‘ഗൂഢാലോചന’; താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി ജയരാജന്‍

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍. അതില്‍ മാധ്യമങ്ങൾക്ക് പങ്കുണ്ട്. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല. പ്രകാശ് ജാവ്ഡേക്കരുമായി രാഷ്ട്രീയം സംസാരിച്ചില്ല. പോളിംഗ് ദിനത്തിൽ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ലെന്നും ജയരാജന്‍ പറഞ്ഞു. താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവ്ദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച്‌ 5 നാണ് വന്നത്. കൊച്ചു മകന്‍റെ  പിറന്നാൾ ദിനത്തിലാണ് വന്നത്. ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രമാണ്. വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്‍റെ …

Read More

വൻ തോതിൽ തുണിത്തരങ്ങള്‍ പിടികൂടിയ സംഭവം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട് തിരുവമ്പാടിയില്‍  ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ്  ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്. വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്. തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ്…

Read More

‘മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നായി, ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നു’; പി ചിദംബരം

ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് പി ചിദംബരം. മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണം. ഇന്നലെ മുതല്‍ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്നും പി ചിദംബരം പറഞ്ഞു. ഏപ്രില്‍ 19 മുതൽ ബിജെപി ക്യാംപില്‍ മാറ്റമാണ് കാണുന്നതെന്നും പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും ചിദംബരം പരിഹസിച്ചു. അതേസമയം, നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും. തുടർഘട്ടങ്ങളിലെ…

Read More

ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; ബിജെപിയിൽ പോകുമെന്ന പത്മജയുടെ വാക്കുകൾ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് യുഡിഎഫ് കാസ‍ര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. രാജ്‌മോഹൻ ഉണ്ണിത്താൻ ബി.ജെ.പിയിൽ പോകുമെന്ന പത്മജയുടെ വാക്കുകൾ അദ്ദേഹം തള്ളി. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. സ്ഥലവും സമയവും തീരുമാനിക്കാം. രാജ്മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ പോകുമെന്ന വിമര്‍ശനത്തിന് അദ്ദേഹത്തിന്റെ മറുപടി. എന്റെ അച്ഛന്‍ കെ കരുണാകരന്‍ അല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു….

Read More

മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ കേസ്

മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ബിജെപിയുടെ ബംഗളൂരു സൌത്തിലെ സ്ഥാനാർത്ഥി തേജസ്വി സൂര്യക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. തേജസ്വി സൂര്യ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ പ്രതികരിച്ചു. ബെംഗളൂരുവിലെ ജയനഗർ പൊലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസെടുത്തത്. സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം. ബിജെപിയെ പിന്തുണയ്ക്കുന്ന 80 ശതമാനം ആളുകളുണ്ടെങ്കിലും 20 ശതമാനം മാത്രമേ…

Read More

മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ കേസ്

മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ബിജെപിയുടെ ബംഗളൂരു സൌത്തിലെ സ്ഥാനാർത്ഥി തേജസ്വി സൂര്യക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. തേജസ്വി സൂര്യ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ പ്രതികരിച്ചു. ബെംഗളൂരുവിലെ ജയനഗർ പൊലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസെടുത്തത്. സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം. ബിജെപിയെ പിന്തുണയ്ക്കുന്ന 80 ശതമാനം ആളുകളുണ്ടെങ്കിലും 20 ശതമാനം മാത്രമേ…

Read More

പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം ; കർണാടകയിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്, 4.8 കോടി രൂപ പിടിച്ചെടുത്തു

പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കർണാടകയിലെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 4.8 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചിക്ക​ബെല്ലാപുരയിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുധാകറിനെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ചയാണ് സംഭവം. യെലേങ്കയിലെ വീട്ടിൽ നിന്നാണ് പണം കണ്ടെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ പ്രകാരം കൈക്കൂലിക്കും വോട്ടർമാരെ സ്വാധീനിച്ചതിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ബംഗളൂരു അർബൻ ജില്ലാ നോഡൽ ഓഫീസർ മുനിഷ്…

Read More

‘കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തി’; ഇപിയ്ക്ക് ബി.ജെ.പിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്ന് ശോഭ സുരേന്ദ്രൻ

ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളുമായി ചര്‍ച്ചനടത്തിയെന്ന് ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. ആലത്തൂരില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇ.പി. ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ‘കേരളത്തിലെ ഏഴോളം പ്രഗത്ഭരായ നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതില്‍ കോണ്‍ഗ്രസില്‍നിന്നുള്ള നേതാക്കളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുമുണ്ട്. പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഞാന്‍ മുന്നോട്ട് പോയത്. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക്…

Read More

ഇ പി ജയരാജനെ കരുവാക്കി ഒന്നാംപ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു: വി ഡി സതീശന്‍

ഇ പി ജയരാജന്‍ ബിജെപി കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഒന്നാംപ്രതിയായ മുഖ്യമന്ത്രി, സിപിഎം-ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ് എന്നും സതീശന്‍ പറ‍ഞ്ഞു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് ഒന്നാംപ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടുകയാണ് എന്ന് വി ഡി സതീശന്‍…

Read More

‘തൃശൂരും തിരുവനന്തപുരവും ബിജെപിക്ക് ബാക്കി എൽഡിഎഫിന്, അതാണ് അന്തര്‍ധാരയുടെ ഫോര്‍മുല’; കെ മുരളീധരന്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം – ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന് കോൺഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.മുരളീധരൻ. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഡീൽ അനുസരിച്ച് ബിജെപിക്ക് ലഭിക്കുക. ബാക്കി പതിനെട്ട് ഇടത്തും ബിജെപി എൽഡിഎഫിനെ സഹായിക്കും. കോൺഗ്രസ് ഈ അന്തർധാര പൊളിക്കുമെന്നും, 20 സീറ്റിലും വിജയം നേടുമെന്നും മുരളീധരൻ പ്രതികരിച്ചു. ‘യുഡിഎഫിന് 100 ശതമാനം വിജയം ഉറപ്പാണ്. തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ…

Read More