പൗരത്വ പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; കേന്ദ്ര സർക്കാരിൻ്റെ സൗകര്യങ്ങൾ ബിജെപി പ്രതിനിധി ഇല്ലാതെ കേരളത്തിന് ലഭിക്കില്ല: ഇ ശ്രീധരൻ

മോദിയുടെ ഗ്യാരൻ്റിക്ക് ജനങ്ങൾ വോട്ട് ചെയ്യുമെന്ന് പൊന്നാനിയിലെ എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബമഹ്ണ്യൻ. ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിൻ്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ലെന്ന് ഡോ.ഇ ശ്രീധരനും പറഞ്ഞു. പൗരത്വ പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വിദ്വേഷം പ്രചരണം നടത്തുന്നവർക്ക് മാത്രമാണ് ഇത് വിഷയമെന്നും ഇ ശ്രീധരൻ പറഞ്ഞു. പൊന്നാനിയിൽ എൽഡിഎ വികസന രേഖ പ്രകാശനം ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. മോദിയുടെ ഗ്യാരൻ്റിക്ക് ജനങ്ങൾ വോട്ട് ചെയ്യും. ജയിക്കാൻ വേണ്ടിയാണ് എൻഡിഎ മത്സരിക്കുന്നത്. ക്ഷേമത്തിനും വികസനത്തിനും വേണ്ടി ജനങ്ങൾ…

Read More

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരം ശശി തരൂരും പന്ന്യൻ രവീന്ദ്രനും തമ്മിൽ ; ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല, പന്ന്യന്റെ പ്രസ്താവന തള്ളി എംവി ഗോവിന്ദൻ

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സിപിഐഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും എംവി ഗോവിന്ദന്‍ കേരളത്തിൽ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം രചിക്കും. ഒരു സംശയവും ഇല്ല. ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും. ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കും. മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ…

Read More

പ്രകടനപത്രികയിലെ വിവരങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു; ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്

ബിജെപി പ്രകടനപത്രികയിലെ വിവരങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്. പ്രകടനപത്രികയിലെ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു കോൺഗ്രസിനെതിരെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നെന്നാണു പരാതി. വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സമൂഹത്തിൽ തുല്യമായ വികസനം വേണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലി ശമ്പളക്കാർക്കും മധ്യവർഗക്കാർക്കും ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് അഖിലേന്ത്യ പ്രഫഷനൽ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി പറഞ്ഞു. ജനങ്ങളുടെ സ്വത്ത് തട്ടിയെടുത്തു കോൺഗ്രസ് വീതിച്ചു കൊടുക്കുമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പ്രചരിപ്പിക്കുന്നതെന്നും നേതാക്കൾ…

Read More

ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയതിനെ വിമർശിച്ച് സ്റ്റാലിൻ

ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയ കേന്ദ്ര നടപടിയെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സകലതിനെയും കാവിവൽക്കരിക്കാനുള്ള ഗൂഢാലോചന  ബിജെപി‌ നടത്തുന്നതായി അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള ഫാഷിസത്തിനു മുകളിൽ ജനങ്ങൾ ഉയർന്നുകഴിഞ്ഞുവെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ‘‘തമിഴ് കവി തിരുവള്ളുവരെ കാവിവൽക്കരിച്ചു. തമിഴ്നാട്ടിലെ വലിയ നേതാക്കളുടെ പ്രതിമകൾക്കെല്ലാം കാവി നിറം നൽകി.’’ ‌സ്റ്റാലിൻ പറയുന്നു.  ലോഗോയുടെ നിറത്തിൽ മാറ്റം വരുത്തിയതിനെ വിമർശിച്ച് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. ലോഗോയുടെ നിറം മാറ്റത്തെ അധാർമികമെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി…

Read More

‘കാസർകോട് മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് കിട്ടിയില്ല, സാങ്കേതിക തകരാറായിരുന്നു’; വാർത്തകൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ച സംഭവം സാങ്കേതിക തകരാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പ്രശ്നം ഉടൻ പരിഹരിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ അറിയിച്ചു. കാസർകോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തെറ്റാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതിന്റെ വിശദമായ റിപ്പോർട്ട് ഉടൻ നൽകാമെന്നും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ മോക്…

