ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രിയെ പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രനാണ് പരാതി നൽകിയത്. മുസ്ലിം സമുദായത്തിനിടയിൽ ഭയവും വെറുപ്പും വളർത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തുന്നു. നിയമത്തിന്റെ ബലത്തിൽ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഹിന്ദു മുസ്ലിം വിഭജനം…

Read More

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ ഭാര്യയുടെ കാർ മോഷണം പോയി; പൊലീസിൽ പരാതി നൽകി

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യയുടെ കാർ മോഷണം പോയി. മല്ലിക നദ്ദയുടെ ഫോര്‍ച്യൂണർ കാർ ആണ് ഡൽഹി ഗോവിന്ദ്പുരിയിലെ സർവീസ് സെന്ററിൽ വെച്ച് മോഷ്ടിക്കപ്പെട്ടത്. മാർച്ച് 19 ന് കാർ മോഷണം പോയെന്ന് കാണിച്ച് ഡ്രൈവർ ജോഗിന്ദർ സിംഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സർവീസ് സെന്ററിൽ കാർ പാർക്ക് ചെയ്ത ശേഷം ഭക്ഷണം കഴിക്കാൻ പോയെന്നും തിരികെ വന്നപ്പോൾ കാർ കാണാനുണ്ടായില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. മോഷണം പോയ കാർ പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല….

Read More

‘ നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്തു നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്റെ പാർട്ടിക്ക്’; ആനി രാജ

നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്തു നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്റെ പാർട്ടിക്ക് എന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. വോട്ട് ചോദിക്കുമ്പോൾ മുന്നോട്ടുവയ്ക്കാൻ ബിജെപിക്ക് അജൻഡയില്ല. ഇടതുപക്ഷത്തിനെതിരെ ഉന്നയിക്കാൻ സുരേന്ദ്രന് ആരോപണങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്. സുരേന്ദ്രന്റെ പാർട്ടിയുടെ രാഷ്ട്രീയം എന്തെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇത്രയും അഴിമതി നടത്തിയ സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വേറെയില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങളെല്ലാം പ്രതിഫലിക്കുമെന്നും ആനി രാജ പറഞ്ഞു.  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൂടി എത്തുന്നതോടെ സംസ്ഥാനത്തെ…

Read More

മോദിയെ വാരാണസിയിൽ കാണാറില്ല: വിമർശിച്ച് കോൺഗ്രസ് സ്ഥാനാർഥി

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിൽ കാണാറില്ലെന്ന് ഉത്തർപ്രദേശ് പിസിസി അധ്യക്ഷനും കോൺഗ്രസ് സ്ഥാനാർഥിയുമായ അജയ് റായ്. മണ്ഡലത്തിലെ ജനങ്ങളുമായി മോദിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘‘നേരത്തെയുള്ള ബിജെപിയും ഇന്നത്തെ ബിജെപിയും തമ്മിൽ വലിയ അന്തരമുണ്ട്. നേരത്തെ ഒരാൾക്ക് മുഖ്യമന്ത്രിമാരെ വഴിയിൽ നിർത്തി സംസാരിക്കാമായിരുന്നു, എന്നാൽ ഇന്നത്തെ മുഖ്യമന്ത്രിമാരോട് അങ്ങനെ കഴിയില്ല. ബനാറസിൽ നിന്നുള്ള ഒരു പ്രവർത്തകനും മോദിയെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. റോഡിൽ തടഞ്ഞുനിർത്തി അദ്ദേഹത്തോട് സംസാരിക്കേണ്ട സ്ഥിതിയാണ്. ഇതാണ് മോദിയുടെ ബിജെപി. രാഷ്ട്രീയക്കാരല്ല,…

Read More

111 പേരടങ്ങിയ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; കങ്കണയ്ക്കും, അഭിജിത്ത് ഗംഗോപാധ്യായ എന്നിവർക്കും സീറ്റ്

