
രാഹുൽ അമേഠിയിൽ നിന്നും ഒളിച്ചോടി, വയനാട്ടിലേക്ക് മാറിയത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കണ്ട്; രവിശങ്കർ പ്രസാദ്
ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വയനാട്ടിലേക്ക് മാറിയത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കണ്ടിട്ടാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. അമേഠിയിൽ നിന്നും ഒളിച്ചോടിയിരിക്കുകയാണ്. വയനാട് മത്സരിക്കാൻ തെരഞ്ഞെടുത്തത് വൻതോതിലുള്ള മുസ്ലിം ക്രിസ്ത്യൻ വോട്ടുകളിൽ പ്രതീക്ഷ പുലർത്തിയാണ്. എന്നാൽ ഇത്തവണ വയനാട്ടിലും രാഹുൽ കടുത്ത മത്സരമാകും നേരിടുകയെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുൽ അമേഠിയിൽ നിന്നും വിജയിച്ചിരുന്ന മണ്ഡലമാണ്. രാഹുലിന്റെ പിതാവും ഇളയച്ഛനും വിജയിച്ചിട്ടുള്ള മണ്ഡലമാണിത്. എന്തിനാണ് അമേഠിയിൽ നിന്നും അദ്ദേഹം ഒളിച്ചോടുന്നത്. അമേഠിയിൽ തന്നെ വീണ്ടും മത്സരിക്കാനുള്ള ധൈര്യം രാഹുൽ…