ഇന്ത്യയിൽ ബിജെപി നടത്തുന്നത് നികുതി ഭീകരത; സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്

രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ് . തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസിനെ സാമ്പത്തികമായി തകർക്കുകയാണ്. ബി.ജെ.പിയിൽ നിന്ന് ആദായനികുതി വകുപ്പ് 4,600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുകയാണ്. ആദായ നികുതി പുനർനിർണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നാണ് നോട്ടീസ്. 017-21 കാലയളവിലെ…

Read More

‘കെജ്രിവാളിന്‍റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നു’: ഇഡിക്കെതിരെ ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി

ഇഡി പിടിച്ചെടുത്ത, കെജ്രിവാളിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തിനല്‍കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. ഫോണില്‍ ഏറെ പ്രാധാന്യമുള്ള രേഖകളുണ്ടെന്നും പാര്‍ട്ടി പറയുന്നു. ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളും ആ ഫോണിലുണ്ട്, ഇതാണ് ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പറഞ്ഞു. അല്‍പസമയത്തിനകം കെജ്രിവാളിന്‍റെ ഭാര്യ സുനിത കെജ്രിവാളിന്‍റെ വീഡിയോ സന്ദേശം മാധ്യമങ്ങള്‍ക്ക് ലഭിക്കുമെന്നും അതിഷി അറിയിച്ചു. കെജ്രിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയിലാണ്….

Read More

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ടു; ഇനി ബിജെപിയില്‍

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും മുൻ ഹരിയാന മന്ത്രിയുമായ സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. സാവിത്രി ജിന്‍ഡാലിനൊപ്പം മകള്‍ സീമ ജിന്‍ഡാലും പാര്‍ട്ടിയില്‍ ചേര്‍ന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ്, കോൺഗ്രസ് വിടുകയാണെന്ന പ്രഖ്യാപനം സാവിത്രി ജിന്‍ഡാല്‍ നടത്തിയത്. എംപിയായിരുന്ന മകൻ നവീൻ ജിൻഡാല്‍ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അവരുടെ തീരുമാനം. ‘ഹിസാറിലെ ജനങ്ങളെ പ്രതിനിധീകരിച്ച് 10 വർഷം എംഎൽഎയായി, മന്ത്രിയെന്ന നിലയിൽ നിസ്വാർത്ഥമായി ഹരിയാന സംസ്ഥാനത്തെ സേവിച്ചു. ഹിസാറിലെ ജനങ്ങൾ…

Read More

നവനീത് കൗർ റാണ ബിജെപിയിൽ ചേർന്നു; അമരാവതി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും

മഹാരാഷ്ട്രയിലെ അമരാവതി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപി നവ്‌നീത് കൗർ റാണ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച വൈകിട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലയുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. അമരാവതിയിൽനിന്ന് ഇത്തവണ ബിജെപി ചിഹ്നത്തിൽ റാണ ജനവിധി തേടും. ഭർത്താവും എംഎൽഎയുമായ രവി റാണയ്‌ക്കൊപ്പമാണ് ഇവർ ബവൻകുലയുടെ നാഗ്പൂരിലെ വീട്ടിലെത്തിയത്. അമരാവതി, നാഗ്പൂർ, വാർധ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള അനുയായികളും അംഗത്വം സ്വീകരിച്ചു. ബിജെപി ജയിക്കുന്ന 400 സീറ്റിൽ അമരാവതിയും ഉണ്ടാകുമെന്ന് റാണ അവകാശപ്പെട്ടു….

Read More

ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നത്: വി.ഡി സതീശന്‍

ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള സംസ്ഥാനത്താണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തത്. മണിപ്പുരില്‍ നൂറുകണക്കിന് പേര്‍ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരക്ഷിതത്വം നല്‍കിക്കൊണ്ടാണ് സംഘപരിവാര്‍ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയത്. കേരളത്തില്‍ കല്യാണത്തിന് ഉള്‍പ്പെടെ മുട്ടിന് മുട്ടിന്…

Read More

തിരുവനന്തപുരത്ത് 48 കോൺ​ഗ്രസ് നേതാക്കൾ കൂടി ബിജെപിയിലേക്ക്

നെയ്യാറ്റിൻകരയിൽ നിന്ന് 48 കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. നെയ്യാറ്റിൻകര കാർഷിക സഹകരണ ബാങ്ക് ഡയറക്ടർ ചന്ദ്രൻ ഉൾപ്പടെ ഉള്ളവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കാര്യലായത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷും ചേർന്ന് നേതാക്കളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നിരുന്നു. വക്കം പഞ്ചായത്തിലെ ബിജെപി പ്രവർത്തകരാണ് സിപിഐഎമ്മിലേക്ക് പോയത്. അഞ്ച് ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെ 10 പേരാണ് ബിജെപി…

Read More

‘മുമ്പത്തേക്കാൾ സന്തോഷവതി, ആത്മവിശ്വാസവും അഭിമാനവും വർദ്ധിച്ചിരിക്കുന്നു’: പദ്മജ വേണുഗോപാൽ

