
എൻഡിഎ സർക്കാർ രൂപവത്കരിക്കാൻ ബിഹാറിൽ പ്രമേയം പാസാക്കി; ഇന്ത്യാ സഖ്യം മുന്നോട്ടുകൊണ്ടുപോകാൻ പരമാവധിശ്രമിച്ചെന്ന് നിതീഷ്
ബിഹാർ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവെച്ചതിന് പിന്നാലെ ബി.ജെ.പിയും ജെഡിയുവും മറ്റ് സഖ്യകക്ഷികളും ചേർന്ന് സംസ്ഥാനത്ത് എൻഡിഎ സർക്കാർ രൂപവത്കരിക്കാനുള്ള പ്രമേയം ഐകകണ്ഠ്യേന പാസാക്കി ബിജെപി നിയമസഭാകക്ഷി യോഗം. ബി.ജെ.പി ദേശിയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയാണ് ഇത് മാധ്യമങ്ങളെ അറിയിച്ചത്. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായും വിജയ് സിൻഹയെ ഉപ നേതാവായും തിരഞ്ഞെടുത്തു. ഇരുവരും ഉപമുഖ്യമന്ത്രിമാർ ആയേക്കുമെന്നാണ് സൂചന.ഞായറാഴ്ച രാവിലെയാണ് നിതീഷ് കുമാർ മന്ത്രിമാരായ വിജേന്ദ്ര യാദവിനും സഞ്ജയ് ഝായ്ക്കുമൊപ്പമെത്തി ഗവർണർക്ക് രാജി…