കൽക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനം രാജി വച്ച് അഭിജിത്ത് ഗംഗോപാധ്യായ; ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന

കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനം രാജി വെച്ച അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയില്‍ ചേരും. രാവിലെ രാജികത്ത് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കൈമാറിയ ശേഷമാണ് ബിജെപിയില്‍ ചേരുന്ന കാര്യം അഭിജിത്ത് ഗംഗോപാധ്യായ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ ബിജെപിയില്‍ ചേരുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് അഭിജിത്ത് ഗംഗോപാധ്യായ പറഞ്ഞു. സ്ഥാനം രാജി വെച്ച് സിറ്റിങ് ജഡ്ജി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് അസാധാരണമാണ്. ബംഗാള്‍ സർക്കാരിനെതിരായ വിധികളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അഭിജിത്ത് ഗംഗോപാധ്യയയും പലതവണ വാക്പോര് നടന്നിരുന്നു. വിരമിച്ച ശേഷം ജഡ്ജിമാര്‍…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടേത് ദുർബല സ്ഥാനാർത്ഥികൾ; സിപിഐഎമ്മിന് വോട്ട് മറിക്കാനുള്ള നീക്കമെന്ന് കെ.മുരളീധരൻ എം.പി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ദുർബല സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് സി.പി.ഐ.എമ്മിന് വോട്ട് മറിക്കാനാണെന്ന ആരോപണവുമായി കെ മുരളിധരൻ എം.പി. വടകര മണ്ഡലത്തിൽ ഉൾപ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടാണിതെന്നും കെ.മുരളീധരൻ ആരോപിച്ചു. അതേ സമയം മുരളിധരന്റെ പ്രതികരണം തോൽവി ഭയം കാരണമാണെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ പ്രതികരിച്ചു. മുരളീധരൻ വാ പോയ കോടാലിയാണെന്നായുന്നു ബിജെപി സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ മറുപടി. ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവർക്കെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരൻ എം.പി രംഗത്തെത്തിയത്. പ്രഖ്യാപിച്ച…

Read More

‘തൃശൂരിലേത് യുദ്ധമല്ല, പോരാട്ടം’ ; സുരേഷ് ഗോപി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിനുള്ള ഒരുക്കവുമായി സുരേഷ് ഗോപി തൃശൂരില്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൃശൂരില്‍ ആദ്യമായി എത്തുകയാണ് സുരേഷ് ഗോപി. ഗംഭീരമായ വരവേല്‍പാണ് സുരേഷ് ഗോപിക്ക് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. തൃശൂരിലേത് യുദ്ധമല്ല, പോരാട്ടമാണ് എന്നാണ് സുരേഷ് ഗോപി നല്‍കിയ ആദ്യപ്രതികരണം. പ്രവര്‍ത്തകരുടെ സ്വീകരണം ആവേശകരമാണെന്നും വിജയപ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പങ്കുവച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ സുരേഷ് ഗോപിയെ സ്വരാജ് റൗണ്ടിലേക്ക് ആനയിച്ച ശേഷം റോഡ് ഷോയും നടത്തി…

Read More

‘മോദി കാ പരിവാർ, ഞാൻ മോദിയുടെ കുടുംബം’; ലാലു പ്രസാദ് യാദവിന് മറുപടിയുമായി ബിജെപി നേതൃത്വം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയുമായി ബിജെപി. നരേന്ദ്ര മോദിക്ക് കുടുംബമില്ലെന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് മോദി കാ പരിവാർ (ഞാൻ മോദിയുടെ കുടുംബം) എന്ന മറുടിയുമായി ട്വിറ്ററിൽ ബിജെപി നേതാക്കൾ രംഗത്തെത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരിനൊപ്പം ഈ വാചകം കൂടി ചേർത്തു വച്ചാണ് മറുപടി…

Read More

പിസി ജോർജിനെ നിയന്ത്രിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി; ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി

അനിൽ ആന്റണിക്കെതിരെ പി.സി ജോർജ് നടത്തിയ പരാമർശത്തിൽ ബി.ഡി.ജെ.എസിന് കടുത്ത അതൃപ്തി. പി.സി ജോർജിനെതിരെ പരാതിയുമായി ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പരാമർശത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അതൃപ്തി പ്രകടമാക്കി. ഡൽഹിയിൽ വെച്ച് ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തവേയാണ് തുഷാർ വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്. പി.സി ജോർജ് നടത്തിയ പരാമർശം അനിൽ ആന്റണിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് ബി.ഡി.ജെ.എസിന്റെ നിലപാട്. ഒപ്പം തന്റെ സ്ഥാനാർഥിത്വത്തെ ബി.ഡി.ജെ.എസ് എതിർത്തെന്ന് പി.സി…

