ബിജെപിക്ക് എട്ടു തവണ വോട്ട്: യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ, ബൂത്തിൽ റീപോളിങ്

ഉത്തർപ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാരൻ അറസ്റ്റിൽ. സംഭവത്തിൽ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബൂത്തിൽ റീപോളിങ് നടത്തുമെന്നും യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ബിജെപി പ്രവർത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് പിടിയിലായത്. രാജൻ സിങ് എന്നയാളായിരുന്നു എട്ടു തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ വോട്ടർ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് രാജ്പുത്തിനായി എട്ടു…

Read More

‘ബിജെപി ഒരുപാട് വളർന്നു , ഇനി ആർഎസ്എസിന്റെ സഹായം ആവശ്യമില്ല’ ; ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ

ആർ.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന സമയത്ത് നിന്ന് ബി.ജെ.പി ഒരുപാട് വളർന്നെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നദ്ദയുടെ പരാമർശം. ബി.ജെ.പിക്ക് ഇപ്പോൾ ഒറ്റക്ക് പ്രവർത്തിക്കാനുള്ള ശേഷി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് നിന്ന് ബി.ജെ.പിയിലെ ആർ.എസ്.എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി. ‘തുടക്കത്തിൽ, ഞങ്ങൾക്ക് ശക്തി കുറവായിരുന്നു.അന്ന് ആർ.എസ്.എസിന്റെ ആവശ്യം ഉണ്ടായിരുന്നു. ഇന്ന് ഞങ്ങൾ വളർന്നു.ബി.ജെ.പി ഇന്ന് സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ളവരാണ്.അതാണ് വ്യത്യാസം’….

Read More

ബി.ജെ.പി നേതാക്കള്‍ക്ക് എതിരായ പണപ്പിരിവ് പരാതി; പമ്പ പോലീസ് കേസ് എടുത്തു

ബി.ജെ.പി നേതാക്കള്‍ക്ക് എതിരായ പണപ്പിരിവ് പരാതിയില്‍ പമ്പ പോലീസ് കേസ് എടുത്തു. വന്‍തുക പിരിവ് ചോദിച്ച് ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. പിരിവ് ചോദിച്ചെന്നും അത് നല്‍കാത്തതിന് ഭക്തരെ ഇളക്കിവിട്ട് പ്രതിഷേധമുണ്ടാക്കിയെന്നുമാണ് കരാറുകാരൻ ഉന്നയിക്കുന്ന പരാതി. ബി.ജെ.പി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരന്‍ കഴിഞ്ഞദിവസം പമ്പ പോലീസില്‍ പരാതി നല്‍കിയത്. കൂടാതെ ഇരുവരും പിരിവിനായി ക്ലോക് റൂമില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും…

Read More

പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി; അനധികൃത പിരിവ് നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

പമ്പയിലെ ക്ലോക്ക് റൂമിൽ അനധികൃത പിരിവ് നടത്തിയ ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വൻതുക പിരിവ് ചോദിച്ച് പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ബിജെപി റാന്നി മണ്ഡലം പ്രസിഡൻറ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ എന്നിവർക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരൻ പമ്പ പൊലീസിൽ പരാതി നൽകിയത്. ഇരുവരും പിരിവിനായി ക്ലോക്ക് റൂമിൽ എത്തിയതിൻറെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ പുറത്തുവിട്ടിരുന്നു. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം…

Read More

ബിജെപിയുടെ ഡൽഹി സംസ്ഥാന ഓഫീസിൽ തീപിടുത്തം ; ഫയർഫോഴ്സ് എത്തി തീ അണച്ചു

ബിജെപി സംസ്ഥാന ഓഫീസില്‍ തീപ്പിടുത്തം. വൈകാതെ തന്നെ ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിലാണ് തീപിടുത്തം. ഇന്ന് വൈകീട്ട് 4:30ഓടെയാണ് സംഭവം. ഓഫീസിന്‍റെ പിറകുവശത്ത് നിന്നാണ് തീപ്പിടുത്തമുണ്ടായത്. അതിനാല്‍ തന്നെ ഇവിടെ സൂക്ഷിച്ചിരുന്ന പല സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. എങ്കിലും കാര്യമായ നാശനഷ്ടമൊന്നും അപകടത്തിലുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തന്നെ ധാരാളം പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല….

