കോൺഗ്രസ് മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ; ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു

എഐസിസി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി രാധിക പാർട്ടി അംഗത്വം സ്വീകരിച്ചു. അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തന്റെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് രാധിക ഖേര കോൺഗ്രസ് വിട്ടത്. ഛത്തീസ്ഗഢിലെ നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയും രാധിക പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാൻ സമയം തേടി എങ്കിലും ലഭിച്ചില്ല എന്നും രാധിക പറഞ്ഞു….

Read More

ബിജെപി പോളിംഗ് ബൂത്തുകൾ പിടിച്ചെടുത്തതെന്ന് എസ്.പി; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ആവശ്യം

മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ആരോപണങ്ങളുമായി സമാജ്‍വാദി പാര്‍ട്ടി. വോട്ടിംഗ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ എസ്‍പി ബിജെപിക്കെതിരെ പരാതികളുമായി രംഗത്തെത്തിയിരുന്നു.പോളിംഗ് ബൂത്തുകള്‍ ബിജെപി പിടിച്ചെടുക്കുന്നതായാണ് എസ്പി പ്രധാനമായും പരാതിപ്പെട്ടത്. മെയിൻപുരിയില്‍ ബിജെപി ബൂത്ത് പിടിച്ചെടുത്തു, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതില്‍ ഇടപെടണം എന്നാവശ്യപ്പെട്ടെങ്കിലും വിവരം തെറ്റാണ്, ഇവിടെ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുവെന്നും പൊലീസ് അറിയിക്കുകയായിരുന്നു. ഇതിന് ശേഷം സംഭല്‍,ബദായു, ആഗ്ര അടക്കമുള്ള സ്ഥലങ്ങളില്‍ പ്രശ്നമുണ്ടെന്നും ചിലയിടങ്ങളില്‍ എസ്പി ബൂത്ത് ഏജന്‍റുമാരെ പോളിംഗ് ബൂത്തില്‍ നില്‍ക്കാൻ…

Read More

ഹരിയാനയിൽ ബിജെപി സർക്കാരിന് തിരിച്ചടി ; പിന്തുണ പിൻവലിച്ച് 3 സ്വതന്ത്രർ

ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് പ്രതിസന്ധി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു. 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന്‍റെ അംഗസംഖ്യ ഇതോടെ 42 ആയി കുറഞ്ഞു. ജെജെപി വിമതരുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം 34 ആയി. ലോക്സഭ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തരംഗം വ്യക്തമായെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു. സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം…

Read More

‘മോദിയും ബിജെപിയും രാഷ്ട്രീയ നേട്ടത്തിനായി വിദ്വേഷം വളർത്തി’; ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി

രാജ്യത്തെ ദുരിതപൂർണമായ അന്തരീക്ഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് കാരണമെന്നാരോപിച്ച് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളർത്തുകയാണെന്നും എന്തുവില കൊടുത്തും അധികാരം നേടുന്നതിൽ മാത്രമാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രദ്ധയെന്നും സോണിയ പ്രതികരിച്ചു. കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രതികരണം. ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കൾ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്നു. ദലിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർ ഭയാനകമായ വിവേചനം നേരിടുന്നു….

Read More

‘കേരളത്തിൽ ഇത്തവണ ബിജെപി സീറ്റ് നേടും , കോൺഗ്രസ് തിരിച്ചടി നേരിടും’ ; തിരുവനന്തപുരത്ത് ശശി തരൂർ തോൽക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ .നല്ല നിലയിലുള്ള വിജയം ഇത്തവണ കേരളത്തിലുണ്ടാകും.കോൺഗ്രസിന് വലിയ തിരിച്ചടി ഇത്തവണ നേരിടേണ്ടി വരും .20 സീറ്റ് എന്ന കണക്ക് തെറ്റാവും.പലപ്രമുഖരും കാലിടറി വീഴും.ശശി തരൂർ തോറ്റു തുന്നം പാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ്. കേരളത്തിൽ നിന്ന് 5 സീറ്റ് വിജയിക്കുമെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗത്തിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. വോട്ടുശതമാനം 20…

Read More

ആലപ്പുഴയിൽ വി.മുരളീധരൻ പക്ഷം തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ ; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ചേരിപ്പോര്

