പദ്മജ വേണുഗോപാൽ ബിജെപിയിൽ; ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു

പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ. പ്രകാശ് ജാവഡേക്കറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കോൺഗ്രസിൽ കുറേ വർഷങ്ങളായി അസംതൃപ്തയായിരുന്നെന്ന് പത്മജ പറഞ്ഞു. പാർട്ടിയിൽ വർഷങ്ങളായി താൻ അവഗണന നേരിട്ടു. പരാതികൾ നൽകിയിട്ടും പരിഹരിച്ചില്ല. തനിക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ സാധിച്ചില്ല. തൃശൂരിലേക്ക് കടക്കാൻ പോലും സാധിക്കാത്ത അവസ്ഥയായി. മോദിയുടെ പ്രവർത്തനം തന്നെ ആകർഷിച്ചെന്നും പത്മജ പറഞ്ഞു. ‘കോണ്‍ഗ്രസ് പ്രവർത്തകരെക്കുറിച്ച് ആലോചിക്കുമ്പോൾ മാനസിക ബുദ്ധിമുട്ടുണ്ട്. ഞാൻ ജനിച്ചത് കോണ്‍ഗ്രസ് പാർട്ടിയിലേക്കാണ്. അച്ഛൻ മരിച്ചപ്പോൾ പോലും പാർട്ടി വിട്ടില്ല. നേതാക്കൾക്ക് എന്നെ മനസിലായില്ലെങ്കിലും പ്രവർത്തകർക്ക്…

Read More

പത്മജ ബിജെപി യിൽ പോകുന്നത് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ കോൺ​ഗ്രസിന് ജീവൻ നൽകിയ നേതാവാണ് കെ കരുണാകരനെന്നും എന്നും വർ​ഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവാണ് അദ്ദേഹമെന്നും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ മകൾക്ക് എല്ലാ അവസരങ്ങളും പാർട്ടി നൽകിയെന്ന് വിശദമാക്കിയ രമേശ് ചെന്നിത്തല പത്മജ ബിജെപി യിൽ പോകുന്നത് ദൗർഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പത്മജ കോൺഗ്രസിനോട് ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റുകഴിഞ്ഞിട്ട് കുറ്റം പറയുന്നതിൽ കാര്യമില്ല. കേരളത്തിലെ ജനങ്ങൾ ഇത് അംഗീകരിക്കില്ല.  പാർട്ടി ഉള്ളപ്പോൾ മാത്രമാണ് പാർട്ടിക്കാർ കൂടെ നിൽക്കുക. കോൺഗ്രസ്‌…

Read More

പത്മജയുടെ ബിജെപി പ്രവേശം കോൺഗ്രസിന്റെ തകർച്ചയുടെ തുടക്കം മാത്രം, ഇപ്പോൾ ആവേശം കൊള്ളുന്ന പലരുമായും ചർച്ച നടത്തിയിട്ടുണ്ട്: കെ സുരേന്ദ്രൻ

കോൺഗ്രസിന്റെ പതനം ആരംഭിച്ചു കഴിഞ്ഞുവെന്നും, കേരളത്തിലെ കോൺഗ്രസ് തകർന്നു തരിപ്പണമാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പോടു കൂടി കേരളത്തിലും കോൺഗ്രസും തകർന്ന് തരിപ്പണമാകുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമത്തെയും മത ഭീകരവാദ കൂട്ടുകെട്ടിനേയും അഴിമതിയേയും നേരിടാൻ ഇനി ബിജെപിയും എൻഡിഎയും മാത്രമേ അവശേഷിക്കൂ എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമാതൃകയിൽ ആകൃഷ്ടരായി നിരവധി പേരാണ് ബിജെപിയിൽ ചേരുന്നത്. കേരളത്തിലും നിരവധി പേർ, പരിണിതപ്രജ്ഞനായ കോൺഗ്രസ് നേതാവ് എകെ…

Read More

”പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകും”; പരിഹാസവുമായി പി.ജയരാജൻ

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജൻ. പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി സഹോദരൻ കെ. മുരളീധരൻ എം.പി രംഗത്തെത്തിയിരിക്കുകയാണ്. പത്മജയുടെ തീരുമാനത്തോട് അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നും ഇനി സഹോദരിയെന്ന ബന്ധം പോലും അവരോടില്ലെന്നും മുരളീധരൻ പറഞ്ഞു. പത്മജയെ കിട്ടിയതുകൊണ്ട് ബി.ജെ.പിക്ക് കാൽക്കാശിന്റെ ഗുണം ചെയ്യില്ല. പത്മജക്ക് എന്നും കോൺഗ്രസ് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള…

