
‘താൻ സിബിഐ കസ്റ്റഡിയിൽ അല്ല , ബിജെപി കസ്റ്റഡിയിൽ’ ; ആരോപണവുമായി കെ.കവിത
ഡൽഹി മദ്യനയ അഴമതിക്കേസിൽ ബി.ആർ.എസ്. നേതാവ് കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കവിതയെ കോടതിയിൽ ഹാജരാക്കിയത്. സി.ബി.ഐയുടെയല്ല ബി.ജെ.പിയുടെ കസ്റ്റഡിയിലാണ് താനെന്ന് കവിത പ്രതികരിച്ചു. തിങ്കളാഴ്ച കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ ശേഷം കവിതയെ സി.ബി.ഐ ന്യൂഡൽഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്തെങ്കിലും വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് പ്രാദേശിക വാർത്താ ചാനലുകളിലെ മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴാണ് ബിആര്‍എസ് നേതാവിന്‍റെ…