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ഭിന്നത. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞു വാക്‌പോര് നടത്തി. ആലപ്പുഴയിൽ വി. മുരളീധരൻ പക്ഷം തോൽപിക്കാൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. കോർ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിൽ അതൃപ്തിയറിയിച്ച് കൃഷ്ണദാസ് പക്ഷം യോഗം ബഹിഷ്‌കരിച്ചു. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയിൽ പ്രകാശ് ജാവഡേക്കർ അതൃപ്തി അറിയിക്കുകയും ചെയ്തു. വി. മുരളീധരനെതിരെ കടുത്ത ആരോപണമാണ് ശോഭ യോഗത്തിൽ ഉന്നയിച്ചത്. ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ മുരളീധരപക്ഷം…

Read More

വിദ്വേഷ വിഡിയോ വിവാദം ; ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ്

കർണാടക ബിജെപി എക്സ് ഹാൻഡിലിൽ മുസ്ലിം വിഭാഗത്തിനെതിരെ പങ്കു വച്ച വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്ത് കര്‍ണാടക പൊലീസ്. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയ്ക്കും കര്‍ണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വീഡിയോയ്ക്കെതിരെ കര്‍ണാടക കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കര്‍ണാടക ബി.ജെ.പിയുടെ എക്സ് ഹാന്‍ഡിലില്‍ വന്ന…

Read More

‘തനിക്കായി വാതിൽ തുറന്നാലും ഇനി ബിജെപിയിലേക്കില്ല , തന്റെ സർക്കാരിനെ അട്ടിമറിച്ചത് വഞ്ചനയിലൂടെ’ ; ഉദ്ദവ് താക്കറെ

തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ബി.ജെ.പിയിലേക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. വഞ്ചനയിലൂടെയാണ് 2022ൽ ബി.ജെ.പി തന്റെ സർക്കാറിനെ അട്ടിമറിച്ചതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരഷ്ട്രയിലെ അലിബാഗില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുകയാണെങ്കിൽ ഭീരുവായ സർക്കാർ വരുന്നതിലുള്ള സന്തോഷത്താൽ ചൈനയിലും പടക്കംപൊട്ടുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ഉത്സാഹിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയും ഉദ്ധവ് താക്കറെ രംഗത്ത്…

Read More

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്ന് പദ്മജ

കെ മുരളീധരനോട് തന്നെ പറ്റി ഒന്നും ചോദിക്കരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുകയാണെന്ന് ബിജെപി നേതാവും മുരളീധരന്റെ സഹോദരിയുമായ പദ്മജ വേണു​ഗോപാൽ. ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും പദ്മജ പറഞ്ഞു. കോൺ​ഗ്രസിന്റെ കാര്യം നോക്കേണ്ടെന്ന മുരളീധരന്റെ പരാമർശത്തോടാണ് പദ്മജയുടെ പ്രതികരണം. ഫേസ്ബുക്കിലാണ് മുരളീധരനെതിരെയുള്ള പദ്മജയുടെ പരാമർശം ഉണ്ടായത്.  ‘ഇപ്പോഴും ഒന്നും പറയാമെന്നു എനിക്ക് ആഗ്രഹമില്ലായിരുന്നു. വെറുതെ ഇരിക്കുന്ന എന്നെ വെറുതെ തോണ്ടരുത്. 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ട്. ഇനി എനിക്കും…

Read More

തനിക്കൊപ്പം നില്‍ക്കുന്നവരെ അടിച്ചൊതുക്കുന്നു; സിപിഎം വിടും എന്ന് സൂചന നൽകി എസ്. രാജേന്ദ്രൻ

സിപിഐഎം വിടുമെന്ന് സൂചന നല്‍കി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ബിജെപി പ്രവേശനം സംബന്ധിച്ച് സംസാരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലേക്ക് വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് അറിയിച്ച അദ്ദേഹം സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. ‘തനിക്കൊപ്പം നില്‍ക്കുന്നവരെ സിപിഐഎം അടിച്ചൊതുക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണ്ട സംഘങ്ങളെ ഉപയോഗപ്പെടുത്തിയാണ് അക്രമണം. കൊരണ്ടി കാട്ടില്‍ 17കാരിക്ക് മര്‍ദ്ദനമേറ്റതും ഇത്തരത്തിലുള്ള ഗുണ്ട സംഘത്തിന്റെ ആക്രമണമാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ അറിവോടെയാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്…

Read More