ബി.ജെ.പി ഇന്ന് പ്രഖ്യാപിച്ച അഞ്ചാംഘട്ട സ്ഥാനാർഥി പട്ടികയിൽ സർപ്രൈസ് മുഖങ്ങളും. നടി കങ്കണ റണാവത്ത്, നടൻ അരുൺ ഗോവിൽ, അടുത്തിടെ കൽക്കട്ട ഹൈക്കോടതിയിൽനിന്നു രാജിവച്ച ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായ, മുൻ കോൺഗ്രസ് നേതാവായിരുന്ന വ്യവസായി നവീൻ ജിൻഡാൽ എന്നിവർക്കെല്ലാം വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് ലഭിച്ചിട്ടുണ്ട്. അഞ്ചാംഘട്ട പട്ടികയിൽ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, ബിഹാർ, ഹരിയാന, ഗോവ, ഗുജറാത്ത്, കർണാടക, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ഒഡിഷ, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ഉത്തർപ്രദേശ്…

Read More

അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; കെ.സുരേന്ദ്രൻ വയനാട്ടിൽ നിന്ന് മത്സരിക്കും, കൊല്ലത്ത് നടൻ ജി കൃഷ്ണകുമാർ

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ കൊല്ലത്ത് മത്സരിക്കും. എറണാകുളത്ത് കെ എ സ് രാധാകൃഷ്ണനും ആലത്തൂരില്‍ ടിഎന്‍ സരസുവും മത്സരിക്കും. മനേക ഗാന്ധി സുൽത്താൻ പൂരില്‍ മത്സരിക്കുമ്പോള്‍ വരുൺ ഗാന്ധിക്ക് സീറ്റ് നല്‍കിയിട്ടില്ല. ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ നിന്ന് കങ്കണയും ലോക്സഭയിലേക്ക് മത്സരിക്കും. കൊൽക്കത്ത ഹൈക്കോടതിയിലെ മുൻ ജഡ്ജി അഭിജിത്ത്…

Read More

സ്ത്രീ വിരുദ്ധ പരാമർശം: പി.സി ജോർജിനെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മിഷൻ; റുമൈസ റഫീഖിന്റെ പരാതിയിലാണ് കേസ് എടുത്തത്

ബിജെപി നേതാവ് പി.സി ജോർജ് കഴിഞ്ഞ ദിവസം  നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷൻ കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി ജോർജ്ജ് സംസാരിച്ചത്. മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല എന്ന തരത്തിൽ ഒരു പ്രദേശത്തെ അപമാനിക്കുന്ന വിധം നടത്തിയ പ്രസംഗത്തിനെതിരെയാണ്…

Read More

മോദിയെ വീണ്ടും വിമർശിച്ച് സുബ്രമണ്യൻ സ്വാമി; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വിദേശത്ത് സന്ദർശനം നടത്തുന്നത് വില കുറഞ്ഞ പരിപാടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഭൂട്ടാനിൽ സന്ദർശനം നടത്തുന്ന മോദിയുടെ തീരുമാനത്തേ അദ്ദേഹം എക്സിലൂടെയാണ് വിമർശിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും ഒരു പ്രധാനമന്ത്രി വിദേശത്ത് പോകാനാ​ഗ്രഹിക്കുന്നത് വില കുറഞ്ഞ കാര്യമാണ്. മോദി പ്രധാനമന്ത്രിയല്ല, അഡ് ഹോക് പ്രധാനമന്ത്രിയാണ്. ഇതുപോലെ തൽക്കാലത്തേക്ക് സ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിമാർ ഭാരതത്തേ പ്രതിനിധീകരിച്ച് വിദേശത്തേക്ക് പോകരുത് -എന്ന് സ്വാമി എക്സിൽ കുറിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സുബ്രമണ്യൻ സ്വാമി മോദിക്കെതിരെ…

Read More

കേരളത്തിൽ അഞ്ച് സീറ്റ് വരെ ബിജെപി നേടും: ഇ. ശ്രീധരൻ

കേരളത്തിൽ നാലോ അഞ്ചോ ലോക്സഭാ സീറ്റിൽ ബിജെപി വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബിജെപിയുടെ മുൻ സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരൻ. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴിൽ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ പറഞ്ഞു. 94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. തെരഞ്ഞെടുപ്പിലും  മത്സരിക്കില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ വിശദീകരിച്ചു. 

Read More

തുടർച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നു; ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ എൽഡിഎഫ് പരാതി

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്ന് ആരോപണം. കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് വോട്ടുതേടുകയാണ് രാജീവ് ചന്ദ്രേഖര്‍ എന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ കുറ്റപ്പെടുത്തി.  ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എം വിജയകുമാര്‍ ഇക്കാര്യം…

Read More