
കെജ്രിവാളിനെതിരായ ഇ.ഡിയുടെ മാപ്പുസാക്ഷി ബി.ജെ.പിക്ക് പണം നൽകി, അഴിമതിപ്പണം മുഴുവൻ കിട്ടിയത് ബി.ജെ.പിക്ക്; രേഖകൾ പുറത്തുവിട്ട് എ.എ.പി
ഡൽഹി മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് കാരണക്കാരനായ ഇ.ഡിയുടെ മാപ്പുസാക്ഷി ശരത് ചന്ദ്ര റെഡ്ഡി ബി.ജെ.പിക്ക് പണം നൽകിയാണ് കേസിൽ മാപ്പുസാക്ഷിയായതെന്ന് ആം ആദ്മി പാർട്ടി. ഇതിന്‍റെ രേഖകൾ ആപ്പ് നേതാക്കളായ അതിഷി മർലേനയും സൗരഭ് ഭരദ്വാജും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ഡൽഹി മദ്യനയ കേസിലെ കെജ്രിവാളിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവിടുമെന്ന് നേരത്തെ എ.എ.പി അറിയിച്ചിരുന്നു. കെജ്രിവാളിനെതിരെ ഒരു കുറ്റവും തെളിയിക്കാനായിട്ടില്ലെന്ന് എ.എ.പി നേതാക്കൾ പറഞ്ഞു. കേസിൽ പ്രതിയായ ആളിപ്പോൾ മാപ്പുസാക്ഷിയാണ്….