Read More

‘മോദിയും യോഗിയും സ്വന്തമെന്ന് പറയാത്തവരുടെ പിതാവും സ്വന്തമല്ല’; വിവാദ പ്രസ്താവനയിൽ കുടുങ്ങി ബി.ജെ.പി. എംപി

മോദിയും യോഗിയും സ്വന്തമെന്ന് കണക്കാക്കത്തവരുടെ പിതാവും സ്വന്തമല്ലെന്ന വിവാദ പ്രസ്താവനയിൽ കുടുങ്ങി ബി.ജെ.പി എം.പി മഹേഷ് ശർമ. തെക്കൻ യു.പിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മഹേഷ് ശർമയുടെ ഊ പ്രസ്താവന. ഇത്തരക്കാർ രാജ്യദ്രേഹികളാണെന്നും രാജ്യത്തിന്റെ പുരോഗിതിക്കും വികസനത്തിനും അത്തരം ആളുകളെ ആവശ്യമില്ലെന്നും മഹേഷ് ശർമ പറഞ്ഞു. ഏപ്രിൽ 12-ന് നടത്തിയ പ്രസ്താവനയുടെ വീഡിയോ വലിയ രീതിയിലാണ് ഇപ്പോൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ശർമയുടെ പ്രതികരണം വിവാദമായതോടെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

Read More

‘ബിജെപിക്കും നരേന്ദ്ര മോദിക്കും വരാനിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികൾ’ ; ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്ന് ഡി.കെ ശിവകുമാർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തൊരിടത്തും ബിജെപി തരം​ഗമോ മോദി തരം​ഗമോ നിലനിൽക്കുന്നില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഇക്കുറി ഇന്ത്യാ സഖ്യം ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയം വേണ്ട. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവർക്ക് വലിയ രീതിയിൽ ആശങ്കയുണ്ട്. നരേന്ദ്രമോദിക്കും ബിജെപി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ഡി കെ ശിവകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോയിൽ പങ്കെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാർ….

Read More

നരേന്ദ്ര മോദിക്കും ബിജെപിക്കും ഉറക്കമില്ലാത്ത രാത്രികളാകും വരാനിരിക്കുന്നത്: ഡികെ ശിവകുമാർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തൊരിടത്തും ബിജെപി തരം​ഗമോ മോദി തരം​ഗമോ നിലനിൽക്കുന്നില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഇക്കുറി ഇന്ത്യാ സഖ്യം ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയം വേണ്ട. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവർക്ക് വലിയ രീതിയിൽ ആശങ്കയുണ്ട്. നരേന്ദ്രമോദിക്കും ബിജെപി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ഡി കെ ശിവകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോയിൽ പങ്കെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാർ. …

Read More

‘സഹകരണ മേഖലയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്, കരുവന്നൂർ വിഷയത്തിൽ നുണ പറയേണ്ട കാര്യം ഇല്ല’ ; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കരുവന്നൂര്‍ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂരില്‍ കള്ളം പറയേണ്ട ആവശ്യമില്ലെന്നും കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കലാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ സഹകരണ മേഖലയുടെ വിശ്വാസ്യതയുടെ ഭാഗമായാണ് സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്നത്. ആ നിക്ഷേപകരുടെ നിക്ഷേപത്തിന് കോട്ടംതട്ടാന്‍ പാടില്ല. അത് തിരികെ ലഭിക്കുമെന്നത് ഉറപ്പാണെന്നും കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സി പി ഐ എം അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിയെ…

Read More

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല. ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും. ബിജെപിയെ പോലെ വലിയ പണമൊന്നും ഞങ്ങൾക്കില്ല. ഉറപ്പായും സുരേഷ് ഗോപി പരാജയപ്പെടും. സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനംതോറും കുറഞ്ഞുവരികയാണ്. എക്സാലോജിക്സുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം അക്കൗണ്ടുകൾ വഴിയാണ് നടന്നത്. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വർഷത്തെ പ്രോഗ്രസ് കാർ‌ഡ് വച്ച് വോട്ടു ചോദിക്കാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി…

Read More