Read More

‘നിരപരാധി എന്ന് തെളിയും വരെ മത്സരിക്കാനില്ല’; അശ്ലീല വിഡിയോ വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ബിജെപി എം.പി ഉപേന്ദ്ര സിംഗ് റാവത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി എംപി ഉപേന്ദ്ര സിംഗ് റാവത്ത്. ഉപേന്ദ്രയുടേതെന്ന് ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെയാണ് പിന്മാറ്റം. നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് ബാരാബങ്കിയിൽ നിന്നുള്ള എംപിയാണ് പേന്ദ്ര സിംഗ് റാവത്ത്. ഇത്തവണയും അതേ സീറ്റിൽ പാർട്ടി അദ്ദേഹത്തിന് ടിക്കറ്റ് നൽകിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉപേന്ദ്ര സിംഗിന്റെ അശ്ലീല വീഡിയോ പുറത്തുവന്നത്. ഒരു വിദേശ വനിതയ്‌ക്കൊപ്പമുള്ള റാവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ ഡീപ്…

Read More

‘അനിൽ ആന്റണിയുമായി പ്രശ്നങ്ങളില്ല’; വീട്ടിലെത്തിയ അനിൽ ആന്റണിയെ മധുരം നൽകി സ്വീകരിച്ച് പി.സി ജോർജ്

പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ പരസ്യകലാപത്തിനിറങ്ങിയ പിസി ജോർജ്ജ് ബിജെപി ദേശീയ നേതൃത്വത്വത്തിൻറെ ഇടപെടലോടെ അയഞ്ഞു. വീട്ടിലെത്തിയ അനിൽ ആൻറണിയെ മധുരം നൽകി സ്വീകരിച്ച ജോർജ്ജ് പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചു. അതേ സമയം ജോർജ്ജിൻറെ വിമർശനങ്ങളിൽ സംസ്ഥാന എൻഡിഎ നേതൃത്വത്തിന് അതൃപ്തിയുണ്ട്.അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുമുണ്ടാകും. താൻ മൽസരിക്കുമ്പോൾ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനിൽ ആന്റണിക്ക് സഭ നേതൃത്വങ്ങളിൽ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കുമെന്നും പിസി വ്യക്തമാക്കി. ഇന്ന് വൈകിട്ടോടെയാണ് പിസി ജോര്‍ജിന്‍റെ വീട്ടില്‍…

Read More

‘പ്രസ്താവനകളിൽ ചിലത് മോദിജിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല’; സീറ്റ് ലഭിക്കാത്തതിന്റെ കാരണം പറഞ്ഞ് പ്രഗ്യാ സിംഗ് ഠാക്കൂർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന ബിജെപിയുടെ തീരുമാനത്തിൽ പ്രതികരിച്ച് ഭോപ്പാൽ എംപി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ. മോദിജിക്ക് ഇഷ്ടപ്പെടാത്ത ചില വാക്കുകൾ മുമ്പ് ഞാൻ ഉപയോഗിച്ചിരുന്നു. ഒരിക്കലും ക്ഷമിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ടെന്നും അതാവും സീറ്റ് നൽകാത്തതിന് കാരണമെന്നും അവർ പറഞ്ഞു. ‘ഞാൻ മുമ്പ് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴും ആവശ്യപ്പെടുന്നില്ല. എന്റെ മുൻ പ്രസ്താവനകളിൽ ചിലത് പ്രധാനമന്ത്രിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നോട് ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എങ്കിലും ഞാൻ അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. ബിജെപി വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല….

Read More

പി.സി ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി നേരിട്ടു കാണും

പി സി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻറണി ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ്ജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ബിജെപി നേതൃത്വത്തിന്റെ കൂടി നിർദ്ദേശപ്രകാരമാണ് അനിൽ ആന്റണി പി സി ജോർജിനെ നേരിട്ടു കാണുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന അനിൽ ആന്റണി, കോട്ടയത്തെത്തി ബിജെപി ജില്ലാ നേതാക്കളെയും കൂട്ടികൊണ്ടാകും പി സി ജോർജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണുക. അതേസമയം, പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയതിനെതിരെ…

Read More

‘പി.സി.ജോർജിനു പകരം അനിലിനെ സ്ഥാനാർഥിയാക്കിയത് പിതൃശൂന്യനടപടി’: ബിജെപി നേതാവിന്റെ പോസ്റ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് സീറ്റ് നൽകിയതിൽ പത്തനംതിട്ട ബിജെപിയിൽ പരസ്യപ്രതിഷേധം. പി.സി. ജോർജ്ജിനെ ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ്. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. അനിലിന്റെ സ്ഥാനാർഥിത്വം പിതൃശൂന്യനടപടിയെന്നാണ് പോസ്റ്റിൽ പറയുന്നത്. ‘എല്ലാവർക്കും താല്പര്യം പി. സി. ജോർജ്ജിനെ ആയിരുന്നു. എന്നാൽ സ്വപ്നതിൽ പോലും പ്രതീക്ഷിക്കാതെ അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻറിനെ പൊട്ടൻ എന്ന് വരെ  ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു….

Read More