
‘താൻ ഗാന്ധി കുടുംബത്തിലെ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരൻ , ഗാന്ധി കുടുംബത്തിലെ വേലക്കാരനല്ല’ ; ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കിഷോരി ലാൽ ശർമ
ഉത്തർ പ്രദേശിലെ അമേത്തിയിലെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമയെ രൂക്ഷമായി പരിഹസിച്ച് ബി.ജെ.പി രംഗത്തു വന്നിരുന്നു. അമേത്തിയിൽ സ്മൃതി ഇറാനിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹമാണ് കിഷോരി ലാലിന്റെ സ്ഥാനാർഥിത്വത്തോടെ കോൺഗ്രസ് പൊളിച്ചെഴുതിയത്. താൻ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനാണെന്നും ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ലെന്നുമാണ് കിഷോരി ലാൽ ബി.ജെ.പിക്ക് മറുപടി നൽകിയത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേത്തിയിൽ ഇക്കുറി സ്മൃതി ഇറാനിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. താൻ കോൺഗ്രസിന്റെ ശമ്പളം പിൻപറ്റുന്ന ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി….