സന്ദേശ്ഖലി പീഡനക്കേസിൽ പുതിയ വെളിപ്പെടുത്തൽ ; ’70 സ്ത്രീകൾക്ക് ബിജെപി 2000 രൂപ വീതം നൽകി’ , ബിജെപി നേതാവിന്റേതാണ് വെളിപ്പെടുത്തൽ

സന്ദേശ്ഖലി പീഡനക്കേസിൽ ബി.ജെ.പിയുടെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. കേസിൽ അറസ്റ്റിലായ ഷാജഹാൻ ശൈഖ് ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ പ്രതിഷേധത്തിലേക്ക് ബി.ജെ.പി പണം നൽകി സ്ത്രീകളെ കൂട്ടമായി എത്തിച്ചുവെന്നാണു പുതിയ വെളിപ്പെടുത്തൽ. ഇതേക്കുറിച്ചെല്ലാം സംസാരിക്കുന്ന ഒരു ബി.ജെ.പി നേതാവിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ബി.ജെ.പി സന്ദേശ്ഖലി മണ്ഡലം പ്രസിഡന്റ് ഗംഗാധർ കയാലിന്റെ പേരിലാണു ദൃശ്യം പ്രചരിക്കുന്നത്. 45 മിനിറ്റോളം നീളുന്ന വിഡിയോയിൽ സംഭവത്തിനു പിറകിൽ നടന്ന ഗൂഢാലോചനകളെ കുറിച്ചെല്ലാം നേതാവ് വെളിപ്പെടുത്തുന്നുണ്ട്. പ്രതിഷേധത്തിൽ…

Read More

ബിജെപി വിട്ടു ; സിറ്റിംഗ് എംപിക്ക് സീറ്റ് നൽകി സമാജ്‌വാദി പാർട്ടി

പാർട്ടി വിട്ട ബിജെപി എംപിക്ക്‌ സീറ്റ്‌ നൽകി സമാജ്‌വാദി പാർട്ടി. ഭദോഹിയിൽ നിന്നുള്ള എംപി രമേഷ് ബിന്ദിനാണ് എസ്പി സീറ്റ് നൽകിയത്. മിർസാപൂർ സീറ്റിലാണ് രമേഷ് ബിന്ദ് മത്സരിക്കുക. രമേഷിന് ഭദോഹിയിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു അപ്‌നാദൾ സ്ഥാനാർഥി ആയ അനുപ്രിയ പട്ടേലിനെതിരെയാണ് രമേശ് ബിന്ദ് മത്സരിക്കുക. നിലവിൽ എംഎൽഎ ആയ വിനോദ് കുമാർ ബിന്ദ് എന്നയാളെ ആണ് രമേഷിന് പകരം ബിജെപി ഭദോഹിയിൽ സ്ഥാനാർഥി ആയി എത്തിച്ചത്. സിറ്റിംഗ് എംപി ആയ രമേഷിനെതിരെ പൊതുജന വികാരമുണ്ടെന്ന്…

Read More

മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറിൽ പരിശോധന നടത്തിയതിനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ്

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറിൽ പരിശോധന നടത്തിയതിനെതിരെ കോൺ​ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നതെന്ന് ബിഹാറിലെ കോൺഗ്രസ് വക്താവ് രാജേഷ് റാത്തോർ പറഞ്ഞു. പരിശോധനയുടെ വീഡിയോയും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് പിറകെ ഇപ്പോൾ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും പരിശോധിച്ചിരിക്കുന്നു. പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നതെന്നും ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും രാജേഷ് റാത്തോർ പറഞ്ഞു. മാത്രമല്ല എൻ ഡി…

Read More

ഹരിയാനയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി ; കർണിസേനാ തലവൻ സുരജ് പാൽ അമു ബിജെപി അംഗത്വം രാജിവച്ചു

ഹരിയാനയിൽ ബിജെപി വക്താവും കർണി സേനാ തലവനുമായ സുരജ് പാൽ അമു ബിജെപി അംഗത്വം രാജിവച്ചു. ഗുജറാത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രാജിയെന്നാണ് വിവരം. 2018 ൽ പദ്‌മാവത് സിനിമക്കെതിരെ വിവാദ പ്രസ്താവനകളുമായി രംഗത്ത് വന്നയാളാണ് സുരജ് പാൽ അമു. ഇന്ന് പാർട്ടി ദേശീയ അധ്യക്ഷന് അയച്ച കത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം രാജിവെക്കുന്നതായി അറിയിച്ചത്. സ്ത്രീകൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ വ്യക്തിക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയത് മുഴുവൻ ക്ഷത്രിയ സമുദായത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം…

Read More

കെജ്രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും, മുഖ്യമന്ത്രി പിണറായി വിജയൻ