മുമ്പത്തേക്കാൾ താൻ സന്തോഷവതിയാണെന്നും തനിക്ക് ചുറ്റുമുള്ള പ്രവർത്തകർ നൽകുന്ന ആത്മവിശ്വാസവും സ്‌നേഹവും ചെറുതല്ലെന്നും പദ്മജ വേണുഗോപാൽ. താൻ എടുത്ത തീരുമാനം ശരിയാണെന്നും പഴയ സഹപ്രവർത്തകരുടെ അധിക്ഷേപങ്ങൾക്കും, പരിഹാസങ്ങൾക്കും, ഭീഷണികൾക്കും എന്റെ മനസ്സിനെ തളർത്താനാവില്ല എന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണ്ണ രൂപം അധിക്ഷേപങ്ങൾക്കും, പരിഹാസങ്ങൾക്കും, ഭീഷണികൾക്കും എന്റെ മനസ്സിനെ തളർത്താനാവില്ല… ഞാനെടുത്തത് ശരിയായ തീരുമാനം തന്നെയാണ്,… ഇന്ന് ഞാൻ മുമ്പത്തേക്കാളും സന്തോഷവതിയും, എന്നെപ്പറ്റി അഭിമാനം തോന്നുന്ന വ്യക്തിയുമാണ്.. എന്റെ വ്യക്തിത്വം അംഗീകരിക്കുന്ന, എന്നെ സ്‌നേഹിക്കുന്ന സഹപ്രവർത്തകർ…

Read More

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് എതിരായ ബിജെപി നേതാവിന്റെ പരാമർശം; വിശദീകരണം തേടി ബിജെപി നേതൃത്വം

പശ്ചിമബം​ഗാൾ മുഖ്യമന്ത്രി‌ മമത ബാനർജിക്ക് എതിരെ ബിജെപി നേതാവ് ദിലീപ് ഘോഷ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതൃത്വം വിശദീകരണം തേടി. തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ടിഎംസി പ്രതിനിധി സംഘം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താൻ എന്ന് അവകാശപ്പെടുന്ന മമത തന്‍റെ അച്ഛൻ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ബിജെപി ബംഗാള്‍ മുൻ അധ്യക്ഷൻ കൂടിയായ ദിലീപ് ഘോഷ് പറഞ്ഞത്. ഈ…

Read More

‘വയനാട്ടിൽ മത്സരം താനും രാഹുൽ ഗാന്ധിയും തമ്മിൽ, ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ല’; കെ സുരേന്ദ്രൻ

വയനാട്ടിൽ മത്സരം താനും രാഹുൽ ഗാന്ധിയും തമ്മിലെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ഇന്ത്യ മുന്നണിയുടെ ഒറിജിനൽ സ്ഥാനാർത്ഥിക്കെതിരെയാണ് തന്റെ മത്സരം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫിനെ സംബന്ധിച്ച് അത്ര പ്രാധാന്യമില്ല ഈ തെരെഞ്ഞെടുപ്പെന്നും സുരേന്ദ്രൻ പറഞ്ഞു. ഇക്കൊല്ലം ബിജെപി കേരളത്തിൽ രണ്ടക്ക സീറ്റ് നേടുമെന്നാണ് മോദിജി പറഞ്ഞത്. വയനാട്ടിൽ കോൺഗ്രസിന് മേൽക്കോയ്മ ഉണ്ടെന്ന് പറയുന്നത് പ്രതികൂലമാവില്ല. നെഹ്റു കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയിൽ വരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.വയനാട്ടിൽ രാഹുൽ…

Read More

അരവിന്ദ് കെജ്രിവാൾ കസ്റ്റഡിയിലിരുന്ന് ഭരണം നടത്തുന്നതിനെതിരെ ബിജെപി; ലഫ്നന്റ് ഗവർണർക്ക് പരാതി നൽകി

ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാൾ ഭരണം തുടരുന്നതിനെതിരെ പരാതി നല്കി ബിജെപി. കസ്റ്റഡിയിൽ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം ആണെന്നാണ് ബിജെപിയുടെ പരാതി. ലഫ്റ്റനൻറ് ഗവർണ്ണർക്കാണ് രേഖാമൂലം പരാതി നല്കിയത്. ലഫ്റ്റനൻറ് ഗവർണ്ണർ നിയമവശം പരിശോധിക്കുകയാണ്. അതിനിടെ കെജ്രിവാളിനായി തിഹാർ ജയിലിൽ സെൽ തയ്യാറാക്കിയിരിക്കുകയാണ് അധികൃതർ. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടാലുള്ള മുൻകരുതൽ നടപടി മാത്രമാണിതെന്നാണ് പ്രതികരണം. മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലാണ് നിലവിൽ കെജ്‍രിവാള്‍. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാൾ ഉത്തരവ്…

Read More