ലോക്സഭാ തെരഞ്ഞെടുപ്പ് ; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ. സിനിമ കായിക മേഖലയിലെ താരങ്ങളും ഉൾപ്പെട്ടേക്കും. ബിജെപി യുടെ ആദ്യ പട്ടികയിൽ അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ് ഉൾപ്പെടെയുള്ളവർക്ക് സാധ്യത. സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും വി മുരളീധരനും പട്ടികയിലെന്ന് സൂചന. നരേന്ദ്ര മോദി, രാജ് നാഥ് സിംഗ്, അമിത് ഷാ, ബൻസുരി സ്വരാജ്, അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ്, കപിൽ മിശ്ര, സതീഷ് പൂനിയ, ശിവരാജ് സിംഗ് ചൗഹാൻ, ദിനേശ്…

Read More

ഹിമാചലിൽ നാടകീയ രംഗങ്ങൾ; 15 ബിജെപി എംഎൽഎമാർക്ക് സസ്‌പെൻഷൻ

ഹിമാചൽ പ്രദേശിയിൽ കോൺഗ്രസിന്റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ചതിന് പിന്നാലെ ബിജെപിക്ക് തിരിച്ചടി. 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂർ ഉൾപ്പെടെയുള്ള എംഎൽഎമാരെയാണ് സസ്‌പെൻറ് ചെയ്തത്. നിയസഭയിൽ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ അപ്രതീക്ഷിത നടപടി. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയിൽ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. ആകെ 25 എംഎൽഎമാരാണ് ഹിമാചൽപ്രദേശിൽ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്‌പെൻറ് ചെയ്തതോടെ…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹിമാചലിൽ കോൺഗ്രസിന് തിരിച്ചടി, ബിജെപി സ്ഥാനാർത്ഥിക്ക് ജയം, എംഎൽഎമാരെ തട്ടിക്കൊണ്ട് പോയെന്ന് കോൺഗ്രസ്

രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന് ആരോപണം. ആറ് കോൺഗ്രസ് എം.എൽ.എമാരെയും മൂന്ന് സ്വതന്ത്രൻമാരെയും ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയെന്ന് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു ആരോപിച്ചു. സി.ആർ.പി.എഫ് കാവലിൽ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. അതിനിടെ ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം പ്രഖ്യാപിച്ചു. ഹർഷ് മഹാജൻ വിജയിച്ചെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ബി.ജെ.പി സ്ഥാനാർഥിക്ക് 34 വോട്ട് ലഭിച്ചെന്ന് പ്രതിപക്ഷനേതാവ് ജയ്‌റാം ഠാക്കൂർ അവകാശപ്പെട്ടു. അഭിഷേക് മനു സിങ്‌വിയാണ് കോൺഗ്രസ് സ്ഥാനാർഥി. 2022ൽ നടന്ന…

Read More

കർണാടകയിലെ മൂന്ന് രാജ്യസീറ്റുകളിലും കോൺഗ്രസിന് ജയം; ബിജെപി എംഎൽഎ ക്രോസ് വോട്ട് ചെയ്തു, ബിജെപിക്ക് ഒരു സീറ്റിൽ ജയം

കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോൺഗ്രസ് സ്ഥാനാർഥികൾക്കും വിജയം. രണ്ട് സീറ്റിൽ വീജയം പ്രതീക്ഷിച്ച ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു. അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും വിജയിച്ചപ്പോൾ ബി ജെ പി – ജെ ഡി എസ് സഖ്യത്തിൽ നാരായൺസ ഭണ്ഡാഗെയ്ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. ജെ ഡി എസ്സിൽ നിന്നുള്ള എൻ ഡി…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്; ‘കേരളത്തിൽ നിന്ന് അ‍ഞ്ചിൽ കൂടുതൽ എംപിമാർ നരേന്ദ്ര മോദിക്കായി കൈപൊക്കാനുണ്ടാകും’: പി.സി ജോർജ്

കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്‌സഭയിലുണ്ടാകുമെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനവേദിയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ കേരള ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു.  ‘‘വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി ലോക്‌സഭയിൽ കൈപൊക്കാനുണ്ടാകും. അതിൽ സംശയമില്ല. കേരളത്തിൽ ചുരുങ്ങിയത് അഞ്ചു മണ്ഡലങ്ങളെങ്കിലും നേടുമെന്നാണ് ഞാൻ പറയുന്നത്. അവയുടെ പേരുകൾ പറയില്ല, പറഞ്ഞാൽ…

Read More

‘ശോഭന തിരുവനന്തപുരത്ത് മത്സരിക്കണം’; പേര് നിർദേശിച്ചെന്ന് സുരേഷ് ഗോപി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി നടി ശോഭനയെ നിർദേശിച്ച് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ബി.ജെ.പി നേതൃത്വവും താനും ഇക്കാര്യം ശോഭനയുമായി സംസാരിച്ചിട്ടുണ്ട്. ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശ്ശൂരിൽ മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രിയോടൊപ്പം ശോഭന പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു….

Read More

‘ബി.ജെ.പിക്ക് ഇനി കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിക്കില്ല, ഇനി വീഴ്ചയുടെ സമയം’; ശശി തരൂർ

ബി.ജെ.പിക്ക് ഇനി കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബി.ജെ.പിയുടെ സീറ്റുകൾ പരമാവധി കുറയ്ക്കാനാണ് ഇപ്പോഴുള്ള ശ്രമം. കഴിഞ്ഞ തവണത്തെ അത്രയും സീറ്റ് ഇത്തവണ കിട്ടില്ല. ബി.ജെ.പിക്ക് ഇനി വീഴ്ചയുടെ സമയമാണെന്നും ശശി തരൂർ പറഞ്ഞു. കൊല്ലത്ത് കോൺഗ്രസിന്റെ സമരാഗ്‌നി ജനകീയ പ്രക്ഷോഭജാഥയിലാണ് ശശി തരൂരിന്റെ പരാമർശം. കേന്ദ്ര സർക്കാറിന്റെ കഴിവില്ലായ്മ ജനങ്ങൾക്ക് ബോധ്യമായി തുടങ്ങി. അത് തുറന്നുകാട്ടുന്നതാണ് കോൺഗ്രസിന്റെ സമരാഗ്‌നി. മോദിയുടെ ഭരണത്തിൽ ഉണ്ടായത് തൊഴിൽ നഷ്ടം മാത്രമാണ്. ജനാധിപത്യത്തെ മോദി സർക്കാർ…

Read More

കോണ്‍ഗ്രസ് എം.പി ഗീത കോഡ ബി.ജെ.പിയിലേക്ക്

ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എം.പി ഗീത കോഡ ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭ ഇലക്ഷന്‍ അടുത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഗീതയുടെ ബി.ജെ.പിയിലേക്കുള്ള മാറ്റം. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. റാഞ്ചിയില്‍ വെച്ചാണ് പാര്‍ട്ടി മാറ്റം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14-ല്‍ 12 സീറ്റുകളും ബി.ജെ.പിയും സഖ്യകക്ഷികളും നേടിയിരുന്നു. സിംഗ്ഭും ലോക്സഭാ സീറ്റില്‍ നിന്നാണ് ഗീത കോഡ വിജയിച്ചത്. ‘ഞാന്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ട് രാജ്യത്തെ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് ; ബിജെപിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ , മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേര്‍ സമ്മേളനത്തില്‍…

Read More

‘ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കണം’; ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് അഖിലേഷ് യാദവ്

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. എസ്.പിയുമായുള്ള കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് ന്യായ് യാത്രയിൽ പങ്കെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇൻഡ്യ മുന്നണിക്ക് കഴിയുമെന്ന് അഖിലേഷ് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. അത് ശക്തമായി വിനിയോഗിക്കണം. കർഷകർ ഇപ്പോഴും സമരം ചെയ്യുകയാണ്. രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ അധികാരത്തിൽനിന്ന് താഴെയിറക്കാനുള്ള…

Read More