
പ്രചാരണത്തിനിടയിൽ പ്രവർത്തകരോട് ക്ഷുഭിതനായതിൽ വിശദീകരണവുമായി സുരേഷ് ഗോപി
തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആളുകുറഞ്ഞതിന് പ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തില്‍ വിശദീകരണവുമായി ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്ത്. ആളു കുറഞ്ഞതിനല്ല, 25 ആളുകളെ വോട്ടര്‍പട്ടികിയില്‍ ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ക്ഷോഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം പാർട്ടി അണികളെ താൻ വഴക്ക് പറയുമെന്നും അതിനുള്ള അവകാശം തനിക്കുണ്ടെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എടുക്കേണ്ട പണി പ്രവർത്തകർ എടുക്കാത്തത് കൊണ്ടാണ് അവരെ ശകാരിച്ചത്. ആദിവാസി വിഭാഗത്തിൽ പെട്ട 25 ആളുകളെ വോട്ടര്‍പട്ടികയില്‍ ചേർത്തിരുന്നില്ല. അതേസമയം അവിടെ ആളു കൂടിയിരുന്നു എന്ന്…