സനാതന ധര്‍മ്മ പരമാര്‍ശം: പിണറായി ഹിന്ദുക്കളെ അപമാനിച്ചു, മറ്റ് മതങ്ങളെ അവഹേളിക്കാന്‍ ധൈര്യമുണ്ടോ?: ബിജെപി

മുഖ്യമന്ത്രിയുടെ സനാതന ധര്‍മ്മ പരമാര്‍ശം  ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി  ബിജെപി. ഹിന്ദുക്കളെ  മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചെന്നും  മറ്റ് മതങ്ങളെ അവഹേളിക്കാന്‍  ധൈര്യമുണ്ടോയെന്നും ദേശീയ വക്താവ് ഷെഹ്സാദ് പുനെവാലെ ചോദിച്ചു. ഇന്ത്യ സഖ്യത്തിന്‍റെ പൊതു  നിലപാടെന്ന രീതിയിലാണ് ബിജെപി പിണറായിയുടെ വാക്കുകളെ ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ ഈ പരാമര്‍ശങ്ങളാണ് ബിജെപി ആയുധമാക്കുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനങ്ങളുടെ അടിത്തറ സനാതന ധര്‍മ്മമാണെന്ന ബിജെപി നേതാക്കളുടെ വാദത്തെ ഖണ്ഡിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെങ്കില്‍ സനാതന…

Read More

‘അംബേദ്കറിനോട് കോൺഗ്രസിനും എസ്പിയ്ക്കും ഇതുവരെയില്ലാത്ത സ്നേഹം’; ഹനുമാൻജി ജനിച്ചത് രാജ്ഭർ സമുദായത്തിലെന്ന് ഓം പ്രകാശ് രാജ്ഭർ

രാജ്ഭർ സമുദായത്തിലാണ് ഹനുമാൻ ജനിച്ചതെന്നു ബിജെപി സഖ്യകക്ഷി നേതാവും ഉത്തർപ്രദേശിന്റെ പഞ്ചായത്തിരാജ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. സുഹേൽദേവ് ഭാരതീയ സമാജ്‌വാദി പാർട്ടി നേതാവുകൂടിയായ മന്ത്രി നടത്തിയ പരാമർ‌ശം വിവാദമായി. ഭരണഘടനാശിൽപിയായ ബി.ആർ. അംബേദ്കറിനോട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്പി) കാണിക്കുന്ന ‘സ്നേഹത്തെയും’ അദ്ദേഹം വിമർശിച്ചു. ‘‘ഹനുമാൻജി ജനിച്ചതു രാജ്ഭർ സമുദായത്തിലാണ്. രാക്ഷസനായ അഹിരാവൻ രാമനെയും ലക്ഷ്മണനെയും പടൽപുരിയിലേക്കു കൊണ്ടുപോയപ്പോൾ അവരെ തിരിച്ചുകൊണ്ടുവരാനുള്ള കരുത്തും ധൈര്യവും ആർക്കും ഉണ്ടായിരുന്നില്ല. രാജ്ഭർ സമുദായത്തിൽ ജനിച്ച ഹനുമാനു മാത്രമായിരുന്നു അതിനു…

Read More

വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചു; രാജസ്ഥാനില്‍ ബിജെപി നേതാവിന് 3 വര്‍ഷം തടവ്

വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തില്‍ മുന്‍ രാജസ്ഥാന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഭവാനി സിങ് രജാവത്തിനെ ശിക്ഷിച്ച് കോടതി. മൂന്ന് വര്‍ഷത്തെ തടവാണ് കോട്ടയിലെ പ്രത്യേക കോടതി വിധിച്ചിരിക്കുന്നത്. രജാവത്തിന് പുറമെ സഹായിയായ മഹാവീര്‍ സുമനും കോടതി തടവ് വിധിച്ചിട്ടുണ്ട്. 2022ല്‍ നടന്ന സംഭവത്തിലാണ് പ്രത്യേക കോടതിയുടെ വിധി പ്രസ്താവം. ഇരുവര്‍ക്കും 30,000 രൂപയുടെ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. അതേസമയം താന്‍ ഉദ്യോഗസ്ഥനെ അടിച്ചിട്ടില്ലെന്നും തോളില്‍ കയ്യിടുകയാണ് ഉണ്ടായതെന്നും രജാവത് പ്രതികരിച്ചു. വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി…

Read More

ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവും ; നേരിട്ടത് ദീർഘകാലമായുള്ള അവഗണന , കോൺഗ്രസിൽ ചേർന്ന് കെ.പി മധു

ബി ജെ പി വയനാട് മുൻ ജില്ലാ പ്രസിഡൻ്റ് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു. ദീര്‍ഘ കാലമായി ബി ജ പിയില്‍ നിന്ന് നേരിട്ട അവഗണനയെത്തുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് കെ പി മധു പറഞ്ഞു. കൽപ്പറ്റയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ടി സിദ്ദീഖ് എം എൽ എ, ഐ സി ബാലകൃഷ്ണ എം.എൽ എ, മുൻമന്ത്രി പി കെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് കെ പി മധു കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഡിസിസി…

Read More

“പലസ്തീൻ” എന്നഴുതിയ ബാഗുമായി പ്രിയങ്കാ ഗാന്ധി എംപി പാർലമെൻ്റിൽ ; രൂക്ഷമായി എതിർപ്പുമായി ബിജെപി