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി.ജെ.പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിം കോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിർ…

Read More

മോദിയോടുള്ള ബന്ധം കാരണമാണ് ബിജെപിയുമായി സഖ്യത്തിലായത്: പവൻ കല്യാണ്‍

ബിജെപി വടക്കേ ഇന്ത്യൻ പാർട്ടി ആണെന്ന പ്രചാരണം ശരിയല്ലെന്ന് ജനസേന പാർട്ടി അധ്യക്ഷനും തെലുഗു സൂപ്പർ താരവുമായ പവൻ കല്യാൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ബന്ധം കാരണമാണ് ബിജെപിയുമായി സഖ്യത്തിലായതെന്നും പവൻ കല്യാൺ പറഞ്ഞു. രാജ്യത്ത് ഈ ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് പവൻ കല്യാണ്‍. തന്‍റെ റാലികളിലെ ആള്‍ക്കൂട്ടത്തിന് കാരണം നടനോടുള്ള ആരാധനയല്ല. ജനങ്ങളോട് തനിക്കുള്ള ആശയപരമായ അടുപ്പം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ അച്ഛൻ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായിരുന്നെന്ന് പവൻ കല്യാണ്‍ പറഞ്ഞു. നേരത്തെ പവൻ കല്യാണ്‍ ഇടത്…

Read More

വിദ്വേഷ വിഡിയോ പ്രചരിപ്പിച്ച കേസ്: കർണാടക ബിജെപി ഐടി സെൽ കൺവീനറെ ചോദ്യം ചെയ്ത് പൊലീസ്

മുസ്ലിം സംവരണ വിഷയത്തിൽ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ബിജെപി ഐടി സെൽ സംസ്ഥാന കൺവീനർ പ്രശാന്ത് മാക്കന്നൂരിനെ കർണാടക പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പ്രശാന്തിന് നേരത്തെ മുൻകൂർ ജാമ്യമെടുത്തതിനെ തുടർന്നാണിത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുൽഗാന്ധിയും ചേർന്ന് ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുസ്ലിംകൾക്കു നൽകുന്നുവെന്ന് ആരോപിക്കുന്ന അനിമേഷൻ വിഡിയോയാണ് പ്രചരിപ്പിച്ചത്. ഈ കേസിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന…

Read More

‘രാജ്യത്തെ വ്യവസായികളെ കോൺഗ്രസ് അപകീർത്തിപ്പെടുത്തി, അംബാനിയും അദാനിയും എന്നത് അവർക്ക് വൃത്തികെട്ട വാക്ക്’ – കെ. അണ്ണാമലൈ

രാജ്യത്തെ വ്യവസായികളെ കോൺഗ്രസ് അപകീർത്തിപ്പെടുത്തിയെന്നും അംബാനിയും അദാനിയും എന്നത് അവർക്ക് വൃത്തികെട്ട വാക്കാണെന്നും ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ. അംബാനിയും അദാനിയും കോൺഗ്രസിന് ടെംപോ വാൻ നിറയെ കള്ളപ്പണം കൈമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയുടെ ഈ പരാമർശം. 2019 മുതൽ കോൺഗ്രസ് വ്യവസായികൾക്കെതിരെ രംഗത്തുണ്ട്. ഇത്രനാളായി അധിക്ഷേപിക്കുന്ന വ്യവസായികളിൽ നിന്ന് നിങ്ങൾ ഇപ്പോൾ എത്ര പണം കൈപ്പറ്റിയെന്ന് പറയൂ എന്നാണ് പ്രധാനമന്ത്രി പറയാൻ ഉദ്ദേശിച്ചത്. കോൺഗ്രസിന്റെ ചിന്താഗതി വ്യവസായികൾ അനധികൃതമായി…

Read More

പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: പട്യാലയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വീട് ഉപരോധിച്ച് കര്‍ഷകര്‍

പഞ്ചാബിലെ പട്യാലയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ വീടുപരോധിച്ച് കര്‍ഷകപ്രതിഷേധം. കഴിഞ്ഞദിവസം പ്രണീതിന്റെ പ്രചാരണം തടഞ്ഞുള്ള പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. കര്‍ഷകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കിയതിലും പ്രതിഷേധമുണ്ടായി. വിവിധ കര്‍ഷകസംഘടനകളുടെ പ്രവര്‍ത്തകര്‍ ഉപരോധത്തിനെത്തി. കര്‍ഷകന്റെ മരണത്തില്‍ ബി.ജെ.പി. നേതാവിന്റെ പേരില്‍ പഞ്ചാബ് പോലീസ് കഴിഞ്ഞദിവസം മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു.

Read More