Read More

ആരെങ്കിലും ബിജെപിയിൽ പോകുന്നോ എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത് : എം വി ഗോവിന്ദന്‍

പദ്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്ത് കോൺഗ്രസിന്റെ ഡസൻ കണക്കിന് നേതാക്കന്മാർ ഇപ്പോൾ ബിജെപിയിൽ ചേക്കേറിക്കൊണ്ടിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിമാർ, പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ, അഖിലേന്ത്യാ നേതാക്കന്മാർ ഉൾപ്പെടെ ബിജെപിയിൽ ചേരുകയാണ്. കേരളത്തിൽ രണ്ടക്ക നമ്പർ ഞങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പറയുന്നത്. ഈ ജയിച്ചു വരുന്നവരിൽ നല്ലൊരു വിഭാഗം ബിജെപിക്കൊപ്പം നിൽക്കുമെന്ന നില വരുമെന്നതാകും അവർ പ്രതീക്ഷിക്കുന്നത്. ആരെങ്കിലും പോകുന്നോ ഇല്ലയോ എന്നുള്ളതല്ല,…

Read More

‘മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നത്, ഒരുപാട് അപമാനം നേരിട്ടു; ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്ക്’:  പ്രതികരണവുമായി പത്മജ

ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ.  ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം. ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളത്, തന്നെ തോല്‍പിച്ചവരെയൊക്കെ അറിയാം, കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചത്, ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ ചതിയാണെന്ന…

Read More

പാര്‍ട്ടിയെ ചതിച്ച പത്മ‌ജയോട് സഹോദരിയെന്ന നിലയിൽ പോലും ഇനി ബന്ധമില്ല: കെ മുരളീധരൻ

പത്മജ വേണുഗോപാലിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്‍. പത്മജയ്ക്ക് കോണ്‍ഗ്രസ് മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 52,000 വോട്ടിന് കെ. കരുണാകരന്‍ ജയിച്ച മുകുന്ദപുരത്ത് ഒന്നരലക്ഷം വോട്ടിന് പത്മജ നമ്പാടനോട് പരാജയപ്പെട്ടു. പന്തീരായിരം വോട്ടിന് തേറമ്പില്‍ രാമകൃഷ്ന്‍ വിജയിച്ച സീറ്റില്‍ ഏഴായിരം വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ തൃശ്ശൂരില്‍ തൃകോണമത്സരത്തില്‍ 1,000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പ്. അങ്ങനെയെങ്കില്‍ എന്നെ ഒരുപാട് പേര് കാലുവാരിയിട്ടുണ്ട്….

Read More

പദ്‌മജ വേണുഗോപാല്‍ ബിജെപിയില്‍ പോകുന്നത് ഇഡിയെ ഭയന്ന്: ബിന്ദു കൃഷ്ണ

പദ്‌മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്നാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണൽ പദ്മജ ബിജെപിയിൽ ചേരുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടി അവര്‍ക്ക് എല്ലാ അംഗീകാരവും നൽകിയതാണ്. ഇഡി പദ്മജയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. ഇതിനാലാണ് പദ്മജ ബിജെപിയിൽ പോകുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തള്ളിയാണ് പദ്മജയുടെ ബിജെപി പ്രവേശനം. പദ്‌മജക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നാണ് സംഭവത്തിൽ സംസ്ഥാന നേതൃത്വം പറയുന്നത്. മത്സരിക്കാൻ നൽകിയത് വിജയം ഉറപ്പായിരുന്ന സീറ്റുകളായിരുന്നുവെന്നും പാർട്ടിയിലും എന്നും…

Read More

പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക്: ഇന്ന് പാർട്ടി അംഗത്വം സ്വീകരിക്കും

കോൺഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചർച്ച നടത്തി. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാൽ ഇത് നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാൽ പിൻവലിച്ചു. അതിന് പിന്നാലെ പത്മജ വേണുഗോപാൽ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക്…

Read More

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി പത്മജ വേണുഗോപാൽ

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി പറഞ്ഞത് ഇങ്ങനെ വരുമെന്ന് വിചാരിച്ചില്ലെന്ന് പത്മജ പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. ബിജെപിയിൽ ചേരുമെന്ന വാർത്ത ശക്തമായി നിഷേധിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു . എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല .എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണെന്നും പത്മജ കുറിച്ചു….

Read More