
രാഷ്ട്രീയം മതിയാക്കുന്നുവെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവ് ഹർഷ് വർധൻ
രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹർഷ് വർധൻ രംഗത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് തിരുമാനം. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഷ്ട്രീയം മതിയാക്കുന്നതായി ഡോ. ഹർഷ് വർധൻ പ്രഖ്യാപിച്ചത്. നിലവിൽ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള എംപിയായ ഹർഷ് വർധന്, ഇന്നലെ പ്രഖ്യാപിച്ച ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിച്ചിരുന്നില്ല. ഹർഷ് വർധനു പകരം പ്രവീൺ ഖണ്ഡേവാലിനെയാണ് ബിജെപി ഇവിടെ സ്ഥാനാർഥിയാക്കിയത്. എക്സ് പ്ലാറ്റ്ഫോമിൽ സാമാന്യം ദീർഘമായ…