത്യസ്തതയുടെ ഒരു ലോകം കണ്ടെന്നായിരുന്നു കേരളത്തിന്റെ സഹ പ്രഭാരിയും ദേശീയ ജനറൽ സെക്രട്ടറിയുമായ രാധാമോഹൻദാസ്…

Read More

‘ജി വേണ്ട, മോദി മതി’; എംപിമാരോട് പ്രധാനമന്ത്രി

തന്നെ മോദിജീ എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ പാർട്ടിയുടെ സാധാരണ പ്രവർത്തകൻ മാത്രമാണെന്നും ജി ചേർത്ത് വിളിക്കുന്നത് ജനങ്ങളിൽ നിന്ന് അകലമുണ്ടാക്കുമെന്നുമാണ് മോദിയുടെ പക്ഷം. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി എംപിമാർക്ക് നിർദേശം നൽകിയത്. updating

Read More

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബി ജെ പിയുടെ ഉന്നതതല നിര്‍ണായക യോഗം ഇന്ന്

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബി ജെ പിയുടെ ഉന്നതതല നിര്‍ണായക യോഗം ഇന്ന് നടക്കും. ഡല്‍ഹിയിലാണ് യോ​ഗം നടക്കുക. മൂന്നിടത്തേക്കുമുള്ള മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ യോഗം തീരുമാനം കൈക്കൊള്ളും. 230-ല്‍ 163 സീറ്റ് നേടിയാണ് മധ്യപ്രദേശില്‍ ബി ജെ പി ഭരണം പിടിച്ചത്. അതുപോലെ രാജസ്ഥാനിൽ 199 മണ്ഡലങ്ങളില്‍ 115-ഇടത്തും ഛത്തീസ്ഗഢിൽ 90-ല്‍ 54 സീറ്റും നേടിയാണ് ബി ജെ പി അധികാരം ഉറപ്പിച്ചത്. അതേസമയം രാജസ്ഥാനില്‍ ആരാകും മുഖ്യമന്ത്രി എന്ന ചര്‍ച്ച കൊടുമ്പിരി…

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി എം.പിമാർ രാജി വെച്ചു; കേന്ദ്രമന്ത്രി സഭയിലും അഴിച്ചുപണി

നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംപിമാര്‍ രാജിവച്ചു. ബിജെപിയുടെ പത്ത് നേതാക്കളാണ് എംപി സ്ഥാനം ഇന്ന് രാജിവച്ചത്. ബിജെപിയുടെ 12 എംപിമാരാണ് എംഎല്‍എമാരായി വിജയിച്ചത്. ഇതില്‍ കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ രാജിവെച്ചിട്ടില്ല. ഇവരും വൈകാതെ രാജിവയ്ക്കും. രാജിവച്ചവരില്‍ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍വൈകാതെ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. രാജിവെച്ച എംപിമാര്‍ക്ക് സംസ്ഥാനങ്ങളില്‍ നിര്‍ണായക ചുമതലകള്‍…

Read More