Read More

ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ റാലിയിൽ പങ്കെടുത്തു

മുതിർന്ന ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ സഖ്യം ഹസാരിബാഗ് പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്തു. കോൺ​ഗ്രസിൽ ചേർന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആശിഷ് ഇൻഡ്യ റാലിയിൽ പ​ങ്കെടുക്കാനെത്തിയത്. മാത്രമല്ല ഹസാരിബാഗിലെ കോൺഗ്രസ് സ്ഥാനാർഥി ജെ.പി പട്ടേലിന് ആ​ശിഷ് എല്ലാവിധ പിന്തുണയും റാലിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സമുന്നത നേതാവുമായിരുന്ന യശ്വന്ത് സിൻഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബർഹിയിൽ നടന്ന ഇൻഡ്യ റാലിയിലാണ് ആശിഷ് സന്നിഹിതനായത്. കോൺഗ്രസ് അധ്യക്ഷൻ…

Read More

വിരുന്നിൽ കൊക്കെയ്നെന്ന ആരോപണം: കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് ബിജെപി

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ചലച്ചിത്രരംഗത്തുള്ളവർക്കായി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി. ‘എക്സി’ലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്. കമൽഹാസൻ നടത്തുന്ന പാർട്ടികളിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്ന് ഗായിക സുചിത്രയാണ് കഴിഞ്ഞദിവസം ആരോപിച്ചത്. തമിഴ് സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലായി ദിശതെറ്റുകയാണെന്നും അവർ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാരായണൻ തിരുപ്പതി രംഗത്തെത്തിയത്. ‘‘സുചിത്ര പറഞ്ഞ കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം നടത്തണം. തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിൽ സുചിത്രയ്ക്കെതിരേ നടപടിയെടുക്കണം. ആരോപണത്തിൽ ഏതെങ്കിലും…

Read More

‘ നരേന്ദ്ര മോദിയും ബിജെപിയും മുസ്ലിങ്ങൾക്കെതിരെ നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നു ‘ ; അതിരൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബിജെപി നേതാവിന്റെ മുഴുവൻ രാഷ്ട്രീയ യാത്രയും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണെന്ന് ഉവൈസി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ നരേന്ദ്രമോദി പ്രതികരിച്ചതിന് പിന്നാലെയാണ് വിമർശനവുമായി വൈസി എത്തിയത്. മോദി എണ്ണമറ്റ നുണകളും മുസ്ലിംകൾക്കെതിരെ കടുത്ത വിദ്വേഷവും പ്രചരിപ്പിച്ചുവെന്ന് ഒവൈസി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഒവൈസിയുടെ വിമർശനം. മോദിയുടെ വിശദീകരണം തെറ്റാണെന്ന് പറഞ്ഞ ഒവൈസി മോദിയുടെ പ്രസംഗങ്ങൾ കേട്ട് ബിജെപിക്ക്…

Read More

ബിജെപിയുടെ മുസ്ലിം വിരുദ്ധ പ്രചാരണം ; യുകെയിൽ പ്രതിഷേധവുമായി പ്രവാസികൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിദ്വേഷ പ്രചാരണം അഴിച്ചുവിടുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി യു.കെയിലെ ഇന്ത്യൻ പ്രവാസികൾ. ദലിത്, ഒ.ബി.സി വിഭാഗത്തിലുള്ളവരെ മുസ്ലിംകൾക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ ജാഗ്രതാ സമ്മേളനം നടത്തി. പരസ്യമായ നിലപാട് സ്വീകരിച്ചാൽ തങ്ങളുടെ ഒ.സി.ഐ കാർഡുകൾ അസാധുവാക്കപ്പെടുകയോ ഇന്ത്യയിലെ കുടുംബങ്ങൾ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന ഭയത്താൽ പ്രവാസികളിൽ പലരും ഭയപ്പെടുന്ന സമയത്താണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. 16 പ്രവാസി ഗ്രൂപ്പുകൾ ചേർന്ന് സംഘടിപ്പിച്ച വിജിൽ ഫോർ ഡെമോക്രസി ഇൻ ഇന്ത്യ എന്ന പരിപാടിയിൽ 150ഓളം…

Read More

പ്രജ്വൽ രേവണ്ണ കേസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

കർണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിലായി. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതൻ, ലികിത് ഗൗഡ എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. സ്പോട്ട് ഇൻക്വസ്റ്റിനായി അറസ്റ്റിനു ശേഷം ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികൾ അശ്ലീല ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച രണ്ട് പെൻഡ്രൈവുകളും കമ്പ്യൂട്ടർ സിപിയുവും എസ്ഐടി ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ നശിപ്പിക്കാൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും എന്നാൽ…

Read More