“പലസ്തീൻ” എന്നെഴുതിയ ബാഗ് ധരിച്ച് പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ഭരണകക്ഷിയായ ബിജെപിയിൽ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. വയനാട്ടില്‍ നിന്ന് വിജയിച്ച ശേഷം ആദ്യമായാണ് പ്രിയങ്കാഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തിനെത്തുന്നത്. മാസങ്ങളായി ഗസയിലെ ഇസ്രായേൽ സൈന്യത്തിൻ്റെ നടപടികൾക്കെതിരെ ശബ്ദമുയർത്തി വരികയാണ് പ്രിയങ്കാ ഗാന്ധി. ഗാസയില്‍ ഇസ്രായേൽ ഗവൺമെന്റ് നടത്തുന്നത് വംശഹത്യ നടപടിയാണെന്ന് പ്രതികരിച്ച പ്രിയങ്കാ ഗാന്ധി നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ചിരുന്നു. ബാഗില്‍ പലസ്തീന്‍ എന്ന എഴുത്തിനു…

Read More

സോറോസ് – രാഹുൽ ഗാന്ധി ബന്ധത്തിൽ ചർച്ച വേണം ; രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് ബിജെപി

അദാനി വിവാദം തുടര്‍ച്ചയായി ഉന്നയിക്കുന്ന പ്രതിപക്ഷത്തെ പാര്‍ലമെന്‍റില്‍ അടിച്ചിരുത്താന്‍ സോറോസ് രാഹുല്‍ ഗാന്ധി ബന്ധത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് ഭരണ പക്ഷം. വെറും രാഷ്ട്രീയ ആരോപണമായി മാത്രം കാണരുതെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ചര്‍ച്ച അനിവാര്യമാണെന്നും പാര്‍ലമെന്‍ററി കാര്യമന്തി കിരണ്‍ റിജിജു വ്യക്തമാക്കി. ജോര്‍ജ് സോറോസിന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം പരിശോധിക്കണം. പാര്‍ലമെന്‍റിനെയും മറ്റ് ഭരണഘടന സ്ഥാപനങ്ങളെയും അട്ടിമറിക്കാന്‍ സോറോസ് കോണ്‍ഗ്രസിന് ഫണ്ട് നല്‍കുന്നു. ബംഗ്ലാദേശ് കലാപത്തിന് പിന്നിലും സോറാസിന്‍റെ കരങ്ങളാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ അട്ടിമറിക്കാനും…

Read More

‘രാഹുൽ ഗാന്ധി വലിയ ഒറ്റുകാരൻ ‘ ; കടുത്ത ആക്ഷേപങ്ങളുമായി ബിജെപി എം.പി സംബിത് പത്ര

പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ ​ആരോപണങ്ങളും കടുത്ത ആക്ഷേപങ്ങളും ചൊരിഞ്ഞ് ബിജെപി വക്താവും എംപിയുമായ സംബിത് പത്ര. രാഹുൽ വലിയ ഒറ്റുകാരനാണെന്നും രാജ്യ വിരുദ്ധ നീക്കങ്ങൾ പുലർത്തുന്ന വ്യക്തികളുമായി ബന്ധമുള്ളയാളാണെന്നുമാണ് ബിജെപിയുടെ ആരോപണം. ഇവിടെ ഒരു ത്രികോണം (triangle) നിലനിൽക്കുന്നുണ്ട്. അതിന്‍റെ ഒരു വശത്ത് അമേരിക്കയിൽ ഇരിക്കുന്ന ജോർജ് സോറോസും അമേരിക്കയിലെ ചില ഏജൻസികൾക്കൊപ്പം അദ്ദേഹത്തിന്‍റെ ഫൗണ്ടേഷനുമാണെന്ന് അദ്ദേഹം ആരോപിച്ചു. ത്രികോണത്തിന്‍റെ മറ്റൊരു വശം ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP) എന്ന പേരിലുള്ള…

Read More

മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നു; പിണറായിയുടെ കാലത്ത് തന്നെ സിപിഎമ്മിന്‍റെ ഉദകക്രിയ നടക്കുമെന്ന് കെ സുരേന്ദ്രന്‍

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്. പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കും. രണ്ടര വർഷം മുമ്പുള്ള ഒരു പരാതിയിൽ ബിപിൻ സി. ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരിക്കുന്നു. ഗാർഹിക പീഡനമാണെങ്കിൽ ആദ്യം പുറത്തേക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്. ഒരു മന്ത്രി ഭാര്യയെ ചുമരിലിടിച്ച ചിത്രം സഹിതം പുറത്ത് വന്നതാണ്, മറ്റൊരു മന്ത്രിയെ ഭാര്യ കരണത്തടിച്ചത് സഖാകൾക്കിടയിൽ ചർച്ചയാണ്. ശിശുക്ഷേമ…

Read More

ആലപ്പുഴയിൽ സിപിഐഎം നേതാവ് ബിപിൻ സി.ബാബു ബിജെപിയിൽ ചേർന്നു ; സ്വീകരിച്ച് ബിജെപി അഖിലേന്ത്യ സെക്രട്ടറി തരുൺ ചൂഗ്

ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഐഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിൻറ…

Read More

തമിഴ്നാട്ടിൽ ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്

തമിഴ്നാട്ടിൽ ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബിജെപി പുതുക്കോട്ട ജില്ലാ ട്രഷററും വ്യവസായിയുമായ മുരുഗാനന്ദത്തിന്റെയും അണ്ണാ ഡിഎംകെ ഭാരവാഹികളായ രണ്ട് സഹോദരങ്ങളുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. 2021ലെ അണ്ണാ ഡിഎംകെ സർക്കാരിന്റെ കാലത്ത് എൽഇഡി വിളക്കുകൾക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കള്ളപ്പണ ആരോപണം ഉയർന്നിരുന്നു. ഇരുപതോളം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്. സുരക്ഷയ്ക്കായി സിആർപിഎഫ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ബിജെപിയുമായി വീണ്ടും സഖ്യമില്ലെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി…

Read More